ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി

ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി

ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി

ആദമിന്റെ ബർത്ഡേ ആണ്. സർപ്രൈസ് സമ്മാനങ്ങൾ നൽകാൻ പ്ലാൻ ചെയ്തിരിക്കുകയാണ് ആസിഫും ഭാര്യ സമയും. ആദം അറിയാതെ സമ്മാനങ്ങൾ വീട്ടിലെത്തിക്കണം എന്നുള്ളതു കൊണ്ട് പുതിയ അനിമേഷൻ സിനിമ കാണാൻ ആദമിനൊപ്പം ആസിഫ് പോയി. ആ സമയത്തു സമ ഷോപ്പിങ് നടത്തി സർപ്രൈസ് സെറ്റ് ചെയ്തു. പെരുന്നാളും നോമ്പും സ്കൂൾ വെക്കേഷനുമൊക്കെയായി കുറച്ചേറെ ദിവസങ്ങളായി ആസിഫ് അലി വീട്ടിൽ തന്നെയുണ്ട്. ‘‘ഷൂട്ടിങ്ങിനു പോയാലും അധിക ദിവസമൊന്നും ഇവരെ പിരിഞ്ഞു നിൽക്കാൻ കഴിയില്ല. ആദ്യത്തെ ആഴ്ച സമ ലൊക്കേഷനിലേക്കു വരും. രണ്ടാമത്തെ ആഴ്ച മക്കളെ കൊണ്ടുവരും. മൂന്നാമത്തെ ആഴ്ച തിരിച്ചെത്തുമ്പോൾ സമയ്ക്കു സ്കൂളിൽ നിന്നു വിളി വരും, മക്കളെ ഇങ്ങനെ അവധി എടുപ്പിക്കരുത് എന്നു പറയാൻ.’’ ആസിഫ് പറയുന്നതു കേട്ടു മുഖത്തോടു മുഖം നോക്കി ചിരിക്കുകയാണു സമയും മക്കളായ ആദമും ഹയയും.

15 വർഷം പൂർത്തിയായി ആസിഫ് സിനിമയിലെത്തിയിട്ട്. കഴിഞ്ഞ വർഷം ചെയ്ത നാലു സിനിമകളും ഒന്നിനൊന്നു മികച്ചതായി പേരെടുത്തപ്പോൾ 2025ലെ ആദ്യചിത്രം, രേഖാചിത്രം ബോക്സോഫിസിനെ പിടിച്ചുകുലുക്കി. കരിയറിലും സിനിമയിലും പുതിയ മാറ്റങ്ങളുടെ കാലമാണെന്ന തിളക്കം ആസിഫിന്റെ ഒാരോ വാക്കിലുമുണ്ട്.

ADVERTISEMENT

2024 കരിയറിലെ സ്വപ്നവർഷമായല്ലോ ?

ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒരു നല്ല സിനിമ സംഭവിക്കുന്നു, നല്ല കഥാപാത്രവും പെർഫോമൻസും വരുന്ന ഘട്ടമായിരുന്നു 2023 വരെ. എന്നാൽ തലവനും അഡിയോസ് അമിഗോയും ലെവൽ ക്രോസ്സും കിഷ്കിന്ധാകാണ്ഡവും ചേർന്ന് ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ 2024 ൽ കിട്ടി.

ADVERTISEMENT

കഥാപാത്രങ്ങൾ തിരഞ്ഞടുക്കുന്നതിലും സിനിമ കമ്മിറ്റ് ചെയ്യുന്നതിലും കുറേ അബദ്ധങ്ങൾ മുൻപു പറ്റി എന്നു സമ്മതിക്കാതെ വയ്യ. എന്റെ എക്സൈറ്റ്മെന്റായിരുന്നു പ്രശ്നം. കാത്തിരുന്നു വിലയിരുത്താനുള്ള ക്ഷമ അന്നൊന്നും ഇല്ലായിരുന്നു.

സിനിമയോടുള്ള എക്സൈറ്റ്മെന്റിനെ നല്ല സിനിമകൾക്കു വേണ്ടി എക്സൈറ്റഡായി കാത്തിരിക്കുന്ന സ്വഭാവമായി മാറ്റാനായത് 15 വർഷത്തെ അനുഭവപരിചയം കൊണ്ടാകും.

ADVERTISEMENT

നാലു കഥാപാത്രങ്ങൾ നാലു ജോണറിൽ. തിരഞ്ഞെടുപ്പുകൾ ബോധപൂർവമാണോ ?

