കറിവേപ്പിലയും തേനും ചേര്‍ന്ന കൂട്ട്; താരൻ അകറ്റാൻ സൂപ്പറാണ്... Unlock Lustrous Hair with Curry Leaves
കറിവേപ്പില മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണ്. വിറ്റാമിൻ സി, ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ കറിവേപ്പില താരൻ അകറ്റാൻ വളരെ ഫലപ്രദമായ ഒന്നാണ്. കറിവേപ്പില അരച്ച് തൈരിൽ ചേർത്തോ തേനിൽ ചേർത്തോ തലയിൽ പുരട്ടുന്നത് താരൻ ശമിപ്പിക്കാൻ സഹായിക്കും. അതുപോലെ, വെളിച്ചെണ്ണയിൽ കറിവേപ്പിലയിട്ട് കാച്ചി തലയിൽ പുരട്ടി മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഇവയെല്ലാം പ്രകൃതിദത്തമായ മാർഗ്ഗങ്ങളായതിനാൽ പാർശ്വഫലങ്ങളില്ലാതെ മുടി സംരക്ഷിക്കാൻ ഉപകരിക്കും.

മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് കറിവേപ്പില. എണ്ണ കാച്ചുമ്പോൾ ഒഴിച്ചുകൂടാത്ത ഒരു ചേരുവയാണിത്. വൈറ്റമിൻ സി, ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ കറിവേപ്പില മുടിയെ ഭംഗിയുള്ളതാക്കും. താരൻ മാറാൻ മികച്ച പരിഹാരമാണ് കറിവേപ്പില. ഇതില്‍ ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ താരന്‍ കുറയ്ക്കാൻ സഹായിക്കും.
കറിവേപ്പിലയും തൈരും
താരന്‍ കളയാന്‍ കറിവേപ്പില കൂട്ട് തയാറാക്കുന്നതിന് 15 മുതല്‍ 20 വരെ കറിവേപ്പില എടുക്കാം. ഇത് നന്നായി കഴുകിയതിന് ശേഷം അരച്ച് എടുക്കണം. ഇതിലേയ്ക്ക് തൈരും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത്തരത്തില്‍ വയ്ക്കുക. അതിന് ശേഷം ചെറു ചൂടു വെള്ളത്തില്‍ തല കഴുകിക്കളയാം. താരൻ അകറ്റാൻ ഇത് നിങ്ങളെ സഹായിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
കറിവേപ്പിലയും തേനും
കറിവേപ്പിലയും തേനും താരനെ അകറ്റാൻ മികച്ച പ്രതിവിധിയാണ്. ഇതിനായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് തലയിൽ പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർമാസ്‌ക് ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും.
വെളിച്ചെണ്ണയും കറിവേപ്പിലയും
ഒരു പാനിൽ അൽപം വെളിച്ചെണ്ണ എടുത്ത് അതിൽ പത്തോ ഇരുപതോ കറിവേപ്പില ചേർക്കുക. ശേഷം നന്നായി ചൂടാക്കുക. എണ്ണ തണുത്തതിന് ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ഉപയോഗിക്കാം.