‘താരങ്ങൾ ശരീരഭാരം കൂട്ടുന്നതു കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് എനിക്ക് ആ അനുഭവം ഉണ്ടായത്’: ചാന്ദ്നി Actress Chadni... Star Chat
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക്
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക്
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക്
ഓരോ സിനിമയിലും ഓരോ ചാന്ദ്നിയെയാണു നമ്മൾ കാണുന്നത്. കഥാപാത്രത്തിന്റെ സ്വഭാവമനുസരിച്ച് അവരുടെ കുപ്പായത്തിലേക്കു പ്രവേശിക്കാൻ ചാന്ദ്നിക്ക് അനായാസം സാധിക്കും. ‘കെഎൽ10 പത്തി’ലെ ഉമ്മച്ചിക്കുട്ടിയല്ല ‘ഡാർവിന്റെ പരിണാമ’ത്തിലെ പൂവുപോലെ മൃദുലയായ അമല. അമലയിൽ നിന്ന് ‘കോമ്രേഡ് ഇൻ അമേരിക്ക’യിലെ പല്ലവിയിലേക്ക് ഏറെയുണ്ടു ദൂരം.
‘അള്ള് രാമേന്ദ്രനി’ലെ വിജിയും ‘പണി’യിലെ എസിപി കല്ല്യാണി പ്രകാശും ‘പ്രാവിൻകൂട് ഷാപ്പി’ലെ മെരിൻഡയുമെല്ലാം ഒന്നിൽ നിന്ന് ഒന്നിലേക്ക് വ്യത്യസ്തത പുലർത്തി. ഇത്രയും നാളുകൾക്കിടയിൽ ചാന്ദ്നി അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തെളിഞ്ഞ ചിത്രംപോലെ പ്രേക്ഷകരുടെ മ നസ്സിലുണ്ട്.
സംസാരിച്ചു തുടങ്ങുമ്പോഴേ പൊട്ടിച്ചിരിച്ചുകൊണ്ടു മുൻകൂർ ജാമ്യമെന്നപോലെ ചാന്ദ്നി പറഞ്ഞു, ‘എനിക്കു നന്നായി മലയാളം അറിയാം കേട്ടോ.’ പഠിച്ചതും വളർന്നതുമൊക്കെ അമേരിക്കയിലായതുകൊണ്ടു ചാന്ദ്നിക്കു മലയാളമറിയുമോ എന്നൊരു സംശയം പൊതുവേ ഉണ്ടത്രേ...
മലയാളിയായിട്ടും തമിഴിലൂടെയായിരുന്നല്ലോ സിനിമയിലേക്കുള്ള ചുവടുവയപ്പ്?
555 എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയജീവിതത്തിന്റെ തുടക്കം. സിനിമയുടെ സംവിധായകൻ ശശി മലയാളിയാണ്. ഫോട്ടോ കണ്ടിട്ടാണ് എ ന്നെ അവർ കാസ്റ്റ് ചെയ്യുന്നത്. കഥ ഇഷ്ടമായതു കൊണ്ടു സിനിമ ചെയ്തു. ഭരത്തായിരുന്നു എന്റെ ആദ്യ ഹീറോ. 555ൽ നിന്നാണ് തെലുങ്കിലെ ചിക്കിലിജിന്താ എന്ന സിനിമയിൽ അവസരം ലഭിച്ചത്. മൂന്നാത്തെ സിനിമ ഉണ്ണിമുകുന്ദനൊപ്പം കെഎൽ10 പത്തായിരുന്നു. എന്റെ കഥാപാത്രങ്ങൾ തന്നെയാണ് എനിക്ക് അവസരങ്ങൾ സമ്മാനിക്കുന്നത് എന്നതിൽ സന്തോഷമുണ്ട്.
പ്രാവിൻകൂട് ഷാപ്പിലെ മെരിൻഡയിലേക്ക് എത്തിയത് എങ്ങനെയാണ്?
ജീവിതത്തിൽ ഒരിക്കൽ മാത്രമേ മെരിൻഡയെപ്പോലുള്ള കഥാപാത്രങ്ങൾ തേടിയെത്തുകയുള്ളൂ. അ തുതന്നെയാണ് മെരിൻഡയെ കൂടുതൽ പ്രിയപ്പെട്ടവളാക്കുന്നതും.
