സൗന്ദര്യപരിപാലനത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ് ജെൻ സി തലമുറ പിന്തുടരുന്നത്. ട്രെൻഡുകൾ अंधമായി പിന്തുടരുന്നതിന് പകരം ചർമ്മത്തിന്റെ സ്വഭാവവും ചേരുവകളും മനസ്സിലാക്കിയുള്ള 'സ്കിൻ ഫസ്റ്റ്' പോളിസിയാണ് ഇവർ സ്വീകരിക്കുന്നത്. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ അടങ്ങിയ ലളിതമായ സ്കിൻകെയർ റുട്ടീനും ഇൻഡോറിൽ പോലും സൺസ്ക്രീൻ ഉപയോഗിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. കനത്ത മേക്കപ്പിന് പകരം സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്ന മിനിമൽ മേക്കപ്പും ലിപ് ടിന്റുകളുമാണ് ഇവർക്ക് പ്രിയം. കേശസംരക്ഷണത്തിലും കൃത്യമായ എണ്ണകളും പ്രകൃതിദത്ത രീതികളും തിരഞ്ഞെടുക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കുക, കൃത്യമായ വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക തുടങ്ങിയ ആന്തരിക ആരോഗ്യത്തിലൂടെ സൗന്ദര്യം നിലനിർത്താമെന്ന കാഴ്ചപ്പാടാണ് ജെൻ സിയേ മറ്റ് തലമുറകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സൗന്ദര്യപരിപാലനത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ് ജെൻ സി തലമുറ പിന്തുടരുന്നത്. ട്രെൻഡുകൾ अंधമായി പിന്തുടരുന്നതിന് പകരം ചർമ്മത്തിന്റെ സ്വഭാവവും ചേരുവകളും മനസ്സിലാക്കിയുള്ള 'സ്കിൻ ഫസ്റ്റ്' പോളിസിയാണ് ഇവർ സ്വീകരിക്കുന്നത്. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ അടങ്ങിയ ലളിതമായ സ്കിൻകെയർ റുട്ടീനും ഇൻഡോറിൽ പോലും സൺസ്ക്രീൻ ഉപയോഗിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. കനത്ത മേക്കപ്പിന് പകരം സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്ന മിനിമൽ മേക്കപ്പും ലിപ് ടിന്റുകളുമാണ് ഇവർക്ക് പ്രിയം. കേശസംരക്ഷണത്തിലും കൃത്യമായ എണ്ണകളും പ്രകൃതിദത്ത രീതികളും തിരഞ്ഞെടുക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കുക, കൃത്യമായ വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക തുടങ്ങിയ ആന്തരിക ആരോഗ്യത്തിലൂടെ സൗന്ദര്യം നിലനിർത്താമെന്ന കാഴ്ചപ്പാടാണ് ജെൻ സിയേ മറ്റ് തലമുറകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സൗന്ദര്യപരിപാലനത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമാണ് ജെൻ സി തലമുറ പിന്തുടരുന്നത്. ട്രെൻഡുകൾ अंधമായി പിന്തുടരുന്നതിന് പകരം ചർമ്മത്തിന്റെ സ്വഭാവവും ചേരുവകളും മനസ്സിലാക്കിയുള്ള 'സ്കിൻ ഫസ്റ്റ്' പോളിസിയാണ് ഇവർ സ്വീകരിക്കുന്നത്. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ അടങ്ങിയ ലളിതമായ സ്കിൻകെയർ റുട്ടീനും ഇൻഡോറിൽ പോലും സൺസ്ക്രീൻ ഉപയോഗിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. കനത്ത മേക്കപ്പിന് പകരം സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്ന മിനിമൽ മേക്കപ്പും ലിപ് ടിന്റുകളുമാണ് ഇവർക്ക് പ്രിയം. കേശസംരക്ഷണത്തിലും കൃത്യമായ എണ്ണകളും പ്രകൃതിദത്ത രീതികളും തിരഞ്ഞെടുക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കുക, കൃത്യമായ വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക തുടങ്ങിയ ആന്തരിക ആരോഗ്യത്തിലൂടെ സൗന്ദര്യം നിലനിർത്താമെന്ന കാഴ്ചപ്പാടാണ് ജെൻ സിയേ മറ്റ് തലമുറകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

സൗന്ദര്യപരിപാലനത്തിൽ ജെൻ സിയുടെ വഴി സിംപിളാണ്. പക്ഷേ, കോൺഫിഡന്റ്‌ലി പവർഫുളും...

