തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ ‘പുകഞ്ഞു.’ പരാതിയും കേസുമായി ആകെ ജഗപൊക. മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അ തു സംഭവിച്ചു, ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു

തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ ‘പുകഞ്ഞു.’ പരാതിയും കേസുമായി ആകെ ജഗപൊക. മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അ തു സംഭവിച്ചു, ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു

തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ ‘പുകഞ്ഞു.’ പരാതിയും കേസുമായി ആകെ ജഗപൊക. മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അ തു സംഭവിച്ചു, ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു

തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ ‘പുകഞ്ഞു.’ പരാതിയും കേസുമായി ആകെ ജഗപൊക.

മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അ തു സംഭവിച്ചു, ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു ചോദിച്ചു. തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞാൽ അ തു മൂടിവയ്ക്കുന്നവരുടെ കാലത്ത് ആ മാപ്പു പറച്ചിലും നന്മയും പത്തരമാറ്റോടെ തിളങ്ങി.

ADVERTISEMENT

മാപ്പു പറയുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്നാണു വിൻസിയോട് ആദ്യം ചോദിച്ചത്. ഒട്ടുമാലോചിക്കാതെ ഉത്തരമെത്തി, ‘‘ആ വിവാദത്തെ കുറിച്ചു ചോദ്യം വന്നപ്പോൾ മാപ്പു പറയുന്നതിൽ നിന്ന് ഒന്നും എന്നെ പിന്നോട്ടു വലിച്ചില്ല. രണ്ടുപേരും ഉള്ളിൽ എ ല്ലാ മുറിവുകളും ഉണക്കിയിട്ടുണ്ടെന്നു തോന്നി. അത്ര ആത്മാർഥമായാണു മാപ്പു ചോദിച്ചത്.’’

ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നിയോ?

ADVERTISEMENT

ഞാനൊരു എടുത്തുചാട്ടക്കാരിയാണെന്നു വീട്ടിലെല്ലാവർക്കും അറിയാം. അതൊക്കെ അവരെയാണല്ലോ ബാധിക്കുക. പക്ഷേ, പ്രശ്നം വഷളാകുമ്പോൾ പരിഹരിക്കാനും പിന്തുണയ്ക്കാനും കൂടെ നിൽക്കുന്നതും അപ്പനും അമ്മയുമാണ്. മസ്കത്തിലുള്ള സഹോദരനും ഭാര്യയും എന്നും വിളിച്ചു സംസാരിക്കും.

വ്യക്തിപരമായ പ്രശ്നമായി ആ തുറന്നു പറച്ചിലി‌നെ വളച്ചൊടിച്ചവരുണ്ട്. അപ്പോൾ തോന്നി ഒന്നും വേണ്ടിയിരുന്നില്ല എന്ന്. പക്ഷേ, അതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ നടന്നു. അച്ഛന്റെ അപകടമരണത്തെ തുടർന്ന് ആ വീട്ടിൽ പോയിരുന്നു. അന്നു ഷൈൻ ചേട്ടനും അമ്മയുമൊക്കെ ആശുപത്രിയിലാണ്. പിന്നീടു ടിവി അഭിമുഖങ്ങളിൽ കണ്ടപ്പോൾ വലിയ മാറ്റം തോന്നി. അതിനെ ബഹുമാനിക്കണമെന്നു തോന്നിയതു കൊണ്ടാണു മാപ്പു പറഞ്ഞത്. ഇപ്പോൾ മനസ്സു ശാന്തമാണ്.

ADVERTISEMENT

ഈ പക്വത എങ്ങനെ വന്നു?