ഏതു ജോണറിലായാലും തുടർച്ചയായി കഥാപാത്രങ്ങൾ ചെയ്യില്ല എന്ന തീരുമാനം എടുത്തു. പിന്നെ എനിക്കു പക്വത കൂടുന്നതനുസരിച്ചു ക്യാരക്ടർ സിലക്‌ഷനും മാറിയിട്ടുണ്ട്.

ലാലേട്ടന്റെ സാഗർ കോട്ടപ്പുറവും സ്റ്റേജിലെ അയ്യപ്പ ബൈജുവുമല്ലാതെ പുതുമയുള്ളൊരു കുടിയനാകണം എന്ന ചലഞ്ച് ഏ റ്റെടുത്താണ് അഡിയോസ് അമിഗോയിലെ കഥാപാത്രമായത്. ലെവൽക്രോസ്സിലെ രഘു ആളുകളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു ജീവിക്കുന്നയാളാണ്. കിഷ്കിന്ധാകാണ്ഡത്തിലെ അ ജയൻ ആകാൻ വലിയ പ്രയാസം വന്നില്ല. കുഞ്ഞിന്റെ കാര്യത്തിലുള്ള അച്ഛന്റെ വേദന വളരെ ജനുവിൻ ആയി പ്രേക്ഷകർക്കു ഫീൽ ചെയ്തതു ഞാനൊരു അച്ഛനായതു കൊണ്ടു കൂടിയാണ്. പല സീനുകളും അഭിനയിക്കുമ്പോൾ ഉള്ളിൽ വിങ്ങൽ തോന്നി.

സമ : ഷൂട്ടിങ് തുടങ്ങിയ ദിവസം രാത്രി ആസിഫ് വിളിച്ചപ്പോൾ ശബ്ദത്തിൽ എന്തോ പ്രയാസം പോലെ തോന്നി. രാത്രി റൂമിലെത്തിയാൽ നെഞ്ചിടിപ്പും ടെൻഷനുമാണ്, ഉറങ്ങാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞു.

പിറ്റേന്നു ഞങ്ങൾ ഒറ്റപ്പാലത്തെ ലൊക്കേഷനിൽ ചെന്നു. മൂന്നു ദിവസം കഴിഞ്ഞു മക്കളെ അവിടെ നിർത്തി തിരിച്ചു വന്നു. പിന്നെ രണ്ടു ദിവസവും ജിമ്മിൽ പോലും ആസിഫ് മക്കളെ കൂടെ കൂട്ടി.

രേഖാചിത്രത്തിന്റെ സന്തോഷത്തെ കുറിച്ചു പറയൂ...

കാതോട് കാതോരം റിലീസ് ആകുമ്പോൾ ഞാൻ ജനിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാല ഓർമകളിലെല്ലാം ആ പാട്ടുണ്ട്. സൺഡേ ഹോളിഡേ എന്ന സിനിമയിൽ ഈ പാട്ടാണ് ബാൻഡ് ടീം പ്രാക്ടീസ് ചെയ്യുന്നത്. പക്ഷേ, ഇപ്പോഴും ഇതു ചാക്കോച്ചന്റെ സിനിമയിലെ പാട്ട് ആയി അറിയുന്നവരുമുണ്ട്. അങ്ങനെയൊരു സിനിമയുടെ 40 വർഷം മുൻപുള്ള കഥ സിനിമയായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതു ചെറിയ കാര്യമല്ല. മമ്മൂക്കയുടെ സ്നേഹവും ആശംസകളും കിട്ടിയതും ഭാഗ്യമാണ്.

എന്റെ ആദ്യ സിനിമ ഋതുവിന്റെ വിതരണം മമ്മൂക്കയുടെ ഫിലിം കമ്പനിയായ പ്ലേ ഹൗസ് ആണ്. മമ്മൂക്ക ആദ്യമായി നിർമിച്ച സിനിമ ജവാൻ ഓഫ് വെള്ളിമലയിൽ ഞാൻ ഉണ്ടായിരുന്നു. സിനിമയോടുള്ള എക്സൈറ്റ്മെന്റ് എന്നേക്കാൾ ഒരുപാടു കൂടുതലുള്ള ആളാണു മമ്മൂക്ക. ജീവിതത്തിലെ അമൂല്യ നിമിഷങ്ങളായി കരുതുന്ന രണ്ടു മമ്മൂക്ക മൊമന്റ്സ് ഉണ്ട്. റൊഷാക്കിന്റെ വിജയാഘോഷത്തിനിടെ മമ്മൂക്ക എനിക്കൊരു വാച്ച് സമ്മാനിച്ചു. രേഖാചിത്രത്തിന്റെ വിജയാഘോഷത്തിന് ‍ഞാൻ പകരം തരേണ്ടതെന്താണെന്നു ചോദിച്ചപ്പോൾ കവിളിലൊരു മുത്തം മതിയെന്നു മമ്മൂക്ക പറഞ്ഞു. ആ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

ഷൂട്ടിങ്ങിനിടെ അപകടമുണ്ടായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായല്ലോ ?