സ്കിൻ ഫസ്റ്റ് എന്നതാണു സൗന്ദര്യകാര്യത്തിൽ  ജെൻ സികളുടെ പോ ളിസി. സെൽഫി ഒബ്സെസ്ഡ് ആണെങ്കിലും ബ്യൂട്ടി ട്രെൻഡ് ഒബ്സസ്ഡ് അല്ല അവർ. ട്രെൻഡിനു പിന്നാലെ പായാതെ ട്രെൻഡിനു പിന്നിലെ കാര്യം തേടിയശേഷം അവ തനിക്കു യോജിക്കുമെങ്കിൽ ഉപയോഗിച്ചു തുടങ്ങുന്നവരാണ് ജെൻ സി.

ADVERTISEMENT

യൂട്യൂബ് ടൂട്ടോറിയൽസ് കണ്ടും  കെ–ബ്യൂട്ടി ട്രെൻഡ്സ് അറിഞ്ഞും ഇൻഗ്രീഡിയന്റ് ബേസ്ഡ് ചർമപരിപാലനത്തി ൽ വിശ്വസിച്ചും വളർന്നുവന്ന തലമുറയല്ലേ... അതുകൊണ്ടു തന്നെ ജെൻ സികളുടെ ബ്യൂട്ടി സ്റ്റാൻഡേഡ്സ് വ്യത്യസ്തമാണ്. സൗന്ദര്യപരിപാലനത്തിലും മേക്കപ്പിലും ജെൻ സിയിൽ നിന്നു പഠിക്കാൻ ചില നല്ല പാഠങ്ങളുണ്ട്.

ആദ്യം നല്ല ചർമം. പിന്നെ, മേക്കപ്

ADVERTISEMENT

മുഖക്കുരുവും കറുത്ത പാടുകളും ഫൗണ്ടേഷൻ അണിഞ്ഞ് ഒളിപ്പിക്കാൻ ശ്രമിക്കുകയല്ല. പകരം ചർമത്തിൽ ഇപ്പോൾ എന്തുകൊണ്ടാണീ പ്രശ്നങ്ങൾ എന്നവർ സ്വയം ചോദിക്കും. ചർമം അമിതമായി എക്സ്ഫോളിയേറ്റ് ചെയ്തോ ? ശരിയായി ഉറങ്ങിയില്ലേ ? എന്റെ സ്കിൻ ബാരിയർ പ്രശ്നത്തിലാണോ ?

ബ്യൂട്ടി പ്രോഡക്റ്റ്സ് തിരഞ്ഞെടുക്കുമ്പോൾ ബ്രാൻഡ് ലേബലല്ല, അതിലെ ഇൻഗ്രീഡിയൻസ് എന്താണെന്നാണ് അവർ നോക്കുക.  

ADVERTISEMENT

എന്തു പഠിക്കാം ?

∙ ഒരു ഫെയ്സ് ക്രീം കൊണ്ട് എല്ലാ പ്രശ്നവും പരിഹരിക്കാമെന്നു ചിന്തിക്കരുത്. ക്ലെൻസർ, മോയിസ്ചറൈസർ, സൺസ്ക്രീൻ എന്നിവ ചേരുന്ന സിംപിൾ സ്കിൻ കെയർ റൂട്ടീൻ പിന്തുടരാൻ ശ്രമിക്കാം.

∙ ഏത് ഉൽപ്പന്നം വാങ്ങുമ്പോഴും അതിന്റെ ഇൻഗ്രീഡിയന്റ്സ് ഏതെന്നു പരിശോധിക്കുക.

∙ ചർമസ്വഭാവം മനസ്സിലാക്കി യോജിക്കുന്ന ഉൽപ്പന്നങ്ങൾ വേണം ഉപയോഗിക്കാൻ.

