ചര്‍മത്തിന് പെട്ടെന്നൊരു ഗ്ലോ ആയാലോ? വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം Ayurvedic Skincare Secrets for Monsoon
കർക്കിടക മാസത്തിലെ മഴക്കാലത്ത് ശരീരത്തിനും മനസ്സിനും ഉണർവ് നൽകേണ്ടത് അത്യാവശ്യമാണ്. ഈ സമയത്ത് ചർമ്മത്തിൽ ഉണ്ടാകുന്ന വരൾച്ച, കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങളെ നേരിടാൻ ആയുർവേദം ലളിതവും ഫലപ്രദവുമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു. കരിമംഗല്യത്തിന് മഞ്ചട്ടിപ്പൊടി, ഇരട്ടിമധുരം എന്നിവ ഉപയോഗിക്കാം. മുഖക്കുരു മാറാനും തിളക്കം വർദ്ധിപ്പിക്കാനും രക്തചന്ദനം, കൊട്ടം, ചന്ദനം തുടങ്ങിയവ ഫലപ്രദമാണ്. മഴക്കാലത്ത് ചർമ്മത്തിൽ എണ്ണമയം കുറയുന്നതിനാൽ എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മാർദ്ദവം നൽകും. വീട്ടിലിരുന്ന് തന്നെ പപ്പായ, പഴം, തേൻ എന്നിവ ഉപയോഗിച്ച് ബ്ലീച്ചിംഗ് ചെയ്യാം. ഉരുളക്കിഴങ്ങ്, മഞ്ഞൾ, തൈര്, നാരങ്ങാനീര് എന്നിവ കരുവാളിപ്പ് മാറ്റാൻ സഹായിക്കും. ത്രിഫല ചൂർണം, മഞ്ഞൾ എന്നിവയിട്ട് ആവി പിടിക്കുന്നതും, ഞവര പൊടി സ്ക്രബായി ഉപയോഗിക്കുന്നതും ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും. അവസാനം ചന്ദനം, മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് തയ്യാറാക്കുന്ന പാക്ക് ഇടുന്നതിലൂടെ ചർമ്മത്തിന് തിളക്കം ലഭിക്കും.

വീണ്ടും കർക്കടകം. മേടച്ചൂടു കഴിഞ്ഞ് ഇടവപ്പാതിയുടെ മഴത്തലോടലിനു ശേഷം മണ്ണിന്റെ മനസ്സു നനഞ്ഞു കുതിരുന്ന കർക്കടകപ്പെയ്ത്തിന്റെ കാലം. മഴയിൽ മണ്ണിനു മാത്രമല്ല ശരീരത്തിനും ബലം കുറയുന്നുണ്ട്. അതുകൊണ്ടു തന്നെ ശരീരത്തിനും മനസ്സിനും കർക്കടകമാസത്തിൽ ഔഷധത്തിന്റെ കൈത്താങ്ങ് നൽകണം.
രോഗത്തെയും പ്രായത്തെയും തടഞ്ഞു നിർത്താൻ നമുക്കാകില്ല. പക്ഷേ, അതിന്റെ വേഗത്തിന് കടിഞ്ഞാണിടാം. രോഗത്തിനെതിരെ കോട്ട കെട്ടാം. ഭക്ഷണ കാര്യത്തിലുള്ള ശ്രദ്ധ പോലെത്തന്നെ സൗന്ദര്യ സംരക്ഷണത്തിലും കരുതല്‍ വേണം. സൗന്ദര്യം നിലനിർത്താനുള്ള വഴികള്‍ ആയുർവേദത്തിലുണ്ട്.
ചർമ സംരക്ഷണത്തിന്
1. കരിമംഗല്യത്തിന് മഞ്ചട്ടിപ്പൊടി (അങ്ങാടിക്കടയിൽ കിട്ടും) തേനിൽ ചാലിച്ചു പുരട്ടുന്നത് നല്ലതാണ്. ഇരട്ടിമധുരം മോരിൽ ചാലിച്ച് പുരട്ടാം. കുങ്കുമാദി തൈലം മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ഫലപ്രദമാണ്.
2. രക്തചന്ദനം, മഞ്ചട്ടപ്പൊടി, കൊട്ടം, ഇരട്ടിമധുരം ഇ വയൊക്കെ മുഖത്തെ കുരുക്കൾ മാറ്റി ശോഭയുണ്ടാക്കും.
3. ചന്ദനം, രാമച്ചം, പതിമുഖം, മഞ്ചട്ടി, ഇരട്ടിമധുരം, കറുക, നറുനീണ്ടി എന്നിവ നിറം വർധിപ്പിക്കാൻ സഹായിക്കും.
4. മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നത് മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞു വരൾച്ച ഉണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് മസാജ് െചയ്യുന്നത് മാർദവം ഉണ്ടാക്കും.
വീട്ടിലിരുന്ന് ഫേഷ്യൽ ചെയ്യാം
1. ബ്ലീച്ചിങ്ങിനുവേണ്ടി പപ്പായയും പഴവും സമം അളവിലെടുത്ത് മിക്സിയിൽ അരച്ച്, തേനും ചേർത്ത് പായ്ക്ക് തയാറാക്കി മുഖത്ത് ഇട്ടതിനുശേഷം 20 മിനിറ്റ് കഴിഞ്ഞ് ക ഴുകിക്കളയാം. ഇത് ചെയ്യുന്നത് ടാൻ, കറുത്തപാട് എന്നിവ മാറാൻ ഏറെ നല്ലതാണ്.
2. കരുവാളിപ്പ് മാറ്റാൻ ഉരുളക്കിഴങ്ങ് ജ്യൂസ്, മഞ്ഞൾപ്പൊടി, തൈര്, കസ്തൂരി മഞ്ഞൾ, നാരങ്ങാനീര് എന്നിവയും മുഖത്തു പുരട്ടാം.
3. അര ചെറിയ സ്പൂൺ ത്രിഫല ചൂർണം, മഞ്ഞൾ എന്നിവയിട്ട് ആവി പിടിക്കാം. സ്ക്രബർ ആയി ഞവര പൊടിച്ച് പാൽ ചേർത്തോ ത്രിഫല പൊടി തൈരിൽ ചാലിച്ചോ ഉപയോഗിക്കാം. അതിനുശേഷം അലോവേര ജെൽ പുരട്ടി 10–15 മിനിറ്റ് മസാജ് ചെയ്യുക.
4. മസാജ് ചെയ്യാൻ പപ്പായ, ഓറഞ്ച് എന്നിവ ഉപയോഗിക്കാം.
5. മസാജിന് ശേഷം ചന്ദനം, മഞ്ചട്ടി, കസ്തൂരി മഞ്ഞ ൾ, മുൾട്ടാണി മിട്ടി എന്നിവ ഓറഞ്ച് ജ്യൂസിൽ ചേർത്ത് തയാറാക്കുന്ന പായ്ക്ക് ഇടണം.