മ്ലാത്തി ചേട്ടത്തി – കുര്യച്ചൻ കാണാത്ത എനമില്ല നായ്ക്കളിൽ. എന്നാലും എല്ലാം തികഞ്ഞ ഒ ന്നിനെ കിട്ടുന്നില്ലല്ലോന്ന് പരാതിയാ.. കിട്ടിയില്ലേല്ലും ലക്ഷണമൊത്ത ഒന്നിനെ ശീലിപ്പിച്ചെടുക്കാമെന്ന് പറയും എപ്പോഴും... ‘‘ന്നിട്ട് ശീലിപ്പിച്ചെടുക്കാൻ പറ്റിയോ..? ’’ മ്ലാത്തി ചേട്ടത്തി – പറ്റിയില്ലെന്നാ

മ്ലാത്തി ചേട്ടത്തി – കുര്യച്ചൻ കാണാത്ത എനമില്ല നായ്ക്കളിൽ. എന്നാലും എല്ലാം തികഞ്ഞ ഒ ന്നിനെ കിട്ടുന്നില്ലല്ലോന്ന് പരാതിയാ.. കിട്ടിയില്ലേല്ലും ലക്ഷണമൊത്ത ഒന്നിനെ ശീലിപ്പിച്ചെടുക്കാമെന്ന് പറയും എപ്പോഴും... ‘‘ന്നിട്ട് ശീലിപ്പിച്ചെടുക്കാൻ പറ്റിയോ..? ’’ മ്ലാത്തി ചേട്ടത്തി – പറ്റിയില്ലെന്നാ

മ്ലാത്തി ചേട്ടത്തി – കുര്യച്ചൻ കാണാത്ത എനമില്ല നായ്ക്കളിൽ. എന്നാലും എല്ലാം തികഞ്ഞ ഒ ന്നിനെ കിട്ടുന്നില്ലല്ലോന്ന് പരാതിയാ.. കിട്ടിയില്ലേല്ലും ലക്ഷണമൊത്ത ഒന്നിനെ ശീലിപ്പിച്ചെടുക്കാമെന്ന് പറയും എപ്പോഴും... ‘‘ന്നിട്ട് ശീലിപ്പിച്ചെടുക്കാൻ പറ്റിയോ..? ’’ മ്ലാത്തി ചേട്ടത്തി – പറ്റിയില്ലെന്നാ

മ്ലാത്തി ചേട്ടത്തി – കുര്യച്ചൻ കാണാത്ത എനമില്ല നായ്ക്കളിൽ. എന്നാലും  എല്ലാം തികഞ്ഞ ഒ ന്നിനെ കിട്ടുന്നില്ലല്ലോന്ന് പരാതിയാ.. കിട്ടിയില്ലേല്ലും ലക്ഷണമൊത്ത ഒന്നിനെ ശീലിപ്പിച്ചെടുക്കാമെന്ന് പറയും എപ്പോഴും...
  ‘‘ന്നിട്ട് ശീലിപ്പിച്ചെടുക്കാൻ പറ്റിയോ..? ’’
മ്ലാത്തി ചേട്ടത്തി –  പറ്റിയില്ലെന്നാ കരുതിയിരുന്നെ..  നീയാരാന്ന് അറിയും വരെ...

തിയറ്ററിലും ഒടിടിയിലും വിജയം കൊയ്ത എക്കോയുടെ ക്ലൈമാക്സ് രംഗത്തെ പതിഞ്ഞ ശബ്ദത്തിലുള്ള സംഭാഷണം ഷോട്ടുകളായും റീലുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.  അതിനുള്ള അംഗീകാരം  മ്ലാത്തി ചേട്ടത്തിയായി കിടിലൻ പ്രകടനം കാഴ്ച വച്ച  ബിയാന മോമിൻ എന്ന നടിയോടൊപ്പം മറ്റൊരാൾക്കു കൂടി  അവകാശപ്പെട്ടതാണ്. കെപിഎസി ലീലയ്ക്ക്. ശബ്ദത്തിലൂടെ മ്ലാത്തി ചേട്ടത്തിയെന്ന ശക്തമായ കഥാപാത്രമായതിന്. 