∙ സ്കിൻ ബാരിയർ മെച്ചപ്പെട്ടാലേ ചർമം പ്രശ്നങ്ങളില്‍ അകപ്പെടാതിരിക്കൂ. അതിനാൽ സിറമൈഡ്സ് അടങ്ങിയ മോയിസ്ചറൈസർ നല്ലതാണ്.

∙ നിയാസിനമൈ‍ഡ്, സാലിസിലിക് ആസിഡ്, ഹയലുറോണിക് ആസിഡ് തുടങ്ങിയവയെക്കുറിച്ചും അവയുപയോഗിച്ചു പരിഹരിക്കാവുന്ന പ്രശ്നങ്ങളും മനസ്സിലാക്കുക.  ഇത്തരം ആക്ടീവ് ഇൻഗ്രീഡിയന്റ്സ് ആവശ്യമെങ്കിൽ   ഉപയോഗിക്കാനും ശ്രദ്ധിക്കുക.

സൺസ്ക്രീനിൽ നോ കോംപ്രമൈസ്

പുറത്തിറങ്ങുന്നില്ലെങ്കിൽ സൺസ്ക്രീൻ ആവശ്യമുണ്ടോ എന്നു ചിന്തിക്കുന്നവർ ഇപ്പോഴുമുണ്ട്. പക്ഷേ, ജെൻ  സിക്ക് അറിയാം വീട്ടിൽ നിന്നു പുറത്തിറങ്ങുന്നില്ലെങ്കിൽ പോലും സൺസ്ക്രീൻ മസ്റ്റാണ് എന്ന്. ലാപ്ടോപിനും ഫോണിനും മുന്നിലല്ലേ നമ്മളിൽ പലരും ഏറെനേരം. സ്ക്രീനിൽ നിന്നുള്ള ബ്ലൂ ലൈറ്റ് എക്സ്പോഷർ ചർമത്തെ ദോഷകരമായി ബാധിക്കാമെന്നതിനാൽ ബ്ലൂ ലൈറ്റ് പ്രൊട്ടക്‌ഷനുള്ള സൺസ്ക്രീൻ ഉപയോഗിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. യുവി രശ്മികളും മറ്റും ചർമത്തിലേൽക്കുന്നതു പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ നേരത്തെ വിളിച്ചുവരുത്തും. കരുവാളിപ്പും ഉണ്ടാക്കും. നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ സൺസ്ക്രീൻ വളരെ പ്രധാനമാണ്.

എന്തു പഠിക്കാം ? 

∙ മുഖത്തെ തിളക്കം കാക്കാൻ ഫേഷ്യലോ  ഫെയ്സ് പാക്കോ മാത്രം പോരാ. ശരിയായ സൺസ്ക്രീനും വേണം.  അവ വല്ലപ്പോഴും മാത്രം ഉപയോഗിച്ചാലും പോരാ.

∙ എസ്പിഎഫ് 50 ഉള്ള സൺസ്ക്രീനാണ് ഇപ്പോഴത്തെ കാലാവസ്ഥയ്ക്കു നല്ലത്. ബ്രോഡ് സ്പെക്ട്രം, PA++, വാട്ടർ റസിസ്റ്റന്റ്, ബ്ലൂ ലൈറ്റ് ഫിൽറ്റര്‍ എന്നീ ഗുണങ്ങളുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

∙ പുറത്താണെങ്കിൽ രണ്ടു മണിക്കൂർ കൂടുമ്പോൾ സ ൺസ്ക്രീൻ പുരട്ടണം. ഇൻഡോർ ഇടങ്ങളിലായിരിക്കുമ്പോൾ രാവിലെയും പിന്നീടു  നാലു  മണിക്കൂർ കഴിഞ്ഞും സൺസ്ക്രീൻ പുരട്ടുക.

∙ ജെൽ സൺസ്ക്രീൻ ഉപയോഗിച്ചാൽ മുഖത്ത് എണ്ണമയം ഉണ്ടാകില്ല. കൈകാലുകളിൽ സൺപ്രൊട്ടക്‌ഷനുള്ള ബോഡി ലോഷൻ പുരട്ടുന്നതു നല്ലതാണ്.

