വെണ്ണ തോൽക്കും ചർമം സ്വന്തമാക്കാം; വീട്ടിൽ തയാറാക്കാൻ അഞ്ചു ബോഡി ബട്ടർ
വരണ്ട ചർമത്തിനു യോജിക്കും എന്നതു മാത്രമല്ല ബോഡി ബട്ടറിന്റെ ഗുണം. ബട്ടർ സുഗന്ധം മനസ്സിനു റിഫ്രഷ്നെസ് നൽകുകയും ചെയ്യും. പല തരം ബോഡി ബട്ടറുകൾ വീട്ടിൽ സ്വയം തയാറാക്കുവുന്നതേയുള്ളൂ.... വെണ്ണയാണ് ബോഡി ബട്ടറിന്റെ ബേസ്. ഡബിൾ ബോയിലിങ് രീതിയില്‍ ബട്ടർ ഉരുക്കിയെടുക്കണം. അതാതയത് തിളയ്ക്കുന്ന വെള്ളത്തിനു

വരണ്ട ചർമത്തിനു യോജിക്കും എന്നതു മാത്രമല്ല ബോഡി ബട്ടറിന്റെ ഗുണം. ബട്ടർ സുഗന്ധം മനസ്സിനു റിഫ്രഷ്നെസ് നൽകുകയും ചെയ്യും. പല തരം ബോഡി ബട്ടറുകൾ വീട്ടിൽ സ്വയം തയാറാക്കുവുന്നതേയുള്ളൂ....
വെണ്ണയാണ് ബോഡി ബട്ടറിന്റെ ബേസ്. ഡബിൾ ബോയിലിങ് രീതിയില്‍ ബട്ടർ ഉരുക്കിയെടുക്കണം. അതാതയത് തിളയ്ക്കുന്ന വെള്ളത്തിനു മുകളില്‍ മറ്റൊരു ബൗൾ വച്ച് അതിൽ ബട്ടർ ചേർത്ത് ഉരുക്കിയെടുക്കുകയാണ് വേണ്ടത്. ഓർക്കുക, വെണ്ണ ഉരുകിയാൽ മതി. അധികം ചൂടാകേണ്ട.
∙ ഷിയ–കൊക്കോ ബട്ടർ : അരക്കപ്പ് ഷിയ ബട്ടറും കാൽ കപ്പ് കൊക്കോ ബട്ടറും ഡബിൾ ബോയിലിങ് രീതിയിൽ ഉരുക്കുക. ഇതിലേക്ക് കാൽ കപ്പ് വെളിച്ചെണ്ണയും ഒരു വലിയ സ്പൂൺ ബദാം എണ്ണയും ചേർത്ത് യോജിപ്പിക്കുക. അടുപ്പിൽ നിന്നു വാങ്ങി 10–15 തുള്ളി എസൻഷൽ ഓയിലും ചേർക്കുക. ലാവണ്ടർ ഓയിലോ സിട്രസ് ഓയിലോ എസൻഷ്യൽ ഓയിലായി ചേർക്കാം. നന്നായി ചൂടാറിയശേഷം ബീറ്റർ ഉപയോഗിച്ച് അഞ്ച് – ഏഴ് മിനിറ്റ് അടിച്ചെടുക്കുക.
∙ ചാമോമൈല്‍ ബട്ടർ : ഒരു കപ്പ് ഷിയ ബട്ടറും അരക്കപ്പ് വെളിച്ചെണ്ണയും ഡബിൾ ബോയ്‌ലിങ് രീതിയിൽ ഉരുക്കുക. ഒരു വലിയ സ്പൂൺ ചാമോമൈൽ പൂക്കൾ ഇതിലേക്ക് ചേർത്ത് 10 മിനിറ്റ് ഇളക്കുക. അതിനുശേഷം പൂക്കൾ അരിച്ചു മാറ്റുക. ഇനി കാൽ കപ്പ് ബദാം എണ്ണയും 5-10 തുള്ളി വനില എസൻഷൽ ഓയിലും ചേർത്തു യോജിപ്പിക്കുക. ശേഷം ഫ്രിജിൽ വച്ചു തണുപ്പിക്കുക. ഒരു ഹാൻഡ് മിക്സ്ചർ ഉപയോഗിച്ച് അടിച്ചെടുക്കുക. വിപ്ഡ് ക്രീം പോലെയാകണം.
∙ നോൺ ഗ്രീസ് അലോ ബട്ടർ : ഒരു കപ്പിന്റെ മൂന്നിലൊന്ന് ഷിയ ബട്ടർ, കാൽ കപ്പ് ഗ്രേപ് സീഡ് ഓയിൽ എന്നിവ യോജിപ്പിച്ച് ഡബിൾ ബോയിലിങ് രീതിയില‍്‍ ചൂടാക്കുക. വെണ്ണ നന്നായി ഉരുകിയശേഷം അടുപ്പിൽ നിന്നു വാങ്ങാം. നേരിയ ചൂടുള്ളപ്പോൾ കറ്റാർവാഴ ജെൽ ചേർത്തിളക്കുക. ക്രീം പരുവമാകും വരെ ഹാൻഡ് മിക്സർ ഉപയോഗിച്ച് വിസ്ക് ചെയ്യുക.
∙ കൊക്കോ ഹണി ബട്ടർ : അരക്കപ്പ് കൊക്കോ ബട്ടറും കാൽ കപ്പ് വെളിച്ചെണ്ണയും ഉരുക്കിയെടുക്കുക. അടുപ്പിൽ നിന്നു വാങ്ങി മൂന്നു വലിയ സ്പൂൺ ഒലിവ് ഓയിൽ ചേർത്തിളക്കുക. ഇനി മൂന്നു വൈറ്റമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കുക. ഒരു ചെറിയ സ്പൂൺ തേനും ചേർക്കുക. ഫ്രിജിൽ വച്ചു തണുപ്പിച്ച് ഒരുവിധം കട്ടിയായി വരുമ്പോൾ ഹാൻഡ് മിക്സചർ ഉപയോഗിച്ചു മയപ്പെടുത്തുക.
∙ റോസ് ബോഡി ബട്ടർ : രണ്ടു വലിയ സ്പൂൺ ഉണങ്ങിയ റോസാപ്പൂവിതൾ കാൽ കപ്പ് ബദാം എണ്ണയിലിട്ട് ഒരാഴ്ച വയ്ക്കുക എന്നതാണ് ആദ്യപടി. പിന്നീട് അരിച്ചെടുക്കുക. അരക്കപ്പ് ഷിയ ബട്ടറും കാല്‍ കപ്പ് വെളിച്ചെണ്ണയും ഉരുക്കിയെടുക്കുക. അടുപ്പിൽ നിന്നു വാങ്ങിയശേഷം റോസ് ഇൻഫ്യൂസ്ഡ് ബദാം എണ്ണയും ചേർത്തിളക്കുക. ഈ മിശ്രിതം ചൂടാറി സെമി സോളിഡ് പരുവമാകുമ്പോൾ നന്നായി അടിച്ചു മയപ്പെടുത്തുക. റോസാപ്പൂവിതൾ നേർമയായി പൊടിച്ചെടുത്തതും ഒരു വലിയ സ്പൂൺ ചേർക്കാം.