ഏത് സൗന്ദര്യവർദ്ധക വസ്തുവിന്റെ പരസ്യം കണ്ടാലും അതിന്റെ ലേബലുകളിൽ നോക്കിയാലും അതിലൊക്കെ പൊതുവായി കാണുന്ന വാക്കാണ് കൊളാജൻ എന്നത്. ചർമത്തിനും എല്ലുകൾക്കു മജ്ജയ്ക്കും പേശികൾക്കും ഒക്കെ ഉറപ്പും ഘടനയും നൽകാൻ സഹായിക്കുന്ന ഘടകമാണ് കൊളാജൻ. അതുകൊണ്ട് തന്നെയാണ് അതു സൗന്ദര്യ രംഗത്തെ മുഴങ്ങുന്ന പേരായി

ഏത് സൗന്ദര്യവർദ്ധക വസ്തുവിന്റെ പരസ്യം കണ്ടാലും അതിന്റെ ലേബലുകളിൽ നോക്കിയാലും അതിലൊക്കെ പൊതുവായി കാണുന്ന വാക്കാണ് കൊളാജൻ എന്നത്. ചർമത്തിനും എല്ലുകൾക്കു മജ്ജയ്ക്കും പേശികൾക്കും ഒക്കെ ഉറപ്പും ഘടനയും നൽകാൻ സഹായിക്കുന്ന ഘടകമാണ് കൊളാജൻ. അതുകൊണ്ട് തന്നെയാണ് അതു സൗന്ദര്യ രംഗത്തെ മുഴങ്ങുന്ന പേരായി നിൽക്കുന്നതും. ഇത് ചർമത്തെ ദൃഢവും മുദുലവും കുതിപ്പുള്ളതും ആക്കി വയ്ക്കും.

ADVERTISEMENT

പ്രായം കൂടുന്നതനുസരിച്ചും സൂര്യപ്രകാശം ഏൽക്കുന്നതിന്റെ അളവനുസരിച്ചും മലിനീകരണം കാരണവും ശരീരത്തിലെ കൊളാജന്റെ അളവു കുറയും. അതോടെ ചർമത്തിൽ പാടുകളും വരകളും വന്നു തുടങ്ങും, അതിന്റെ സ്വാഭാവിക തിളക്കവും കുറയും. ഇതിനൊക്കെയുള്ള പരിഹാരമായിട്ടാണ് പല കൊളാജൻ സപ്ലിമെന്റുകളും മാർക്കറ്റിൽ ഇറങ്ങുന്നത്.

എന്നാൽ വിലപിടിപ്പുള്ള ഈ സപ്ലിമെന്റുകൾ ഇല്ലാതെ തന്നെ ശരീരത്തിൽ കൊളാജൻ ഉണ്ടാക്കാൻ പഴങ്ങൾ സഹായിക്കും.. പഴങ്ങളിൽ കൊളാജൻ അടങ്ങിയിട്ടില്ലെങ്കിലും ശരീരത്തെക്കൊണ്ട് സ്വാഭാവികമായി അതുണ്ടാക്കിയെടുക്കാൻ പഴങ്ങൾക്കു സാധിക്കും.. അത്തരത്തിലുള്ള 5 പഴങ്ങളെ കുറിച്ചറിയാം....

ADVERTISEMENT

1. ഓറഞ്ച്: വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച് കൊളാജൻ ഉത്പാദനത്തിനും  ശരീരത്തിലുള്ള കൊളാജനെ സംരക്ഷിച്ചു നിർത്താനും സഹായിക്കും. ഇത് ചർമത്തിന് കൂടുതൽ തിളക്കവും തുടിപ്പും നൽകും. കാലത്തെയുള്ള ജ്യൂസായും സാലഡിലും തനിച്ചും ഒക്കെയായി ഓറഞ്ച് ഡയറ്റിൽ ചേർക്കാം.

2. പപ്പായ: പപ്പായയിലുള്ള വൈറ്റമിൻ എയും വൈറ്റമിൻ‌ സിയും കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായകമാണ്. പപ്പായയിലുള്ള പപ്പെയിൻ എന്ന എൻസൈം മൃതകോശങ്ങളകറ്റി നവ കോശങ്ങൾ ഉണ്ടാകുന്ന പ്രക്രിയ വേഗത്തിലാക്കും.മലിനീകരണവും സുര്യരശ്മിയേറ്റും ഉണ്ടാകുന്ന കൊളാജൻ കേടുപാടുകളെ ഇത് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

പപ്പായ കഴിക്കുന്നത് നിങ്ങളുടെ ചർമത്തിന് ആരോഗ്യകരമായ തിളക്കം പ്രധാനം ചെയ്യും.

3. സ്ട്രോബറി: ഇതിലുള്ള വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും കൊളാജൻ വർദ്ധിപ്പിക്കും. പ്രായാധിക്യം മൂലം മുഖത്ത് പ്രത്യേകിച്ച് വായ്ക്കും കണ്ണിനും ചുറ്റും വരുന്ന നേർത്ത ചുളിവുകൾ കുറയ്ക്കാൻ ഇവ സഹായിക്കും. വെറുതേ കടിച്ചു തിന്നാം, ഓട്സിനൊപ്പമോ , ഫ്രൂട്ട് സാലഡായോ ഒക്കെ ഇത് കഴിക്കാം.

4. കിവി: ഒരു മുഴുത്ത ഓറഞ്ചിൽ ഉള്ളതിനേക്കാൾ കൂടുതൽ വൈറ്റമിൻ സി ഒരു ചെറിയ കിവിയിലുണ്ട്. ഇതു കൂടാതെ കിവിയിലുള്ള വൈറ്റമിൻ ഇയും ആന്റീഓക്സിഡന്റുകളും ഒക്കെ ചേർന്ന് കൂടുതൽ കൊളാജൻ ഉണ്ടാക്കാൻ സഹായിക്കും.. കിവി ഡയറ്റിൽ ഉൾപെടുത്തുന്നവരുടെ ചർമത്തിന് അത്ര ക്ഷീണം തോന്നുകയില്ല, ഇത് ചർമത്തെ ദൃഢമാക്കാനും സഹായിക്കും..

5. മാതളനാരങ്ങ: ചർമ സംരക്ഷണ കാര്യത്തിൽ പഴങ്ങളിലെ ഹീറോ ആണ് മാതളനാരങ്ങ. ഇത് പ്രായത്തിന്റെ ലക്ഷണങ്ങളെ അപ്പാടെ പ്രതിരോധിക്കും.. സുര്യപ്രകാശവും മലിനീകരണവും കാരണം നശിച്ചു തുടങ്ങിയ കൊളാജനെ പോലും ഇതിന് ആരോഗ്യകരമാക്കി മാറ്റാൻ കഴിയും. ഇതിനോടൊപ്പം തന്നെ ചർമത്തിലെ രക്തയോട്ടം കൂട്ടി തുടിപ്പും ഉണർവ്വും നൽകാൻ മാതളത്തിനും സാധിക്കും. ഇത് ജ്യൂസായയും മണികളായും കഴിക്കാം.