കുറച്ച് മേക്കപ്, കൂടുതൽ വ്യക്തിത്വം

ചർമം പാവക്കുട്ടിയുടേതു പോലെയാക്കാനല്ല ജെൻസി ആഗ്രഹിക്കുന്നത്. ചർമത്തിലെ ചെറിയ പാടുകളും ചർമസുഷിരങ്ങളും മറയ്ക്കാൻ അവർ ശ്രമിക്കുന്നില്ല. റിയൽ സ്കിൻ ലുക്കില്‍ പുറത്തു പോകാനും ഹാപ്പി.

മാറ്റ് ലിപ്സ്റ്റിക്കിനേക്കാൾ ജെൻ സി ഗേൾസിനിഷ്ടം ലിപ് ടിന്റാണ്. ബ്ലഷ് അണിഞ്ഞ് കവിളും മൂക്കിൻ തുമ്പും താടിയും തുടുത്തതാക്കാൻ ജെൻ സിക്കും ജെൻ ആൽഫയ്ക്കും ഒരുപോലിഷ്ടമാണു താനും. 

എന്തു പഠിക്കാം ?

∙ മിനിമൽ ന്യൂഡ് മേക്കപ് ചെയ്യാം.

∙ മേക്കപ് ബേസിനായി ബിബി ക്രീം, സ്കിൻ ടിന്റ് എന്നിവ തിരഞ്ഞെടുക്കാം

∙ സ്വാഭാവിക തുടിപ്പ് ലഭിക്കാൻ ക്രീം ബ്ലഷ് നല്ലതാണ്.

∙ ഗ്ലോസി ലിപ്സ് മുഖത്തിനു യുവത്വം നൽകും.

∙ കോൺട്യൂറിങ് ആവശ്യമെങ്കിൽ മതി. നിങ്ങളെ മറ്റൊരാളായി കാണാനല്ല, സ്വയം കൂടുതൽ സന്തോഷത്തിൽ കാണാനാണ് ആഗ്രഹിക്കേണ്ടത്. 

ഹെയർ ഓയിൽ വേണം, പക്ഷേ...

തൊടിയിലെ പച്ചിലകളെല്ലാം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ ജെൻ സി പുരട്ടുന്നുണ്ടാകില്ല. പക്ഷേ, ഇവരുടെ കേശസംരക്ഷണത്തിൽ ചില ഹെയർ ഓയിലുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മുടികൊഴിച്ചിൽ അകറ്റാൻ ഒണിയൻ ഓയിൽ, മുടിയുടെ വളർച്ച കൂട്ടാൻ റോസ്മേരി ഓയിൽ, ലൈറ്റ് വെയിറ്റ് മൊറോക്കൻ അർഗൻ ഓയിൽ എന്നിങ്ങനെ.

എണ്ണ പുരട്ടി തല മസാജ് ചെയ്യുമെങ്കിലും എണ്ണമയമുള്ള മുടിയുമായി കറങ്ങാൻ അത്ര ഇഷ്ടമല്ല താനും.

എന്തു പഠിക്കാം ?

∙ കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് തലയിൽ എണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു തല കഴുകുക. അമിതമായി എണ്ണമയമുള്ള സ്റ്റൈൽ ചെയ്താലും അത്ര ഭംഗി കാണില്ല.

∙ ഷാംപൂവിങ്ങിനു ശേഷം കണ്ടീഷനറും വേണേ... 

∙ തലയിൽ ഷാംപൂ പുരട്ടുമ്പോൾ ഹെയർ ബ്രഷ് ഉപയോഗിച്ചു മസാജ് ചെയ്യുന്നതു ശിരോചർമം നന്നായി വൃത്തിയാകാൻ സഹായിക്കും.

∙ മൃദുവായി വേണം തല മസാജ് ചെയ്യാൻ.

∙ നല്ല ശിരോചർമമാണു നല്ല മുടിയുടെ വിളനിലം. ഇതു മനസ്സിലാക്കി വേണം പരിപാലനം.

