തലക്കെട്ട് കാണഉമ്പോഴേ ‘‘ചെമ്പരത്തി നമുക്ക് അറിയാത്ത പൂവോന്നുമല്ലല്ലോ? ’’ എന്ന് ബേബി മോളുടെ ടോണിൽ എല്ലാ സൗന്ദര്യാരാധകരും സ്വയം പറയുന്നുണ്ടാകും... താളിയായും കാച്ചെണ്ണയായും ഒക്കെ ചെമ്പരത്തി കാലങ്ങൾക്കു മുൻപേ തന്നെ കേരളത്തിലെ ഓരോ വീട്ടിലേയും സൗന്ദര്യക്കൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. പണ്ടത്തെ

തലക്കെട്ട് കാണഉമ്പോഴേ ‘‘ചെമ്പരത്തി നമുക്ക് അറിയാത്ത പൂവോന്നുമല്ലല്ലോ? ’’ എന്ന് ബേബി മോളുടെ ടോണിൽ എല്ലാ സൗന്ദര്യാരാധകരും സ്വയം പറയുന്നുണ്ടാകും... താളിയായും കാച്ചെണ്ണയായും ഒക്കെ ചെമ്പരത്തി കാലങ്ങൾക്കു മുൻപേ തന്നെ കേരളത്തിലെ ഓരോ വീട്ടിലേയും സൗന്ദര്യക്കൂട്ടിൽ പ്രത്യക്ഷപ്പെടാറുണ്ട്. പണ്ടത്തെ നാട്ടിൻപുറങ്ങളിലൊക്കെ കടും പച്ച ഇലകൾക്കിയിൽ ചൊകചൊകാ പൂത്തു നിന്ന് കാവടിയാട്ടം നടത്തുന്ന ചെമ്പരത്തി വേലകളായിരുന്നു മതിലുകൾക്ക് പകരമുണ്ടായിരുന്നത്. കുളിക്കാൻ പോകാൻ നേരം അതിൽ നിന്ന് അഞ്ച് ഇലയും രണ്ട് പൂവും പൊട്ടിച്ചരച്ച് താളിയാക്കിയിട്ട തലകളില്ലാത്ത നാട്ടിൻപുറങ്ങൾ തന്നെ കുറവ്... അക്കാലത്തു നിന്ന് ഇന്ന് നിർമാണത്തിൽ കൃത്യത പാലിച്ച്  ചെമ്പരത്തി എണ്ണയാക്കി വൻ പാക്കിങ്ങിൽ കുപ്പിയിൽ കിട്ടുന്ന ഇടത്തിലാണ് നമ്മളിപ്പോഴുള്ളത്. വേലിയിൽ ചെമ്പരത്തി വെയ്ക്കാൻ സാധിക്കാത്തവർക്കും ഇന്ന് ചെമ്പരത്തി എണ്ണയിട്ട് തലമുടി മിനുക്കാം.

ചെമ്പരത്തിയുടെ പൂക്കളും ഇലകളും ഒക്കെ ചേർത്തുണ്ടാക്കുന്നതാണ് ചെമ്പരത്തി എണ്ണ. ഹിബിസ്കസ് ഓയിൽ എന്നടിച്ചു കൊടുത്താൽ ഓൺലൈനിലും സാധനം പ്രത്യക്ഷപ്പെടും... വാങ്ങി വയ്ക്കാം. നഷ്ടം വരില്ല.

ADVERTISEMENT

മുടി വളരാനുള്ളത് ഇതിലുണ്ട്

മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സഹായിക്കുന്ന വൈറ്റമിൻ എ, വൈറ്റമിൻ സി, അമിനോ ആസിഡുകൾ, ആന്റീഓക്സിഡന്റുകൾ എന്നിവ ചെമ്പരത്തി എണ്ണയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്കു സഹായിക്കും ഒപ്പം താരൻ അകറ്റുകയും അകാല നര തടയുകയും ചെയ്യും. മുടിക്ക് നല്ല കണ്ടീഷനിങ്ങ് കിട്ടാനും മിനുസമുള്ളതാകാനും ചെമ്പരത്തി എണ്ണ ഉപയോഗിക്കാം.

ADVERTISEMENT

കൂടാതെ ഇത് മുടിയുടെ വേരിൽ നിന്ന് തന്നെ അതിനെ ശക്തിപ്പെടുത്തി മുടി പൊട്ടിപോകുന്നതും തടയുന്നു.  മുടിയിഴകൾ തമ്മിൽ പിണഞ്ഞ് പൊട്ടിപ്പോകുന്നതും മുടിയുടെ അഗ്രം പിളരുന്നതും തടയാനും സഹായിക്കും..

ഇങ്ങനെ ഉപയോഗിച്ചു നോക്കാം...

ADVERTISEMENT

1. ചെമ്പരത്തി എണ്ണ ചെറുതായി ചൂടാക്കാം.. നേരിട്ട് ചൂടാക്കുന്നതിനു പകരം ചൂടുവെള്ളത്തിൽ ചെമ്പരത്തി എണ്ണയൊഴിച്ച ചെറുപാത്രം ഇറക്കി വച്ച് ഡബിൾ ബോയിൽ ചെയ്യുന്നതാണ് നല്ലത്. കുളിക്കുന്നതിന് 30–40 മിനിറ്റു മുൻപേ നേരിയ ചൂടുള്ള ഈ എണ്ണ തലമുടിയിലാകെ പുരട്ടി മസാജ് ചെയ്യുക. തല കുനിച്ചു മസാജ് ചെയ്താൽ കൂടുതൽ നല്ലത്.

2. മൈഗ്രേയ്നോ ജലദോഷമോ ആസ്തമയോ പോലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് രാത്രി കിടക്കും മുൻപേ ചെമ്പരത്തിയെണ്ണ വിരലറ്റം കൊണ്ട് തൊട്ടെടുത്ത് നന്നായി തലയിൽ തേച്ചു പിടിപ്പിക്കാം. എന്നിട്ട് തലമുടി ആകെ ഷവർ കാപ് ഇട്ട് മൂടി വച്ചു കിടക്കാം. രാവിലെ വീര്യമില്ലാത്ത ഷാംപൂ കൊണ്ട് മുടി കഴുകാം. മുടി കരുത്താർജ്ജിക്കും. 

3. വെളിച്ചെണ്ണയോ ബദാം എണ്ണയോ ഒലീവ് എണ്ണയോ കലർത്തി ചെമ്പരത്തി എണ്ണ തലമുടിൽ തേച്ചു കുളിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും..

4. കുളി കഴിഞ്ഞ് സീറമായും ചെമ്പരത്തി എണ്ണ പുരട്ടാം. ഒന്ന് രണ്ട് തുള്ളി മാത്രം എടുത്ത് കുളി കഴിഞ്ഞയുടൻ ഈറൻ മുടിയിൽ പുരട്ടുക. ഇത് മുടിക്ക് തിളക്കം നൽകും.

ADVERTISEMENT