ഒരാളുടെ മുഖത്തേക്ക് നോക്കുമ്പോൾ നമ്മിൽ പലരും ആദ്യം നോക്കുന്നത് കണ്ണിലേക്കാകും.. കണ്ണുകളുടെ തീവ്രത കൂട്ടാനും കുറയ്ക്കാനും പുരികങ്ങൾക്കു കഴിയും എന്ന് പല മെയ്ക്കപ് ആർട്ടിസ്റ്റുകളും പലപ്പോഴായി പറയാറുണ്ട്. അലസമായി വയ്ക്കുന്ന പുരികങ്ങൾ മൊത്തത്തിലുള്ള ലുക്കിനെ തന്നെ കെടുത്തിക്കളയാറുണ്ട്. അത്രയ്ക്കുണ്ട്

ഒരാളുടെ മുഖത്തേക്ക് നോക്കുമ്പോൾ നമ്മിൽ പലരും ആദ്യം നോക്കുന്നത് കണ്ണിലേക്കാകും.. കണ്ണുകളുടെ തീവ്രത കൂട്ടാനും കുറയ്ക്കാനും പുരികങ്ങൾക്കു കഴിയും എന്ന് പല മെയ്ക്കപ് ആർട്ടിസ്റ്റുകളും പലപ്പോഴായി പറയാറുണ്ട്. അലസമായി വയ്ക്കുന്ന പുരികങ്ങൾ മൊത്തത്തിലുള്ള ലുക്കിനെ തന്നെ കെടുത്തിക്കളയാറുണ്ട്. അത്രയ്ക്കുണ്ട് പുരികങ്ങളുടെ പവർ!

കൺപീലികൾ ഭംഗിയാക്കാൻ അവയ്ക്കു മുകളിൽ മസ്കാര ഇടാറില്ലേ? അതേപോലെ പുരികങ്ങൾക്ക് ആകൃതി വരുത്താനായി ഇടാവുന്ന ഒന്നാണ് ഐബ്രോ ജെല്ലുകൾ എന്നു ലളിതമായി പറയാം. പുരികങ്ങളെ ആകൃതിയൊപ്പിച്ചു നിർത്തുക മാത്രമല്ല അവയെ അടുക്കി വയ്ക്കുക, ചിലപ്പോൾ നിറം കൊടുക്കുക തുടങ്ങി പല കാര്യങ്ങളും ഇന്ന് ബ്രോ ജെല്ലുകൾ ചെയ്യുന്നുണ്ട്.

ADVERTISEMENT

പല നിറത്തിലും പല രൂപത്തിലും പല രീതിയിലും ഇന്ന് ഐബ്രോ ജെല്ലുകൾ ഇറങ്ങുന്നുണ്ട്. പുരികം ചീകി വയ്ക്കാവുന്ന തരം മസ്കാരയുടേതു പോലുള്ള ബ്രഷുകളുമായിട്ടാണ് മിക്കവയും വരിക. ഇതു പുരട്ടിക്കഴിഞ്ഞാൽ അലസമായി കിടക്കുന്ന പുരിക രോമങ്ങൾ കൃത്യസ്ഥാനത്തേക്ക് ആക്കാം. ചെറു വിടവുകളുള്ള പുരികങ്ങൾ വരെ ഇതുപയോഗിച്ച് മറച്ച്  ആകൃതിയൊപ്പിക്കാം. ടിന്റഡായ ജെല്ലുകൾ ഉപയോഗിച്ചാൽ അവ പുരികത്തിന് നിറം നൽകുകയും ചെയ്യും. ഇത് ഏറെ നേരത്തേക്ക് പുരികരോമങ്ങളെ അടക്കി വയ്ക്കാൻ സഹായിക്കും..

ആകൃതിയൊപ്പിക്കലാണ് ലക്ഷ്യമെങ്കിൽ ആദ്യം ഐപെൻസിൽ കൊണ്ട് പുരികം ചെറുതായൊന്ന് എഴുതി അതിനു മീതെ ജെൽ പുരട്ടി ആകൃതിയൊപ്പിച്ചു വയ്ക്കാം.

ADVERTISEMENT

ഇനി പുരികത്തിനു സ്വാഭാവികത നൽകലാണ് ഉദ്ദേശമെങ്കിൽ ഐബ്രോ ജെൽ നേരിട്ടെടുത്ത് പുരികത്തിന്റെ  മുകളിലേക്കും താഴേക്കും ബ്രഷ് ചെയ്ത് നിങ്ങളുദ്ദേശിക്കുന്ന ഷെയ്പ്പിലേക്ക് ആക്കാം.

ചെറിയ വിടവുകളുള്ള പുരികം നിറച്ച് ഫഉൾനെസ് തോന്നിക്കുകയാണ് വേണ്ടതെങ്കിൽ ടിന്റെഡ് ജെൽ ഉപയോഗിക്കാം. പുരികങ്ങളിൽ മുകളിലേക്കുള്ള സ്ട്രോക്കുകൾ കൊടുത്ത് വിടവ് പരിഹരിക്കാം..

ADVERTISEMENT

എന്തു തരം റിസൾട്ടാണ് വേണ്ടതെങ്കിലും ബ്രോ ജെൽ ഇട്ട് 10 നിമിഷം വച്ച് അതുണങ്ങി കഴിഞ്ഞ ശേഷം മുകളിലൂടെ ചെറുതായി ഒന്ന് ചീവിക്കൊടുക്കാം.. ക്ലിയർ ബ്രോ ജെൽ, ടിന്റഡ് ബ്രോ ജെൽ എന്നിങ്ങനെ പല തരം ജെല്ലുകൾ ഉള്ളതിൽ നിന്ന് നിങ്ങൾക്കിണങ്ങുന്നവ തയ്യാറെടുക്കാം... പുരികങ്ങൾക്കായി ഇനി മണിക്കൂറുകൾ ചിലവഴിക്കേണ്ടി വരില്ല! 

English Summary:

Eyebrow gel is a makeup product that helps to shape and define eyebrows, providing a polished look. It can also add color and fullness, making it a versatile tool for enhancing your natural beauty with minimal effort