തക്കാളിയും തേങ്ങാപ്പാലും മാത്രം മതി; ചർമത്തിനു തെളിച്ചവും മൃദുത്വവും കിട്ടാന്... DIY Face Packs for Glowing Skin
ചർമ്മ സംരക്ഷണത്തിന് ലളിതവും പ്രകൃതിദത്തവുമായ പല ചേരുവകളും ഉപയോഗിക്കാവുന്ന വിവിധ സൗന്ദര്യവർദ്ധക കൂട്ടുകൾ ഈ ലേഖനം വിശദീകരിക്കുന്നു. തക്കാളിയും തേങ്ങാപ്പാലും ചേർന്ന മിശ്രിതം ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകുന്നു. തേനും നാരങ്ങാനീരും മുഖക്കുരു നിയന്ത്രിക്കാനും തെളിഞ്ഞ ചർമ്മം നൽകാനും സഹായിക്കും. ഓട്സും തൈരും ഉപയോഗിച്ച് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും സുഷിരങ്ങൾ ചെറുതാക്കാനും സാധിക്കും. ഓറഞ്ച് തൊലിയും പനിനീരും വെയിലേറ്റുണ്ടാകുന്ന കറുപ്പു നിറം മാറാൻ ഫലപ്രദമാണ്. മുട്ടവെള്ളയും നാരങ്ങാനീരും മുഖക്കുരുവും കറുത്തപാടുകളും അകറ്റി മുഖം തിളക്കമുള്ളതാക്കുന്നു. പച്ചരിയും ബദാം എണ്ണയും ചേർത്ത് തയ്യാറാക്കുന്ന ക്രീം ഗ്ലാസ് സ്കിൻ നൽകുമെന്നും ഉണക്കമുന്തിരിയും കാപ്പിപ്പൊടിയും ചർമ്മകാന്തി വർദ്ധിപ്പിക്കുമെന്നും റാഗിയും പാലും ചർമ്മത്തെ മൃദുലമാക്കുകയും സ്ക്രബ് ചെയ്യാനുള്ള ഗുണം നൽകുകയും ചെയ്യും. വരണ്ട ചർമ്മത്തിന് കറ്റാർവാഴയും ഷിയ ബട്ടറും ഫലപ്രദമാകുമ്പോൾ, ഉരുളക്കിഴങ്ങും അരിപ്പൊടിയും കണ്ണിന് താഴെയുള്ള കറുപ്പും മുഖത്തെ കരിവാളിപ്പും അകറ്റാൻ സഹായിക്കുന്നു.

രണ്ടേ രണ്ട് ചേരുവ... ഗുണം 100ൽ 100
തക്കാളി, തേങ്ങാപ്പാൽ : ഒരു വലിയ സ്പൂൺ തക്കാളിനീരും രണ്ടു വലിയ സ്പൂൺ തേങ്ങാപ്പാലും യോജിപ്പിച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിയാൽ ചർമത്തിനു തെളിച്ചവും മൃദുത്വവും കിട്ടും.
തേൻ, നാരങ്ങാനീര് : ക്ലിയർ സ്കിൻ ലഭിക്കാൻ രണ്ടു വലിയ സ്പൂൺ തേനും ഒരു വലിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടിയാൽ മതി. ഈ പാക് പുരട്ടി 15 മിനിറ്റിനുശേഷം കഴുകാം.
ഓട്സ്, തൈര് : ഒരു വലിയ സ്പൂൺ ഓട്സും രണ്ടു വലിയ സ്പൂൺ തൈരും യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക. ശേഷം മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം മൃദുവായി മസാജ് ചെയ്തു കഴുകാം. മൃതകോശങ്ങളകറ്റാനും ചർമസുഷിരങ്ങൾ ചെറുതാക്കാനും ഇതു നല്ല വഴിയാണ്.
ഓറഞ്ചുതൊലി, പനിനീര് : സൺടാൻ അകറ്റാൻ സൂപ്പർ പാക് പറഞ്ഞു തരട്ടെ. ഒരു വലിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചതും അതു കുഴയ്ക്കാൻ പാകത്തിനു പനിനീരും ചേർത്തു ഫെയ്സ് മാസ്ക് തയാറാക്കാം. ഇതു മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകാം.
മുട്ടവെള്ള, നാരങ്ങാനീര് : ഒരു വലിയ സ്പൂൺ മുട്ടവെള്ളയും ഒരു ചെറിയ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ചു മുഖത്തു പുരട്ടി ഉണങ്ങിയശേഷം പീൽ ചെയ്തെടുക്കാം. മുഖം തിളങ്ങാനും ബ്ലാക് ഹെഡ്സ് നീക്കം ചെയ്യാനും ഈ പീൽ ഓഫ് മാസ്ക് സഹായിക്കും.
പച്ചരി, ബദാമെണ്ണ : നാലു വലിയ സ്പൂൺ പച്ചരി നന്നായി കഴുകി നികക്കെ വെള്ളമൊഴിച്ചു മൂന്നു മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഇതു നന്നായി അരച്ചശേഷം ചെറുതീയിൽ കുറുക്കി ക്രീം രൂപത്തിലാക്കി ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്നു ഒരു വലിയ സ്പൂൺ എടുത്തു മൂന്നു തുള്ളി ബദാമെണ്ണ ചേർത്തു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം കഴുകാം. ഗ്ലാസ് സ്കിന്നും ക്ലാസ് സ്കിന്നും ഗ്യാരന്റി.
ഉണക്കമുന്തിരി, കാപ്പിപ്പൊടി : ഒരു വലിയ സ്പൂൺ ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ കുതിർത്തശേഷം അരച്ചെടുക്കുക. ഇത് അരിച്ചെടുത്തശേഷം ഒരു ചെറിയ സ്പൂൺ കാപ്പിപ്പൊടി ചേർത്തു മുഖത്ത് അണിയാം. 20 മിനിറ്റിനു ശേ ഷം കഴുകാം. ചർമകാന്തി വർധിക്കും.
റാഗി, പാൽ : രണ്ടു വലിയ സ്പൂൺ റാഗി വെള്ളത്തിൽ കുതിർക്കുക. ഇതു രണ്ടു വലിയ സ്പൂൺ പാൽ ചേര്‍ത്തരച്ചു മുഖത്തു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. സ്ക്രബിന്റെ ഗുണവും ലഭിക്കും, ചർമം മൃദുവാകുകയും ചെയ്യും.
കറ്റാർവാഴ, ഷിയ ബട്ടർ : വരണ്ട ചർമക്കാർക്കുള്ള പാക്കാണ് ഇത്. ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെല്ലിലേക്ക് ഒരു ചെറിയ ഷിയ ബട്ടർ ചേർത്തു നന്നായി യോജിപ്പിച്ചു മുഖത്തു പുരട്ടാം. അര മണിക്കൂറിനുശേഷം വെള്ളത്തിൽ മുക്കിയ തുണികൊണ്ടു തുടച്ചു മാറ്റാം.
ഉരുളക്കിഴങ്ങ്, അരിപ്പൊടി : ഒരു ഉരുളക്കിഴങ്ങിന്റെ പകുതി ഗ്രേറ്റ് ചെയ്ത് നീരു പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അ രിപ്പൊടി യോജിപ്പിച്ചു മുഖത്തണിയാം. കണ്ണിനു താഴെയുള്ള കറുപ്പും മുഖത്തെ കരിവാളിപ്പും അകലാൻ നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട് : ഡോളി പൗലോസ്, നിംഫെറ്റ് മേക്കോവർ സലൂൺ, കൊച്ചി