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയം. ഞാൻ വലിയ സംഭവമാണെന്ന് എനിക്കു തന്നെ തോന്നി. അഹങ്കാരം തലയ്ക്കു കയറുക എന്നു പറയില്ലേ. വന്ന അവസരങ്ങളൊക്കെ തൃപ്തിയില്ലാതെ വിട്ടുകളഞ്ഞു. പിന്നെ, വന്നതൊക്കെ അതിലും മോശം. തിരിച്ചടികൾ വന്നു തുടങ്ങിയപ്പോഴാണു മുന്നോട്ടു പോകുന്ന വഴി ശരിയല്ല എന്നു തോന്നിയത്. നേട്ടങ്ങൾക്കു ശേഷവും സന്തോഷവും സമാധാനവും ഇല്ലെന്നു മനസ്സിലായി. നെഗറ്റീവ് ചിന്തകളെ പുറത്തു കളയാതെ സ ന്തോഷം തിരികെ കിട്ടില്ലെന്നും തിരിച്ചറിഞ്ഞു.

സിനിമയിൽ അഭിനയിക്കാൻ മോഹിച്ച കാലത്ത് അമ്മയ്ക്ക് ഒരു പ്രാർഥന പഠിപ്പിച്ചു കൊടുത്തിരുന്നു, ‘ഞാനൊരു നടിയാകണമെന്നു ദൈവം കരുതുന്നുണ്ടെങ്കിൽ അതിനുള്ള അർഹതയുണ്ടെങ്കിൽ അങ്ങനെ നടത്തിതരണേ...’ എന്ന്. നടിയാകാനുള്ള അർഹത ദൈവം തന്നു. അപ്പോൾ വിധിയിൽ വിശ്വസിക്കാതെ പറ്റില്ല. അതിനായി പ്രാർഥനയെ തന്നെ കൂട്ടുപിടിച്ചു. തെറ്റുകൾ സ്വയം തിരുത്തി. എന്റെ ജീവിതം മാത്രം എന്നു ചിന്തിച്ചിരുന്ന ഘട്ടം ഇപ്പോൾ മറികടന്നു.

എന്ത പൂവിലും വാസമുണ്ട്... എന്ത വാഴ്‌വിലും അർഥമുണ്ട്... എന്നാണോ ആ തിരിച്ചറിവ്?

ഈയിടെ നടത്തിയ വേളാങ്കണ്ണി യാത്രയുടെ വിശേഷങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തപ്പോൾ കൂടെച്ചേർത്ത പാട്ടാണത്. ഇക്കുറി വേളാങ്കണ്ണി യാത്ര സ്പെഷലായിരുന്നു. ഡിണ്ടിഗലിലുള്ള അപ്പന്റെ ബന്ധുക്കളെ കാണാൻ കൂടിയായിരുന്നു ആ യാത്ര.

അപ്പന്റെ അമ്മയുടെ അനിയനും കുടുംബവും വർഷങ്ങ ൾക്കു മുൻപേ ജോലിസംബന്ധമായി അവിടേക്കു പോയതാണ്. 15 വർഷമെങ്കിലുമാകും അവരെയൊക്കെ കണ്ടിട്ട്. ജോസ്, ജെറോം, ബ്ലെസ്സി... കസിൻസൊക്കെ വലുതായി. അവിടത്തെ വിശേഷങ്ങൾ പറയുന്നതിനിടെ ഷീല ആന്റിയും ജോൺസൺ അങ്കിളും പറഞ്ഞു, ‘ഈ ചെറിയ ജീവിതത്തിൽ എല്ലാ സന്തോഷവുമുണ്ട്. അതല്ലേ വലിയ കാര്യം.’ ആ വാക്കുകൾ തിരികെ വരുമ്പോൾ ‍ഞാൻ കൂടെക്കൂട്ടി.

സൂത്രവാക്യത്തിലെ ടീച്ചറാകാൻ ആരായിരുന്നു റഫറൻസ്?

പൊന്നാനി വിജയമാതാ സ്കൂളിലാണു പത്താം ക്ലാസ് വ രെ പഠിച്ചത്. അവിടെ കണക്കു പഠിപ്പിച്ച കൃഷ്ണകുമാരി ടീച്ചറെയാണു മേക്കപ് കഴിഞ്ഞു കണ്ണാടിയിൽ നോക്കുമ്പോ ൾ ഓർമ വരുക. എല്ലാവരോടും വളരെ സ്നേഹമാണു ടീച്ചറിന്. പക്ഷേ, പേടിയോടെ ഓർക്കുന്ന മുഖങ്ങളുമുണ്ട് കേട്ടോ. മിക്കവാറും അടി കിട്ടുന്ന ടീമിൽ ഞാനുണ്ടാകും.