പ്രാവിൻകൂട് ഷാപ്പിന്റെ സംവിധായകൻ ശ്രീരാജാണ് നായിക മെരിൻഡയെക്കുറിച്ചു പറഞ്ഞു തന്നത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ മെരിൻഡയുടെ വ്യക്തിത്വം എടുത്തു കാട്ടുന്ന ചില സന്ദർഭങ്ങളുണ്ട്. അൽപം അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ കയ്യിൽ നിന്നു പോകുമെന്ന പോലുള്ള കഥാപാത്രമാണ്. അത്ര ശ്രദ്ധയും സൂക്ഷമതയും വേണം അവതരിപ്പിക്കുമ്പോൾ എന്നു മനസ്സിലായി.
ഒരു ലൗ സോങ് ഉണ്ടെന്നു പറഞ്ഞിരുന്നെങ്കിലും കെടാതെ... എന്ന പാട്ട് ബോണസ് ആയിരുന്നു. തിരിച്ചുവരവു രസകരമായ കഥാപാത്രത്തിലൂടെയാകണമെന്ന് ആഗ്രഹിച്ചിരുന്നു. ദൈവാനുഗ്രഹം പോലെ അതു സാധിച്ചു. റീൽസ് കണ്ടിട്ടാണ് എന്നെ കാസ്റ്റ് ചെയ്തതെന്നു പിന്നീടാണ് അറിഞ്ഞത്.
മെരിൻഡയ്ക്കായി ടോൺ ഡൗൺ ചെയ്തപ്പോൾ വിഷമം തോന്നിയോ?
ഒരിക്കലുമില്ല. സംവിധായകരുടേയും തിരക്കഥാകൃത്തിന്റെയും ഉള്ളിലാണല്ലോ കഥാപാത്രങ്ങള്‍ ജനിക്കുന്നത്. മെരിൻഡയെക്കുറിച്ചു ശ്രീരാജിന്റെയുള്ളിൽ കൃത്യമായ ചിത്രമുണ്ടായിരുന്നു. കഥാപാത്രം പെർഫക്ട് ആകാൻ ഞാനും പരമാവധി ശ്രമിച്ചു. കാസ്റ്റ് ചെയ്യുമ്പോൾ ശ്രീരാജ് പറഞ്ഞത് ‘ചാന്ദ്നി തടി കൂട്ടണേ’ എന്നാണ്. അതനുസരിച്ചാണു വണ്ണം കൂട്ടിയത്. സെറ്റിൽ വച്ചാണെങ്കിലും ഭക്ഷണം കഴിക്കാൻ സൗബിക്ക നന്നായി പ്രോത്സാഹിപ്പിച്ചു.
കഥാപാത്രത്തിനുവേണ്ടി താരങ്ങൾ ശരീരഭാരം കൂട്ടുന്നതു കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് എനിക്കീ അനുഭവം. തടി കൂട്ടാൻ എളുപ്പമായിരുന്നു. കുറയ്ക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ചെറുപ്പം മുതൽ ഞാൻ ഡാൻസും കളരിയും അഭ്യസിക്കുന്നുണ്ട്.
‘ബേസിൽ യൂണിവേഴ്സി’ൽ കയറിയല്ലേ?
ബേസിൽ യൂണിവേഴ്സ്, ബേസിൽ യൂണിവേഴ്സ് എന്നു പലരും പറയുമ്പോൾ അതിനുപിന്നിലെ യഥാർഥ കഥ എനിക്കറിയില്ലായിരുന്നു. ഞാൻ മാർവെൽ സീരീസിന്റെ ഫാനാണ്. ബേസിൽ മിന്നൽ മുരളി പോലുള്ള സൂപ്പർ ഹീറോ ചിത്രമൊക്കെ ചെയ്തത് ആണല്ലോ. അതുകൊണ്ടു മാർവെൽ യൂണിവേഴ്സ് പോലെ എന്തോ ആണ് ബേസിൽ യൂണിവേഴ്സ് എന്നായിരുന്നു എന്റെ ധാരണ.
സെറ്റിൽ ബേസിൽ ചേട്ടൻ ഫണ്ണിയും ബബ്ലിയുമൊക്കെയാണ്. പിന്നീട് ആരോടോ ചോദിച്ചപ്പോഴാണ് കാര്യം പിടികിട്ടുന്നത്. തിയറ്റർ വിസിറ്റിനിടെ ബേസിൽ ചേട്ടനെ വിഷ് ചെയ്തപ്പോൾ ആദ്യം അതു ശ്രദ്ധിച്ചില്ല. പിന്നെ, തിരിച്ചു വിഷ് ചെയ്തു കേട്ടോ. അതോടെ മീഡിയ അതങ്ങ് ഏറ്റെടുത്തു. ഞാനാ യൂണിവേഴ്സിൽ മെംബറുമായി.
