കുത്തിവയ്പ്പും സർജറിയും രക്തക്കറയും ഒന്നുമില്ലാതെ ചുണ്ടുകൾക്ക് നിറവ് നൽകാൻ ഇതാ ലിപ് പ്ലംപർ What is a Lip Plumper and How Does it Work?
നല്ല ആകൃതിയൊത്ത മനോഹരമായ ചുണ്ടുകൾ വേണം പക്ഷേ, കുത്തിയ്ക്കാനും സർജറി ചെയ്യാനും മടി... അത്രയും പൈസ ചിലവാക്കാനുമില്ല ... ആഗ്രഹപൂർത്തീകരണത്തിന് ഇനി എന്തു മാർഗം? എന്ന് ചിന്തിച്ചിരിക്കുന്ന ബ്യൂട്ടി ഫ്രീക്കുകൾക്കു മുന്നിൽ രക്ഷകയായി അവതരിച്ചൊരു പ്രോഡക്റ്റാണ് ‘ലിപ് പ്ലംപർ’. ചുണ്ടുകൾക്ക് നിറവ് നൽകാവുന്ന

നല്ല ആകൃതിയൊത്ത മനോഹരമായ ചുണ്ടുകൾ വേണം പക്ഷേ, കുത്തിയ്ക്കാനും സർജറി ചെയ്യാനും മടി... അത്രയും പൈസ ചിലവാക്കാനുമില്ല ... ആഗ്രഹപൂർത്തീകരണത്തിന് ഇനി എന്തു മാർഗം? എന്ന് ചിന്തിച്ചിരിക്കുന്ന ബ്യൂട്ടി ഫ്രീക്കുകൾക്കു മുന്നിൽ രക്ഷകയായി അവതരിച്ചൊരു പ്രോഡക്റ്റാണ് ‘ലിപ് പ്ലംപർ’.
ചുണ്ടുകൾക്ക് നിറവ് നൽകാവുന്ന തരത്തിലാണ് ഇത് നിർമിക്കപ്പെട്ടിട്ടുള്ളത്. ലിപ് പ്ലംപർ ചുണ്ടിൽ പുരട്ടുന്നതോടെ അതിലെ ചില ഉത്തേജക വസ്തുക്കൾ ചേർന്ന് ചുണ്ടുകൾക്ക് അൽപം വികസിച്ച ഫീൽ നൽകും അവയ്ക്ക് നിറവും തുടിപ്പും ഏറ്റും. എന്നിരുന്നാലും ഇത് ദിവസവും ഉപയോഗിക്കുന്നത് ചുണ്ടിന് നീറ്റലും തടിപ്പും ഉണ്ടാക്കുമെന്നും സാന്ദര്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്.
വല്ലപ്പോഴും പാർട്ടികൾക്കോ ചടങ്ങുകൾക്കോ പോകുമ്പോൾ മാത്രം ഉപയോഗിക്കാം.
ഇത് ചുണ്ടുകൾക്ക് തുടിപ്പ് നൽകുന്നതിനൊപ്പം തന്നെ ഈർപ്പം നിലനിർത്തുകയും അവയ്ക്കൊരു തിളക്കം സമ്മാനിക്കുകയും ചെയ്യും. പ്ലംപർ മാത്രമായും ലിപ്സ്റ്റിക് ഇട്ടിട്ട് അതിനു പുറമേയും ഇത് ഉപയോഗിക്കാം. ചുണ്ടുകളുടെ വരൾച്ച മാറ്റി അവയ്ക്കൊരു പുതുമ നൽക്കാനും ഇവയ്ക്ക് സാധിക്കും.
പല ബ്രാന്റുകളുടേയും ലിപ് പ്ലംപർ നിലവിൽ വിപണിയിലുണ്ട്. നിങ്ങളുടെ ചർമത്തിനും പോക്കറ്റിനും ഇണങ്ങുന്നവ തിരഞ്ഞെടുക്കാം..