ടിക്കി ടാക്ക ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഫൈറ്റ് സീനിനിടെ ചാടുമ്പോൾ സ്ലിപ് ആയി വീണു. ഇടതുകാൽ മുട്ടിലെ ലിഗമെന്റുകൾ പൊട്ടിപ്പോയി. സർജറിയും വിശ്രമവും ഫിസിയോ തെറപിയുമൊക്കെയായി അഞ്ചുമാസം മാറി നിന്നപ്പോഴാണ് ആ പരുക്കിന്റെ കാഠിന്യം മനസ്സിലാകുന്നത്.

ഫുൾ ടൈം വീട്ടിൽ നിൽക്കാമെന്ന സന്തോഷത്തിലാണ് ആ കാലം തുടങ്ങിയത്. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ടെൻഷനായി തുടങ്ങി. ലൊക്കേഷൻ വല്ലാതെ മിസ് ചെയ്യുന്നു. ആ സമയത്തു വിനീത് ശ്രീനിവാസനും വൈശാഖും വീട്ടിൽ വന്നു. സംസാരിക്കുന്നതിനിടെ ടെൻഷൻ കണ്ടിട്ടു വിനീത് ലൊക്കേഷനിലേക്കു ക്ഷണിച്ചു. ‘ലൊക്കേഷനിൽ വന്നു കുറച്ചു നേരം ഇരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട’ എന്നാണു പറഞ്ഞത്. അങ്ങനെയാണു ‘വർഷങ്ങൾക്കു ശേഷം’ ചെയ്തത്. സർജറി കഴിഞ്ഞു നിൽക്കാൻ പറ്റാത്ത ആ അവസ്ഥയിൽ ‘ഇരിക്കുന്ന’ രംഗമാണ് എന്റേത് എന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. വീൽ ചെയറിലാണ് അന്നു ലൊക്കേഷനിലേക്കു പോയത്.

ഒരിക്കൽ സിബി മലയിൽ സാർ കുറേ പഴയ കഥകൾ പറഞ്ഞു. കിരീടത്തിൽ കീരിക്കാടൻ ജോസുമായിട്ടുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോൾ പുതുമുഖമായ വില്ലന്റെ ഇടി പലതും ലാലേട്ടൻ വാങ്ങുന്നുണ്ടായിരുന്നത്രേ. പരിചയക്കുറവു കൊണ്ടു സംഭവിച്ച അബദ്ധമാണെങ്കിലും അത് അദ്ദേഹത്തെ അറിയിച്ചു കൂടുതൽ ടെൻഷനുണ്ടാക്കാതെ, ഷൂട്ടിങ്ങിനെ ബാധിക്കാതെ ഡീൽ ചെയ്ത മോഹൻലാൽ എന്ന നടന്റെ മുന്നിൽ ഈ പരിക്കൊക്കെ നിസ്സാരം.

സമ : സർജറി സമയത്തെ മറ്റൊരു കഥ കൂടിയുണ്ടു കേട്ടോ. മക്കളുടെ സ്കൂളിലെ എല്ലാ പരിപാടികൾക്കും പങ്കെടുക്കണമെന്ന് ആസിഫിനു നിർബന്ധമാണ്. ആ വർഷം ആനുവൽ ഡേയ്ക്കു ആദമിന്റെ പാട്ടും ഹയയുടെ ഡാൻസുമുണ്ട്.

സർജറി മാറ്റി വയ്ക്കണമെന്ന ആസിഫിന്റെ നിർബന്ധം. ആരോഗ്യസ്ഥിതി വളരെ മോശമായതു കൊണ്ട് ഡോക്ടർമാർ സമ്മതിച്ചില്ല. സർജറി കഴിഞ്ഞയന്നു തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി. പിന്നെ വീൽ ചെയറിൽ സ്കൂളിലേക്ക്. കാലു നീട്ടിവച്ചു മക്കളുടെ പരിപാടി കണ്ടു.

ADVERTISEMENT