തെന്നിന്ത്യൻ ഭാഷകളിൽ മലയാളത്തെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ഇവിടെ ടാലന്റ് പൂൾ കൂടുതലാണ്. മലയാളത്തിലെ ഓരോ സിനിമയ്ക്കും ആഴത്തിൽ പറയാനൊരു കഥയുണ്ടാകും. ആ കഥ രസകരമായി പറയാൻ സാധിക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും അഭിനേതാക്കളും ഇവിടെയുണ്ട്. മറ്റു ഭാഷകളിലേക്കു കടന്നു ചെല്ലുമ്പോൾ തന്നെ നമുക്കു കിട്ടുന്ന അംഗീകാരവും സ്വീകാര്യതയും ഇ വിടെ നമ്മൾ നേടിയെടുക്കുക തന്നെ വേണം. നേടിയെടുത്താൽ പിന്നീടൊരിക്കലും നഷ്ടമാകുകയില്ല എന്നതാണു മറ്റൊരു പ്രത്യേകത. മലയാളത്തിലും തമിഴിലും ഒാരോ സിനിമയുടെ ചർച്ച പുരോഗമിക്കുന്നുണ്ടിപ്പോൾ.
മറ്റുള്ളവർക്കു ചാന്ദ്നിയെക്കുറിച്ചു മുൻധാരണകളുണ്ടോ?
യുഎസിൽ നിന്നായതുകൊണ്ട് എ നിക്കു മലയാളം അറിയില്ലെന്നാണു ചിലരെങ്കിലും കരുതുന്നത്. എന്റെ പല സിനിമകൾക്കും ഞാനാണ് ഡബ് ചെയ്തിട്ടുള്ളത്. പ്രാവിൻകൂട് ഷാപ്പിൽ ഉപയോഗിച്ചിരിക്കുന്ന സ്ലാങ് കുറച്ചു പ്രയാസമേറിയതാണ്. ഞാനൊന്നു ശ്രമിക്കട്ടേ എന്നു ചോദിച്ചപ്പോൾ ധൈര്യമായി ചെയ്തോളൂ എന്ന് ഒപ്പമുള്ളവർ പറഞ്ഞു.
ഡബ് ചെയ്ത ഭാഗം കണ്ടിട്ട് ഷൈജുക്കയും സൗബിക്കയും ‘നീ തന്നെയാണോ ചെയ്തത്’ എന്നു ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അതു വലിയ അംഗീകാരമാണ്.
സിനിമ ചാന്ദ്നിയെ എങ്ങനെ ഗ്രൂം ചെയ്തു?
യാതൊരു തരത്തിലുമുള്ള സിനിമാ പശ്ചാത്തലവും എ നിക്കില്ല. എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ ചെയ്ത സിനിമകളെല്ലാം സന്തോഷം തരുന്നു. സിനിമ എന്നെ പാകപ്പെടുത്തി. വളർന്നതു യുഎസിലായതുകൊണ്ടുതന്നെ എനിക്കു അറിയാവുന്നത് അവിടുത്തെ സംസ്കാരമാണ്. ഒരാൾ ഒറ്റയ്ക്ക് ഇരിക്കുകയാണെങ്കിൽപ്പോലും അനുവാദമില്ലാതെ സംസാരിക്കുന്നതു മര്യാദയല്ല എന്നാണു ഞാൻ പഠിച്ചിട്ടുള്ളത്. പലപ്പോഴും അതിനെ ജാഡ, അഹാങ്കാരം എന്നൊക്കെ തെറ്റിധരിക്കാറുണ്ട്. ഇപ്പോൾ ഇവിടുത്തെ രീതികൾ മനസ്സിലാക്കി നിൽക്കാൻ ശ്രമിക്കുകയാണ്.
കൃത്യനിഷ്ഠയും ക്ഷമയും പഠിച്ചതും ഇവിടെയെത്തിയ ശേഷമാണ്. നമുക്കു വേണ്ടി സെറ്റ് മുഴുവൻ കാത്തു നിൽക്കുന്നതു നല്ലതല്ല എന്ന ബോധ്യമുള്ളതുകൊണ്ടു കൃത്യസമയത്തു സെറ്റിലെത്തും.
‘സ്കൂളിൽ പോകാൻ നീ ഈ ആവേശം കാണിച്ചിട്ടില്ലല്ലോ’ എന്ന് അച്ഛൻ തമാശയായി പറയാറുണ്ട്. അ പ്പോൾ ഞാൻ പറയും, ‘ഞാൻ എത്താൻ വൈകിയാലും ടീച്ചർ പഠിപ്പിച്ചോളും. പക്ഷേ, ഇവിടെ ഞാൻ വൈകിയാൽ ഒരുപാടു മനുഷ്യർ ഞാൻ കാരണം ബുദ്ധിമുട്ടു’മെന്ന്. ശരിയല്ലേ?
