മഴക്കാലത്ത് സൺസ്ക്രീൻ നിര്‍ബന്ധമാണോ? സൂര്യാതപം ഏൽക്കുമോ? മാറ്റാം ചില തെറ്റിധാരണകള്‍ Don't Skip Sunscreen This Rainy Season!
മഴക്കാലത്തും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കാരണം, മേഘങ്ങൾക്കിടയിലൂടെയും അൾട്രാവയലറ്റ് കിരണങ്ങൾക്ക് ഭൂമിയിലെത്താൻ കഴിയും. ഇത് ചർമ്മത്തിൽ ടാനിംഗ്, സൂര്യാതപം, ചുളിവുകൾ, നിറവ്യത്യാസങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, 50 SPF-ന് മുകളിലുള്ളതും വാട്ടർപ്രൂഫ് ആയതുമായ സൺസ്ക്രീൻ തിരഞ്ഞെടുത്ത് കൃത്യമായ ഇടവേളകളിൽ ഉപയോഗിക്കേണ്ടത് ചർമ്മത്തെ സംരക്ഷിക്കാനും യുവത്വത്തോടെ നിലനിർത്താനും അനിവാര്യമാണ്.

വേനൽക്കാലത്ത് സൺസ്‌ക്രീൻ ക്രീമുകള്‍ ഇടുന്നത് പതിവാണ്. എന്നാല്‍ മഴക്കാലത്ത് സൺസ്ക്രീനിന്റെ ആവശ്യമുണ്ടോ? ഇത് പലര്‍ക്കുമുള്ള സംശയമാണ്. കാരണം മഴക്കാലത്ത് വെയില്‍ അത്ര കഠിനമല്ലാത്തതിനാലാണ് പലരും സൺസ്‌ക്രീൻ ഒഴിവാക്കുന്നത്. എന്നാല്‍ വിദഗ്ധര്‍ ഈ രീതി നല്ലതല്ലെന്ന് പറയുന്നു.
സൺസ്ക്രീന്‍ ഉപയോഗം
വേനല്‍ക്കാലത്ത് ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷനില്‍ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനാണ് സൺസ്ക്രീന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് അപകടകരമായ യുവി കിരണങ്ങൾ എളുപ്പത്തിൽ മേഘങ്ങളിലൂടെ കടന്നുപോകുകയും നമ്മുടെ ശരീരത്തിൽ പതിക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് മേഘങ്ങൾ നമ്മെ സംരക്ഷിക്കുന്നില്ല. അതുകൊണ്ടാണ് സീസൺ നോക്കാതെ സൺസ്‌ക്രീൻ ഉപയോഗിക്കണമെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്.
മഴക്കാലത്തും വേണം സൺസ്ക്രീൻ
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഫിൽട്ടറായി മേഘങ്ങൾ പ്രവർത്തിക്കില്ല. അതുകൊണ്ടു തന്നെ അള്‍ട്രാവയലറ്റ് കിരണങ്ങൾ ഏൽക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് പരിരക്ഷ ലഭിക്കുന്നതിന് മഴക്കാലത്തു പോലും സൺസ്ക്രീൻ പ്രയോഗിക്കുക.
മഴക്കാലത്തും സൂര്യാതപം ഏൽക്കാം
യുവി രശ്മികൾ ഏൽക്കുന്നത് മെലാനിൻ എന്ന പിഗ്മെന്റിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. മെലാനിൻ ഉൽപാദനം വർധിക്കുന്നത് ടാനിങ്ങിലേക്ക് നയിക്കുന്നു. മെലാനിനോട് പൊരുതാനുള്ള ശരീരത്തിന്റെ ശേഷി കുറയുമ്പോൾ സൂര്യാഘാതമേൽക്കുന്നു. സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെ ഇത് തടയാനാകും.
ചർമത്തിലെ ചുളിവുകൾ ഒഴിവാക്കാം
അൾട്രാവയലറ്റ് രശ്മികൾ കൂടുതൽ നേരം ഏറ്റാൽ ഓക്സിഡേറ്റിവ് സ്ട്രെസ് മൂലം ഇലാസ്റ്റിക് നാരുകൾക്ക് കേടുപാടുകൾ വരുന്നു. ഇത് ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും വികസിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ പിഗ്മെന്റേഷൻ അഥവാ നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മഴക്കാലത്തും സൺസ്ക്രീൻ ചർമത്തെ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുക.
സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോള്‍
സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. സൺസ്‌ക്രീനിലെ ചേരുവകളുടെ ലിസ്റ്റ് വായിക്കുക. ഫിസിക്കൽ, കെമിക്കൽ ഇനങ്ങൾ ഉൾപ്പടെ നിരവധി സൺസ്‌ക്രീനുകളാൽ വിപണി നിറഞ്ഞിരിക്കുന്നു. 50 എസ്പിഎഫിനു മുകളിലുള്ള സൺസ്‌ക്രീൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു പ്രാവശ്യം സൺസ്‌ക്രീൻ പുരട്ടിയാൽ ദിവസം മുഴുവൻ സംരക്ഷണം നൽകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഓരോ മൂന്ന് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും ഉപയോഗിക്കണം. കൂടാതെ, മഴക്കാലത്ത് വാട്ടർപ്രൂഫ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.