‘പെർഫ്യൂം അടിക്കും മുൻപ് പെട്രോളിയം ജെല്ലി പുരട്ടാം’; ശരീര സുഗന്ധത്തിനു ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം How to Make Your Perfume Last Longer
എത്ര നന്നായി വസ്ത്രം ധരിച്ചാലും സംസാരിച്ചാലും ആഡംബരവാഹനങ്ങളിൽ ചെന്നിറങ്ങിയാലും മുഷിഞ്ഞ മണമാണെങ്കിൽ കാര്യങ്ങളൊക്കെ കയ്യിൽനിന്നു പോകും. അറിയാം ഏറെ നേരം സുഗന്ധം സ്വന്തമാക്കാനുള്ള വഴികൾ. പെർഫ്യൂമിന്റെ സുഗന്ധം ദീർഘനേരം ചറപറാ പെർഫ്യൂം അടിക്കുകയാണ് പലരും പിന്തുടരുന്ന രീതി. പെർഫ്യൂം കൃത്യമായി

എത്ര നന്നായി വസ്ത്രം ധരിച്ചാലും സംസാരിച്ചാലും ആഡംബരവാഹനങ്ങളിൽ ചെന്നിറങ്ങിയാലും മുഷിഞ്ഞ മണമാണെങ്കിൽ കാര്യങ്ങളൊക്കെ കയ്യിൽനിന്നു പോകും. അറിയാം ഏറെ നേരം സുഗന്ധം സ്വന്തമാക്കാനുള്ള വഴികൾ.
പെർഫ്യൂമിന്റെ സുഗന്ധം ദീർഘനേരം
ചറപറാ പെർഫ്യൂം അടിക്കുകയാണ് പലരും പിന്തുടരുന്ന രീതി. പെർഫ്യൂം കൃത്യമായി പുരട്ടുകയാണെങ്കിൽ അൽപം മതിയാകും, ദീർഘനേരം സുഗന്ധം നിലനിൽക്കാൻ.
കഴുത്തിനു പിന്നിൽ, കൈമുട്ടിന്റെ ഉൾവശം, റിസ്റ്റ്, ചെവിയുടെ പിൻവശം എന്നിങ്ങനെ ശരീരത്തിന്റെ പൾസ് പോയിന്റുകളിൽ പെർഫ്യൂം സ്പ്രേ ചെയ്യുക. ഓർക്കുക പെർഫ്യൂം അടിച്ചശേഷം തിരുമ്മരുത്. പെർഫ്യൂം അടിക്കുന്നതിനു മുൻപ് പെട്രോളിയം ജെല്ലി പുരട്ടുന്നത് ഏറെ നേരം മ ണം നിലനിൽക്കാൻ നല്ലതാണ്.
തലമുടി ചീകുന്നതിനു മുൻപ് അൽപം ഹെയർ മിസ്റ്റ് മുടിയിൽ സ്പ്രേ ചെയ്യാം. മുടി കേടുവരുത്താതെ നല്ല മണവും ഉണർവും നൽകാൻ ഹെയർ മിസ്റ്റിനു സാധിക്കും.
ബോഡി ലോഷനും സുഗന്ധം
കുളിച്ചിറങ്ങി അധികമുള്ള വെള്ളം ഒപ്പിയെടുത്തശേഷം ചെറിയ ഈർപ്പത്തോടെ നിങ്ങൾക്കിഷ്ടപ്പെട്ട മണമുള്ള ബോഡിലോഷനോ മോയിസ്ചറൈസറോ പുരട്ടാം. ഇതു ചർമം വരളുന്നതു തടയുകയും സുഗന്ധം നൽകുകയും ചെയ്യും.
വ്യക്തി ശുചിത്വം പ്രധാനം
ശരീരത്തിനു സുഗന്ധം പകരാൻ പെർഫ്യൂമും ബോഡി ലോഷനും വളരെ സഹായിക്കുമെങ്കിലും പാരമ്പര്യം, ഭക്ഷണരീതി, വ്യക്തിശുചിത്വം എന്നിവയും ശരീരഗന്ധത്തിന്റെ നിർണായക ഘടകങ്ങളാണ്.
എത്ര പ്രാവശ്യം കുളിക്കണം എന്നതു നിങ്ങളുടെ ദൈനംദിന പ്രവൃത്തികളെയും ചർമത്തെയും അടിസ്ഥാനമാക്കിയിരിക്കുന്നു. കുളിക്കുമ്പോള്‍ സമയമെടുത്ത്, വൃത്തിയായി കുളിക്കാൻ ശ്രദ്ധിക്കണം.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് തേച്ചു കുളിച്ചാൽ വിയർപ്പിന്റെ ദുർഗന്ധത്തിൽ നിന്നു രക്ഷ നേടാം.
വസ്ത്രങ്ങൾക്കുമുണ്ട് പങ്ക്
നല്ല മണത്തിനു പിന്നിൽ വൃത്തിയുള്ള വസ്ത്രങ്ങൾ വലിയ പങ്കുവഹിക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ നന്നായി കഴുകി, വെയിലത്തുണക്കി വയ്ക്കാൻ ശ്രമിക്കുക.
വസ്ത്രങ്ങൾക്കു മണവും ഉണർവും നൽകുന്ന ഫാബ്രിക് കണ്ടീഷനറുകള്‍ ഉപയോഗിക്കാം. പോളിസ്റ്റർ വസ്ത്രങ്ങൾ വേഗത്തിൽ വിയർക്കുന്നതിനും ദുർഗന്ധമുണ്ടാകുന്നതിനും കാരണമാകാറുണ്ട്. അയഞ്ഞ കോട്ടൻ, ലിനൻ വസ്ത്രങ്ങൾ ധരിക്കുന്നതു ശീലമാക്കാം. കാലപ്പഴക്കത്താൽ മുഷിഞ്ഞ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതാണു നല്ലത്.
നല്ല സംസാരത്തിന് വായ്നാറ്റം വില്ലൻ
വായ്നാറ്റത്തിന്റെ പ്രധാനകാരണം കൃത്യമായ ദന്തസംരക്ഷണമില്ലായ്മയും പരിചരണക്കുറവുമാണ്.
ദിവസേന രണ്ടുനേരം പല്ലുതേക്കുക.
പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടുന്ന ഭക്ഷണ പദാർഥങ്ങൾ ഫ്ലോസിങിലൂടെ നീക്കം ചെയ്യാം.
വെളുത്തുള്ളി, ഉള്ളി തുടങ്ങി രൂക്ഷഗന്ധമുള്ള ഭക്ഷണങ്ങളോ മത്സ്യമാംസാദികളോ കഴിച്ചാൽ തീർച്ചയായും പല്ലു തേക്കണം.
ധാരാളം വെള്ളം കുടിക്കുക. ഉമിനീർ വറ്റുന്നത് വായ വരണ്ടുപോകുന്നതിനും വായനാറ്റത്തിനും കാരണമാകും. ഉമിനീർ വായ്ക്കുള്ളിലെ ബാക്ടീരിയകളെ നശിപ്പിച്ച് വായയെ ശുദ്ധിയാക്കും.