സ്കിൻ‌കെയറിൽ ജെൻ സി ബോയ്സും   

ചർമസംരക്ഷണത്തിൽ ജെൻ സികളുടെ ഇടയിൽ ആൺ പെൺ വ്യത്യാസമില്ല. മോയിസ്ചറൈസറും സൺസ്ക്രീനും പതിവായി പുരട്ടുന്നതു കൂടാതെ ഇൻറർവ്യൂവിനും മറ്റും പോകുംമുൻപ് സ്കിൻ ടിന്റ് ഉപയോഗിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. സലോണിൽ പോകുമ്പോൾ താടിയും മീശയും മാത്രമല്ല പുരികവും ഗ്രൂം ചെയ്തു സുന്ദരമാക്കുന്നു.

എന്തു പഠിക്കാം ?

∙ മുഖം കഴുകാനും തല കഴുകാനും ഒരു സോപ്പു മതി എന്ന ധാരണ മാറ്റാം. ഇണങ്ങുന്ന ഫെയ്സ് വാഷും ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക.

∙ പതിവായി സൺസ്ക്രീൻ ഉപയോഗിക്കാനും ഇടയ്ക്ക് ഫേഷ്യൽ ചെയ്യാനും മടിക്കേണ്ട.

∙  ശരിയായ ഗ്രൂമിങ് ഭംഗിയേക്കാളുപരി ശരീരം വൃത്തിയായിരിക്കാൻ സഹായിക്കും.  

ബ്യൂട്ടി ഓൺ ബജറ്റ്

പോക്കറ്റിന് ഇണങ്ങുന്ന ഇന്ത്യൻ ബ്രാൻഡുകൾ, ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഫാർമസി ഉൽപ്പന്നങ്ങൾ, ഹോം ഗ്രോൺ ബ്യൂട്ടി ബിസിനസ്സിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇവയിലാണ് ജെൻ സികളുടെ കണ്ണ്. റീഫിൽ ചെയ്യാൻ കഴിയുന്നതും പ്രകൃതിക്കു ദോഷകരമല്ലാത്തതുമായ പാക്കേജിങ്ങിലുള്ളവയോടും സ്നേഹക്കൂടുതലുണ്ട്.

ഒരേ ഉൽപന്നത്തിന് പല വെബ്സൈറ്റിൽ പല വിലയാണ്. ഇവ താരതമ്യം ചെയ്തു കുറഞ്ഞ തുകയിൽ വാങ്ങാനും ജെൻ സി ശ്രദ്ധിക്കാറുണ്ടേ...  

എന്തു പഠിക്കാം ?

∙ ലക്ഷ്വറി ബ്രാൻഡുകളും അമിത വിലയുള്ള ഉൽപന്നങ്ങളും മാത്രമാണ് നല്ലത് എന്ന ചിന്ത മാറ്റാം.

∙ ഓഫർ, ക്ലിയറൻസ് സെയിൽ എന്നൊക്കെ കണ്ടാലുടൻ ചർമത്തിനു യോജിക്കുമോ ഇല്ലയോ എന്നു നോക്കാതെ ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കരുത്.

∙ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രോഡക്റ്റ് തീർന്നശേഷം അടുത്തതു വാങ്ങാൻ ശ്രദ്ധിക്കുക.

∙ സസ്‌റ്റൈനബിൾ ബ്യൂട്ടി എന്നതു മനസ്സിൽ ഉണ്ടാകണം.

സൗന്ദര്യം ഉള്ളിൽ നിന്നു വരട്ടെ 

മുൻതലമുറയിൽ മിക്കവരും ചിന്തിക്കാതെ പോയ ഒന്നുണ്ട്. ചർമം ജീവിതചര്യയുടെ പ്രതിഫലനമാണ്.

റിലേഷൻഷിപ്പിലായാലും പ്രഫഷനിലായാലും മനഃസമാധാനം വിട്ടൊരു കളിയില്ല ജെൻ സിക്ക്. ആ സെൽഫ് ലൗ ആറ്റിറ്റ്യൂഡ് ചർമത്തിനും  തിളക്കം നൽകുന്നുണ്ട്.