ചാന്ദ്നിക്കു കൂടുതൽ കരുത്തേകുന്നത് എന്താണ്?
അച്ഛൻ ശ്രീധരനും അമ്മ രജനിയും തരുന്ന പിന്തുണ. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമേരിക്കയിൽ നിന്നു കേരളത്തിലേക്കു വന്നു ഞാൻ സിനിമ ചെയ്യുന്നത്. ഈ ഘട്ടത്തിലെല്ലാം സാമ്പത്തികമായും മാനസികമായും എ ന്നെ സ്ട്രോങ് ആക്കിയതു കുടുംബമാണ്. ഞാൻ പഠിച്ചത് സൈക്കോളജിയാണ്. കഥാപാത്രത്തിന്റെയും പ്രേക്ഷകരുടെയും മാനസികാവസ്ഥയെക്കുറിച്ചു ചിന്തിക്കാനും മനസ്സിലാക്കാനും ഇഷ്ടമാണ്.
ചാന്ദ്നിയോടു സംസാരിച്ചാൽ ബിബിസി ചാനൽ കാണുന്നതുപോലെയാണ് എന്നൊരു അഭിപ്രായമുണ്ടല്ലോ?
കെഎൽ10 പത്തിന്റെ സെറ്റിൽ ഞാനും ഉണ്ണിയും ഇംഗ്ലിഷി ൽ സംസാരിച്ചിരിക്കുമ്പോൾ അജു ചേട്ടൻ പറഞ്ഞു, ‘ഓ ബിബിസി ചാനൽ വച്ചതുപോലെയുണ്ട്’ എന്ന്. പിന്നീട് ഇതേ കൗണ്ടർ അദ്ദേഹമൊരു ഇന്റർവ്യൂവിലും പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴും ആളുകൾ അതോർത്തിരിക്കുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, സ്പാനിഷ് എന്നിങ്ങനെ കുറച്ചു ഭാഷകൾകൂടി എനിക്കറിയാം.
നന്നായി മലയാളം പറയുന്നുണ്ടല്ലോ?
‘ശരിക്കും നീ സ്‌റ്റേറ്റ്സിൽ നിന്നാണോ’ എന്ന് ഒരുപാടുപേർ ചോദിച്ചിട്ടുണ്ട്. അടുത്തിടപഴകുമ്പോൾ അങ്ങനെ തോന്നാറില്ലത്രേ. ഞാനും അനിയൻ ഗോപാലും വളർന്നതു സ്റ്റേറ്റ്സിലാണ്. അച്ഛൻ ശ്രീധരൻ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. അച്ഛൻ ക ണ്ണൂരുകാരനും അമ്മ കോയ്ക്കോട്ടുകാരിയുമാണ്. ‘കോയ്ക്കോട്’ എ ന്നു പറയുമ്പോൾ തന്നെ മനസ്സിലാകില്ലേ ഞങ്ങൾ വീട്ടിൽ മലയാളമാണ് സംസാരിക്കുന്നതെന്ന്.
അമേരിക്കയിൽ 14 വയസ്സു മുതൽ ജോലി ചെയ്തു തുടങ്ങാം. 18 വയസ്സിൽ ഒറ്റയ്ക്കു മാറിത്താമസിക്കാം. ഞാനും അനിയനും ഇപ്പോഴും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. പലരും പറയുന്നതു കേട്ടിട്ടുണ്ട് എങ്ങനെയെങ്കിലും വിദേശത്തേക്കു പോകണമെന്ന്. അവിടെ താമസിച്ചതിന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ നമ്മുടെ നാടാണ് എപ്പോഴും നല്ലത്.
മറ്റൊരു രാജ്യത്തു നമുക്കു രണ്ടാം സ്ഥാനമേ കിട്ടുകയുള്ളൂ. അമേരിക്കയിൽ നമ്മൾ എപ്പോഴും ഇന്ത്യക്കാരാണ്. എന്നാൽ, നാട്ടിൽ വന്നാലോ, ‘ഓ അവൾ അമേരിക്കയിൽ നിന്നാണ്’ എന്ന ആറ്റിറ്റ്യൂഡ് ആണ്. ഒടുവിൽ അവിടെയുമില്ല ഇവിടെയുമില്ല എന്ന അവസ്ഥയിലാകും. ഇവിടെ കൂടാനാണ് എനിക്കിഷ്ടം.
നടി ആയില്ലായിരുന്നെങ്കില്ലോ?
ഒരുപക്ഷേ, ഗായികയോ ഫാഷൻ ഡിസൈനറോ നർത്തകിയോ ആയേനെ. ക്രിയേറ്റീവായിരിക്കാനേ എനിക്കറിയൂ.