ഒന്നല്ല ഹൈലൈറ്ററും ഇല്ല്യൂമിനേറ്ററും: അറിയാം രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും ഉപയോഗിക്കാനുള്ള രീതിയും Highlighter vs Illuminator: Understanding the Difference
സൗന്ദര്യ ഷോപ്പിങ്ങിനായി സൗന്ദര്യ വർദ്ധകങ്ങളുടെ കടയിലിങ്ങനെ കറങ്ങി നടക്കുമ്പോഴാണ് രണ്ടു പേരുകൾ കാണുന്നത്– ഹൈലൈറ്ററും ഇല്യൂമിനേറ്ററും.. മുഖമാകെ അങ്ങ് തിളങ്ങി നിൽക്കണം അതിനിപ്പോ ഏതെടുത്താലെന്താ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അറിഞ്ഞോളൂ... കാര്യം തിളക്കമാണ് സ്ഥായീഭാവമെങ്കിലും ഹൈലൈറ്ററും

സൗന്ദര്യ ഷോപ്പിങ്ങിനായി സൗന്ദര്യ വർദ്ധകങ്ങളുടെ കടയിലിങ്ങനെ കറങ്ങി നടക്കുമ്പോഴാണ് രണ്ടു പേരുകൾ കാണുന്നത്– ഹൈലൈറ്ററും ഇല്യൂമിനേറ്ററും.. മുഖമാകെ അങ്ങ് തിളങ്ങി നിൽക്കണം അതിനിപ്പോ ഏതെടുത്താലെന്താ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ അറിഞ്ഞോളൂ... കാര്യം തിളക്കമാണ് സ്ഥായീഭാവമെങ്കിലും ഹൈലൈറ്ററും ഇല്ല്യൂമിനേറ്ററും രണ്ടു രണ്ടാണ്. രണ്ടിന്റേയും ‘ഉദ്ദേശവും’ രണ്ടാണ്
എന്താണ് ഹൈലൈറ്റർ?
മുഖത്തിന്റെ ഉയർന്ന ഭാഗങ്ങളിലേക്ക് ശ്രദ്ധ നൽകാനായി ഡിസൈൻ ചെയ്തിരിക്കുന്ന പ്രോഡക്റ്റാണ് ഹൈലൈറ്റർ. കവിലെല്ലുകൾ, മൂക്കിന്റെ പാലം, പുരികത്തിന്റെ മുകളിലുള്ള എല്ലിന്റെ ഭാഗം, ചുണ്ടിന്റെ മുകൾ ഭാഗത്തുള്ള മടക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഹൈലൈറ്റർ ഇടുക. ഇത് മുഖത്തിന് ഒരു ‘ലിഫ്റ്റഡ്’ ലുക്ക് തരും, ഒപ്പം മുഖത്തെ ഫീച്ചറുകൾക്കൊക്കെയൊരു എടുപ്പും പുതുഭാവവും നൽകും.
ഹൈലൈറ്ററുകൾ വെളിച്ചവുമായി ചേർന്നാണ് ചർമത്തെ പ്രകാശിപ്പിക്കുന്നത്. കോൺടൂറിങ്ങിന് എതിരായി പ്രവർത്തിപ്പിക്കുന്ന കാര്യമാണ് ഹൈലൈറ്റിങ്ങ് എന്ന് വേണമെങ്കിൽ പറയാം. മുഖത്തിടുന്ന മറ്റേതൊരു ബേസ് പ്രോഡക്റ്റുകളെക്കാളും ഇതിന് തിളക്കം കൂടുതലാണ്.
ഇല്യൂമിനേറ്ററിനെ അറിയുമോ?
മുഖത്തെ ഏതെങ്കിലുമൊരു ഇടത്തിനോ ഇടങ്ങളിലോ മാത്രം തിളക്കം പകരാതെ മുഖത്തിനാകെ ഒരു മിനുമിനുപ്പ് പകരാനാണ് ഇല്ല്യൂമിനേറ്റർ ഉപയോഗിക്കാറ്. ഇത് പലപ്പോഴും ഫൗണ്ടേഷനുമായി കലർത്തിയോ മെയ്ക്കപ്പിന്റെ ബേയ്സ് ആയിട്ടോ ആണ് മുഖചർമത്തിലാകെ ഉപയോഗിക്കാറ്. മുഖത്തിന്റെ പരന്ന ലുക്ക് മാറ്റി കുറച്ചു കൂടി ജീവസുറ്റതാക്കാൻ ഇല്യൂമിനേറ്ററിനു സാധിക്കും.. ഇത് ചർമത്തെ എപ്പോഴും തിളങ്ങി നിൽക്കാൻ സഹായിക്കും.
– എണ്ണമയമുള്ള ചർമമുള്ളവർ മാറ്റ് സ്വഭാവമുള്ള ഇല്യൂമിനേറ്ററാണ് ഉപയോഗിക്കേണ്ടത്.
– വരണ്ട ചർമക്കാർ ജലരൂപത്തിലുള്ള/ ബാം പോലുള്ള ഇല്യൂമിനേറ്റർ തിരഞ്ഞെടുക്കുക.