ബക്കൽ സ്കൾപ്റ്റിങ്ങ് ഫേഷ്യൽ: കുത്തി വയ്പ്പും കീറിമുറിക്കലുമില്ലാതെ സ്വാഭാവികമായി ഫെയിസ് ലിഫ്റ്റ് ചെയ്യാനുള്ള പുതുവഴി Get a Defined Jawline and Youthful Glow with Buccal Sculpting
കവിൾ അല്ലെങ്കിൽ വായ എന്ന് അർഥം വരുന്ന ലാറ്റിൻ വാക്കായ ‘ബുക്ക’യിൽ നിന്നാണ് ബക്കൽ സ്കൾപ്റ്റിങ്ങ് ഫേഷ്യലിന് ആ പേരു കിട്ടുന്നത്. അതു വെറുതേ കിട്ടിയതുമല്ല. കവിൾ, താടി, വായ എന്നിവയെയൊക്കെ ഫോക്കസ് ചെയ്യുന്നൊരു മസാജിങ്ങ് രീതിയാണ് ബക്കൽ സ്കൾപ്റ്റിങ്ങ് എന്നത്. സൂചി കുത്തലോ. ചർമം കീറി മുറിക്കലോ ഇല്ലാതെ

കവിൾ അല്ലെങ്കിൽ വായ എന്ന് അർഥം വരുന്ന ലാറ്റിൻ വാക്കായ ‘ബുക്ക’യിൽ നിന്നാണ് ബക്കൽ സ്കൾപ്റ്റിങ്ങ് ഫേഷ്യലിന് ആ പേരു കിട്ടുന്നത്. അതു വെറുതേ കിട്ടിയതുമല്ല. കവിൾ, താടി, വായ എന്നിവയെയൊക്കെ ഫോക്കസ് ചെയ്യുന്നൊരു മസാജിങ്ങ് രീതിയാണ് ബക്കൽ സ്കൾപ്റ്റിങ്ങ് എന്നത്. സൂചി കുത്തലോ. ചർമം കീറി മുറിക്കലോ ഇല്ലാതെ വായ്ക്കകം അടക്കമുള്ള ഇടങ്ങൾ മസാജ് ചെയ്തു മുഖത്തിന് സ്വാഭാവികമായ ഫേഷ്യൽ ലിഫ്റ്റ് കൊടുക്കുന്ന രീതിയാണിത്. ബേയ്ബി ഫെയ്സ് ഉള്ളവർ മുഖത്തിന് കുറച്ചു കൂടി തീക്ഷ്ണത കിട്ടാനായി ഈ മാർഗം തിരഞ്ഞെടുക്കാറുണ്ട്.
കവിളിനുള്ളിലും പുറത്തുമൊക്കെയായി ഗ്ലൗസ് ഇട്ട് ചെയ്യുന്ന ഈ മസാജ് 40–90 മിനിറ്റു വരെ നീണ്ടു നിൽക്കും. കവിളുകൾ, താടിയെല്ലുകൾ, വായ്ക്ക് ചുറ്റും ഒക്കെയാണ് ഇത്രയും നേരം കൊണ്ട് പ്രധാനമായും മാസാജ് ചെയ്യുക. വിലപിടിപ്പുള്ള മെഷീനുകളോ രാസവസ്തുക്കളോ ഇല്ലാതെ കൈകൾ മാത്രം ‘ആയുധ’ങ്ങളാകുന്ന ഈ മസാജിന് ലോകത്താകമാനം ആവശ്യക്കാർ ഏറുകയാണ്. ഈ മസാജ് ചെയ്യാൻ പ്രാവീണ്യമുള്ളവർ ചെയ്താൽ മികച്ച ഫലം ലഭിക്കുമെന്നതാണ് ഇതിന് ജനങ്ങൾക്കിടയിൽ പ്രീതി കിട്ടാൻ കാരണം.
ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും പല്ലുകടിച്ചു പിടിക്കുമ്പോഴും ഒക്കെ മുഖത്ത് തട്ടുന്ന പേശികളുടെ ടെൻഷൻ കുറയ്ക്കാനുള്ള മാർഗങ്ങളാണ് ഇതിൽ പ്രധാനം. പേശികളുടെ ആയാസത്തോടെ കൈവരുന്ന ഫെയിസ് ലിഫ്റ്റിങ്ങ്, മുഖത്തിന് വരുന്ന കോൺടൂറിങ്ങ് കൂടാതെ ചർമത്തിന്റ മൊത്തത്തിലുള്ള ഗുണവും മെച്ചപ്പെടുമെന്നതും മസാജിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളാണ്.
വായിക്കകത്തേക്ക് കൈകടത്തി ചെയ്യുന്ന മസാജ് തുടക്കത്തിൽ ചിലർക്ക് അൽപ്പം അസ്വാഭാവികമായി തോന്നുമെങ്കിലും പിന്നീട് മസാജിന്റെ ഫ്ലോയിൽ ലയിച്ച് അതു മറക്കും.
ഈ അടുത്ത് ഡെന്റൽ സർജറി ചെയ്തവർ, മുഖത്ത് ഫില്ലറുകൾ ഇട്ടവർ, അണുബാധകൾ ഉണ്ടായവർ, ടി.എം.ജെ. പോലുള്ള താടിയെല്ലിനുള്ള ചികിത്സ എടുത്തവർ എന്നിവർ ഇത് പരീക്ഷിക്കും മുൻപേ ഡോക്ടറോട് ചോദിച്ചുറപ്പിച്ചിട്ട് മാത്രം ചെയ്യുക.