പത്താം ക്ലാസ് വരെ ആവറേജ് സ്റ്റുഡന്റായിരുന്നെങ്കിലും പ്ലസ് വണ്ണിലും പ്ലസ്ടുവിനും ഉഴപ്പി. കോളജിൽ രണ്ടാംവർഷം മുതലാണു കാര്യമായി പഠിച്ചത്. അവിടെ ലാൻഡ്സ്കേപ് ആർകിടെക്ചർ പഠിപ്പിച്ച ടീച്ചറായിരുന്നു നടി ശ്രുതി രാമചന്ദ്രൻ. വളരെ ഗൗരവത്തോടെ, ഒട്ടും ചിരിക്കാതെ ക്ലാസ്സെടുക്കുന്ന ടീച്ചറോടു പേടി കലർന്ന ബഹുമാനമായിരുന്നു. പ്രേതം സിനിമയ്ക്കു വേണ്ടി ടീച്ചർ പോയതിനു പിറകേയാണു ‘നായികാനായക’ന്റെ ഓഡിഷൻ. വർഷങ്ങൾക്കു ശേഷം മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. അന്നു കണ്ടതു ഗൗര വം ഒട്ടുമില്ലാത്ത കൂൾ കൂളായ ശ്രുതി ചേച്ചിയെയാണ്.

പ്രിൻസ് ആൻഡ് ഫാമിലിയിലെ നായികയ്ക്കു വേണ്ടി ഡബ് ചെയ്തു ഞെട്ടിച്ചു?

എന്റെ എല്ലാ കഥാപാത്രങ്ങൾക്കും ഞാൻ തന്നെയാണു ഡബ് ചെയ്തിട്ടുള്ളത്. വേറൊരാൾക്കു ശബ്ദം കൊടുക്കുന്നതു പുതിയ അനുഭവമായിരുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ചേട്ടൻ വിളിച്ചപ്പോൾ ട്രയൽ ചെയ്ത് ഓക്കെയാണെങ്കിൽ നോക്കാം എന്നു കരുതിയാണു പോയത്.

ചിഞ്ചുറാണി എന്ന നായികാകഥാപാത്രത്തിന്റെ എനർജിക്കു മാച്ചായതോടെ ആ ജോലി ഏറ്റു. സൗണ്ട് എൻജിനീയർ ഗായത്രിയും സ്ക്രിപ്റ്റ് റൈറ്റർ ഷാരിസ് മുഹമ്മദും അസിസ്റ്റന്റ് ഡയറക്ടർ ഗോകുലും ഒന്നിച്ചിരുന്നാണ് ഡബിങ് പൂർത്തിയാക്കിയത്. സിനിമ ആദ്യദിവസം തന്നെ കണ്ടു. സ്ക്രീനിൽ എനിക്കു വേണ്ടി മാത്രമൊരു സ്പെഷൽ താങ്ക്സ് കാർഡ് കണ്ടപ്പോൾ കോരിത്തരിച്ചുപോയി.

അതിനേക്കാൾ സന്തോഷം തോന്നിയ ഒരു അനുഭവം കൂടിയുണ്ട്. സിനിമാ പ്രമോഷനിടെ നായികയായ റാണിയയുടെയടുത്തു കണ്ണുകാണാത്ത ഒരു ചേച്ചി വന്നു പറഞ്ഞു, കഥാപാത്രം നന്നായി ഇഷ്ടപ്പെട്ടു എന്ന്. എന്റെ ശ ബ്ദത്തെയാണ് അവർക്ക് ഇഷ്ടപ്പെട്ടത് എന്നു പറഞ്ഞു റാണിയ വിളിച്ചു.

വിൻസിയെ Win C ആക്കിയതു മമ്മൂക്കയല്ലേ?

