തലയോട്ടിയിൽ പുരട്ടാം ടി ട്രീ ഓയിൽ: തോളിലേക്ക് ഉതിർന്നു വീഴുന്ന താരനോടു പറയാം ഗുഡ് ബൈ Say Goodbye to Itchy Scalp with Tea Tree Oil Treatments
ഏതുടുപ്പിട്ടാലും അതിലേക്ക് താരൻ വന്നു വീഴുന്ന അവസ്ഥ... തലയിൽ നിന്ന് കൈയെടുക്കാതെയുള്ള ചൊറിച്ചിൽ... ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വലയുന്ന ആളാണോ നിങ്ങൾ? ഇനി താരൻ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒപ്പം കൂട്ടാം ടീ ട്രീ ഓയിലിനെ. താരനകറ്റാൻ പല തരം രാസവസ്തുക്കള്‍ പരീക്ഷിച്ച് മുടിയാകെ കൊഴിഞ്ഞു പോകുകയും നേർത്തു വരികയും

ഏതുടുപ്പിട്ടാലും അതിലേക്ക് താരൻ വന്നു വീഴുന്ന അവസ്ഥ... തലയിൽ നിന്ന് കൈയെടുക്കാതെയുള്ള ചൊറിച്ചിൽ... ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വലയുന്ന ആളാണോ നിങ്ങൾ? ഇനി താരൻ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഒപ്പം കൂട്ടാം ടീ ട്രീ ഓയിലിനെ.
താരനകറ്റാൻ പല തരം രാസവസ്തുക്കള്‍ പരീക്ഷിച്ച് മുടിയാകെ കൊഴിഞ്ഞു പോകുകയും നേർത്തു വരികയും ചെയ്യുന്ന അവസ്ഥ പലരും നേരിടാറുണ്ട്... അതിനു പകരമായി ഈ പ്രകൃതിദത്തമായൊരു പ്രതിവിധി പരീക്ഷിച്ചു നോക്കാം.
ആന്റീ– ഫംഗൽ ആന്റീ– ബാക്ടീരിയൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ തലയോട്ടിയിലെ പല പ്രശ്നങ്ങൾക്കും പരിഹാരമാകാറുണ്ട്..
പ്രശ്നങ്ങൾ പലത് പരിഹാരം ഒന്ന്
∙ താരൻ യീസ്റ്റ് പോലുള്ളൊരു തരം ഫംഗസ് മൂലം വരുന്നതാണ്. ടീ ട്രീ ഓയിൽ അതിനെ ഉറവിടത്തിൽ വച്ചു തന്നെ ഇല്ലാതെയാക്കും..
∙ എണ്ണ നൽകുന്ന കൂളിങ്ങ് കാരണം തലചൊറിച്ചിൽ മാറിക്കിട്ടും.
∙ തലയോട്ടിയിൽ അടഞ്ഞു കൂടിയിരിക്കുന്ന മൃത കോശങ്ങളേയും അഴുക്കിനേയും നീക്കി ഇത് തല വൃത്തിയാക്കും.
∙ ടീ ട്രീ ഓയിൽ നിങ്ങളുടെ തലയിലെ സെബെത്തിന്റ അളവ് നിയന്ത്രിച്ച് അധികം എണ്ണമയമില്ലാതെയും വരൾച്ചയില്ലാതെയും വയ്ക്കാൻ സഹായിക്കും.
∙ തലയോട്ടിയിൽ വരുന്ന ചെറിയ പൊട്ടലുകളും തടിപ്പും ഇല്ലാതെയാക്കാൻ സഹായിക്കും.. താരൻ മൂലമുള്ള ചോറിച്ചിലിൽ വന്ന ചെറിയ മുറിവുകൾ പോലും എളുപ്പത്തിൽ ഉണക്കാൻ ഇതിനു കഴിയും.
അളവ് കൂടാതെ ഉപയോഗിക്കാം
1. ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിലേക്കോ ബദാം എണ്ണയിലേക്കോ 2–3 തുള്ളി ടി ട്രീ ഓയിൽ ഇറ്റിക്കുക. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. 30 മിനിറ്റ് നേരമെങ്കിലും വച്ച ശേഷം തല കഴുകാം.
2. നിങ്ങളുടെ 250 എംഎൽ ഷാംപൂ ബോട്ടിലിലേക്ക് 10 തുള്ളി ടീ ട്രീ ഓയിൽ ഇട്ട് നന്നായി ഇളക്കി വയ്ക്കാം. പതിവു പോലെ ഈ ഷാംപൂ കൊണ്ട് ഇടയ്ക്കിടെ തല കഴുകാം.
3. ഒരു സ്പ്രേ ബോട്ടിലിലേക്ക് 100 എംഎൽ ശുദ്ധീകരിച്ച വെള്ളവും 5–7 തുള്ളി ടി ട്രീ ഓയിലും ചേർത്ത് കുലുക്കി വയ്ക്കാം. സാധാരണ പോലെ തലമുടി കഴുകി ടവൽ കൊണ്ട് വെള്ളമൊപ്പി കളഞ്ഞ ശേഷം ഈർപ്പമുള്ള മുടിൽ അൽപ്പാൽപ്പമായി ഇത് സ്പ്രേ ചെയ്തു കൊടുക്കാം..
ഏതു രീതി തിരഞ്ഞെടുത്താലും ആഴ്ച്ചയിൽ 2–3 തവണയെങ്കിലും ടീ ട്രീ ഓയിൽ തലയിലിടാൻ ശ്രമിക്കാം. പറഞ്ഞിരിക്കുന്ന അളവിലേറെ ഓയിൽ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊൺസെൻട്രെറ്റഡ് ഓയിൽ മറ്റു കാരിയർ എണ്ണകളുമായി ചേർക്കാതെ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം. അധികം വെളിച്ചമെത്താത്ത തണുത്ത സ്ഥലത്തു വേണം ഓയിൽ സൂക്ഷിക്കാൻ. സ്ഥിരമായി തേയ്ക്കും മുൻപേ അലർജി ഇല്ലെന്ന് ഉറപ്പാക്കാക്കുന്നതാണ് നല്ലത്... ഇതിന്റെ മണം ശ്വാസതടസമുണ്ടാക്കുന്നവരും ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.