‘വെള്ളം ഉപയോഗിച്ചു നനച്ചശേഷം ലിപ് ബാം’; ചുണ്ടുകളുടെ ഭംഗി നിലനിർത്താൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ The Importance of Consistent Lip Care
ചുണ്ടുകളുടെ നിറം മങ്ങുന്നതിനും വരണ്ടു പോകുന്നതിനും പിന്നിലെ പ്രധാന പ്രശ്നം ശ്രദ്ധക്കുറവാണ്. എല്ലാ ദിവസവും ആഴ്ചയിലൊരിക്കലും ചുണ്ടുകൾക്കായി ഇത്തിരിനേരം മാറ്റി വയ്ക്കാം. ∙ ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങളെയും അകറ്റിനിർത്താൻ ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിച്ചാൽ മതി. ശരീരത്തിലെ ജലാംശം കുറയുമ്പോൾ ചുണ്ടുകൾ

ചുണ്ടുകളുടെ നിറം മങ്ങുന്നതിനും വരണ്ടു പോകുന്നതിനും പിന്നിലെ പ്രധാന പ്രശ്നം ശ്രദ്ധക്കുറവാണ്. എല്ലാ ദിവസവും ആഴ്ചയിലൊരിക്കലും ചുണ്ടുകൾക്കായി ഇത്തിരിനേരം മാറ്റി വയ്ക്കാം.
∙ ഒട്ടുമിക്ക സൗന്ദര്യപ്രശ്നങ്ങളെയും അകറ്റിനിർത്താൻ ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിച്ചാൽ മതി. ശരീരത്തിലെ ജലാംശം കുറയുമ്പോൾ ചുണ്ടുകൾ വരളും.
∙ വരണ്ട ചുണ്ടുകൾ നാവു കൊണ്ടു നനയ്ക്കരുത്. ഇതു ചുണ്ട് കൂടുതൽ വരണ്ടതാക്കും. വെള്ളം ഉപയോഗിച്ചു നനച്ചശേഷം ലിപ് ബാം പുരട്ടുക.
∙ എസ്പിഎഫ് 15നു മുകളിലുള്ള ലിപ് ബാം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സൂര്യകിരണങ്ങൾ ചുണ്ടുകളുടെയും നിറം കെടുത്തി വരണ്ടതാക്കും.
∙ രാത്രിയിൽ കിടക്കും മുൻപ് മോയിസ്ചറൈസിങ് ലിപ് ബാം പുരട്ടണം. വെളിച്ചെണ്ണ പുരട്ടുന്നതും ചുണ്ടുകൾ മൃദുവായിരിക്കാൻ സഹായിക്കും.
∙ ആഴ്ചയിലൊരിക്കൽ വീട്ടിൽ തന്നെ ലിപ് കെയർ ട്രീറ്റ്മെന്റ് ചെയ്യാം.
സ്ക്രബ് 1: ഓട്സ് പൊടി, പഞ്ചസാര, തേൻ, വെളിച്ചെണ്ണ
സ്ക്രബ് 2: ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത്, ബദാം ഓയിൽ, ബ്രൗൺ ഷുഗർ
സ്ക്രബ് 3 : നാരങ്ങാനീര്, പെട്രോളിയം ജെല്ലി, പഞ്ചസാര സ്ക്രബ് തയാറാക്കി ചുണ്ടിൽ ഒരു മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇനി നനഞ്ഞ തുണി ഉപയോഗിച്ച് സ്ക്രബ് നീക്കം ചെയ്യണം. മൃതകോശങ്ങൾ അകന്ന ചുണ്ടിൽ ലിപ് ബാം കൂടി പുരട്ടുക.