അതൊരു നീണ്ടകഥയാണ്. ഒരു സുഹൃത്താണു മമ്മൂക്കയുടെ നമ്പർ തന്നത്. കണ്ണൂർ സ്ക്വാഡ് സിനിമയുടെ സ ക്സസ് സെലിബ്രേഷൻ നാട്ടിൽ നടന്നപ്പോൾ ആ വിഡിയോ മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തു, ‘ഹലോ, ‍ഞാൻ വി ൻസിയാണ്’ എന്നും മെസേജ് ഇട്ടു. അതിനു മറുപടിയായി ‘ഓക്കെ Win C’ എന്ന മറുപടിയാണു വന്നത്. അതുകണ്ടു ത്രില്ലടിച്ച് ‍ഇൻസ്റ്റഗ്രാമിലെ പേര് അങ്ങനെ മാറ്റി.

കുറച്ചുനാൾ മുൻപു ഫിലിം ഫെയർ വേദിയിൽ അവാർഡ് വാങ്ങിയപ്പോൾ മുൻനിരയിൽ മമ്മൂക്ക ഇരിക്കുന്നു. വളരെ സന്തോഷത്തോടെയാണു മെസേജ് അയച്ച കാര്യം പറഞ്ഞത്. കേട്ടപാടേ ‘മെസേജോ... എനിക്കോ...’ എന്നാണു മമ്മൂക്ക ചോദിച്ചത്. ഇത്രയും കാലം മെസേജ് അയച്ചതു മമ്മൂക്കയ്ക്ക് അല്ല എന്ന വിഷമത്തിലായി ‍ഞാൻ.

സൂത്രവാക്യത്തിന്റെ പ്രമോഷനിടെ ആരോ ഈ കാര്യം ചോദിച്ചപ്പോൾ മമ്മൂക്കയ്ക്കാണെന്നു കരുതി മെസേജ് അയച്ച് അബദ്ധം പറ്റിയ കാര്യം പറഞ്ഞിരുന്നു. ഇന്റർവ്യൂ വന്നു കുറച്ചു ദിവസം കഴിഞ്ഞ് അതേ നമ്പരിൽ നിന്നു വീണ്ടും മെസേജ്, ‘Keep Win C itself’ എന്ന്. ‘ആളെ പറ്റിച്ചല്ലേ...’ എന്നു മറുപടിയും അയച്ചു. പിന്നെയും സംശയം തീരാതെ മമ്മൂക്കയുടെ മാനേജർ ജോർജേട്ടനെ വിളിച്ചു തിരക്കി. നമ്പർ മമ്മൂക്കയുടേതു തന്നെയെന്നു ചേട്ടൻ ഉറപ്പിച്ചു പറഞ്ഞു. അതോടെ ഹാപ്പിയായി.

പുതിയ സിനിമകളുടെ വിശേഷങ്ങൾ പറയൂ...

സൂത്രവാക്യത്തിനു ശേഷം സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. ചില കഥകൾ കേൾക്കുന്നുണ്ട്. ബുക്കുകൾ വായിക്കുന്നതും പാചകം ചെയ്യുന്നതുമൊക്കെയാണു പുതിയ ഇഷ്ടങ്ങൾ. പുസ്തകങ്ങളോടു കൂട്ടുകൂടിയതു കുറച്ചു കാലം മുൻപാണ്. ആൽക്കെമിസ്റ്റ് വായിക്കാൻ പറഞ്ഞതു െപപ്പെയാണ്. രേഖയുടെ സംവിധായകനാണു The power of your subconscious mind എന്ന പുസ്തകം സമ്മാനിച്ചത്.

ആടുജീവിതത്തിനും The Secret Letters നും ശേഷമാണ് ഇപ്പോൾ The Courage to be Disliked വായിച്ചു തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ സംവിധായിക അഞ്ജലി മേനോൻ പോസ്റ്റ് ചെയ്തതു കണ്ടാണ് അതു വാങ്ങിയത്, കൊള്ളാം.

ADVERTISEMENT