ഗട്ട് ഹെൽത്തും ചർമവും തമ്മിലുള്ള ബന്ധം സജീവമാണെന്ന് ജെൻ സിക്ക് അറിയാം. ശരീരത്തിൽ വേണ്ട അളവിൽ ജലാംശം നിലനിർത്തേണ്ടത് ആവശ്യമാണെന്നും ടെൻഷനടിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന കോർടിസോൾ ഹോർമോൺ ചർമത്തിന്റെ യുവത്വം നശിപ്പിക്കുമെന്നും അവർക്കു ബോധ്യമുണ്ട്.

എന്തു പഠിക്കാം ? 

∙ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് പ്രോട്ടീൻ വേണം. മൂന്നു പ്രധാന മീലുകളിൽ 20–30 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.

∙ വെള്ളത്തിന്റെ അളവു മാർക്ക് ചെയ്ത യമണ്ടൻ വാട്ടർബോട്ടിലുകളുമായി ‍‍ജെൻ സി നടക്കുന്നതു കണ്ടിട്ടില്ലേ... കൃത്യ അളവിൽ വെള്ളം കുടിച്ചോ എന്നറിയാനാണിത്. ദിവസവും രണ്ടു – മൂന്നു ലീറ്റർ വെള്ളം കുടിക്കാൻ ഓർക്കാം.

∙ പഴങ്ങൾ, പച്ചക്കറികൾ, നട്സ്, ഫ്രൂട്സ് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.

∙ ‘ടെൻഷൻ കൂടിയാൽ മുഖത്തെ ചുളിവും കൂടും അമ്മേ’ എന്നു മക്കൾ പറഞ്ഞാൽ അതിൽ കാര്യമുണ്ടെന്നു മനസ്സിലാക്കുക. സമ്മർദം കുറയ്ക്കാം. യോഗ, മെഡിറ്റേഷൻ പോലുള്ളവയും നല്ലതാണ്.

∙ സമപ്രായക്കാരുമായി ചിൽ ചെയ്യാനും ഇഷ്ടകാര്യങ്ങൾ ചെയ്യാനും സമയം കണ്ടെത്തുക.  

∙ ശരിയായ ഉറക്കം ഉറപ്പുവരുത്തുക.

പുരികം വീതിയോടെ

അളന്നു കുറിച്ച്, നേർത്ത വീതിയിൽ വളച്ചുവയ്ക്കുന്ന പുരികങ്ങൾ ഔട്ഡേറ്റഡായി. സർവ്വംമായ സിനിമയിൽ ഡെലൂലുവായെത്തിയ റിയ ഷിബുവിന്റെ പുരികം ഓർമയില്ലേ, അതുപോലെ അധികം ഗ്രൂം ചെയ്യാതെ പുരികം കാക്കാനുമാണ് ജെൻ സിക്ക് പ്രിയം.

ഐ ബ്രോ പെൻസിലിനേക്കാൾ ബ്രോ ജെല്ലും പുരികത്തിന്റെയും കൺപീലിയുടെയും വളർച്ചയ്ക്കും പരിപാലനത്തിനും ആവശ്യമായ പ്രോഡക്ടുകളുമാണ് അവർ തിരഞ്ഞെടുക്കുന്നത്.

എന്തു പഠിക്കാം ?

∙ ബ്യൂട്ടിപാർലറിൽ പോകുമ്പോൾ വീതിയിൽ തന്നെ പുരികങ്ങൾ വയ്ക്കുക.

∙ പുരികത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുക.

Gen Z Beauty Secrets You Need to Know:

Gen Z beauty philosophy prioritizes a skin-first approach focused on ingredient-based skincare rather than blindly following fleeting trends. This generation understands that healthy skin requires a consistent routine featuring a gentle cleanser, hydrating moisturizer, and essential daily sunscreen. Rather than heavily masking imperfections with thick foundations, they embrace minimal, natural makeup looks that highlight their authentic features. Haircare routines are similarly targeted, utilizing specific lightweight oils like rosemary and onion oil for optimal scalp health. Furthermore, Gen Z recognizes the crucial connection between gut health, hydration, stress management, and a radiant complexion. Budget-conscious shopping and sustainable, eco-friendly packaging choices further guide their smart purchasing decisions. Ultimately, their confident and holistic attitude proves that true beauty radiates from overall wellness and self-love.

ADVERTISEMENT