ADVERTISEMENT

‘‘ഒരിക്കൽ അടച്ചുവച്ച മോഹം വീണ്ടും പൂവണിയും എ ന്നു വിചാരിച്ചിരുന്നില്ല.  പരീക്ഷണം എന്ന നിലയിൽ അഭിനയത്തിലേക്കിറങ്ങുമ്പോൾ ഇത്രേയെറെ സ്നേഹവും അംഗീകാരവും ലഭിക്കുമെന്നും കരുതിയിരുന്നില്ല. നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞു. ’’ കെപിഎസി ലീല പറയുന്നു.

രൗദ്രത്തിലെ മേരിക്കുട്ടി, പൂക്കാലത്തിലെ കൊച്ചു ത്രേസിയാമ്മ, ശബ്ദം കൊണ്ട് എക്കോ സിനിമയിലെ മ്ലാത്തി ചേട്ടത്തി തുടങ്ങി രണ്ടാം വരവിൽ കെപിഎസി ലീല അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. വാർദ്ധക്യം കെപിഎസി ലീലയെ തളർത്തുകയല്ല. വളർത്തുകയാണ് ചെയ്യുന്നത്. പൂക്കാലത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ലീല മനോരമ മാക്സിലൂടെ  ജനുവരി മൂന്നിനു റിലീസായ പൂവ് എന്ന ഫെസ്റ്റിവൽ സിനിമയിലെ അഭിനയത്തിന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി.’’

ADVERTISEMENT

അടച്ചുവച്ച കലാജീവിതം

‘‘എറണാകുളം ജില്ലയിലെ പാമ്പാക്കുടയാണ് നാട്. ചാച്ചൻ ( അച്ഛൻ) കുര്യാക്കോസ്. അമ്മ മറിയാമ്മ . അവർക്കു മൂന്നു മക്കൾ. മൂത്തയാളാണു ഞാൻ.  എട്ടോ പത്തോ വയസ്സുള്ളപ്പോൾ പിറവത്തെ  സിനിമാ കൊട്ടകയിൽ സാംസ്കാരിക പ്രവർത്തകനായ അപ്പച്ചൻ ‘ജീവിത നൗക’ സിനിമ കാണിക്കാൻ കൊണ്ടുപോയി. സിനിമയിലെ ‘ആനത്തലയോളം വെണ്ണ തരാമെടാ...’ എന്ന പാട്ടും നൃത്തവും എനിക്ക് ഒരുപാടിഷ്ടമായി. അതിൽ പിന്നെ എപ്പോഴും ആ പാട്ടുപാടി ചുവടു വച്ചു നടന്നു. ചാച്ച ൻ അതു  ശ്രദ്ധിച്ചു.  എട്ടാം ക്ലാസ് പാസായപ്പോൾ കോഴിക്കോട് അന്നം ടീച്ചറുടെയടുത്തു നൃത്തപഠനത്തിനു ചേർത്തു. അന്നം ടീച്ചറുടെ ഗുരുവായിരുന്ന രാജരത്തിനം പിള്ളയുടെ നിർബന്ധത്തിലാണു കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ചേരുന്നത്. രാജരത്തിനം പിള്ളയുടെ പാലക്കാട്ടെ വീട്ടിൽ താമസിച്ചു ഭരതനാട്യവും പഠിച്ചു.

ADVERTISEMENT

പി.ജെ.ആന്റണിയുടെ ‘മുന്തിരിച്ചാറിലെ കുറെ കണ്ണുനീർ’ എന്ന നാടകത്തിൽ  ഉപനായികയുടെ വേഷത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്  രാജരത്തിനം പിള്ളയുടെ നൃത്തക്ലാസിൽ നിന്നാണ്. ആ നാടകത്തിലൂടെ 1956 ഒക്ടോബറിൽ കൊച്ചി കലൂർ ആസാദ് തിയറ്ററിൽ അഭിനയജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. ’’   

പിന്നീടു ‘മുടിയനായ പുത്രൻ’, ‘പുതിയ ആകാശം പുതിയ ഭൂമി’, ‘അശ്വമേധം’, ‘മൂലധനം’,‘ശരശയ്യ’, ‘യുദ്ധകാണ്ഡം’, ‘കൂട്ടുകുടുംബം’, ‘തുലാഭാരം’, ‘ജീവിതം അവസാനിക്കുന്നില്ല’, ‘ഭഗ്നഭവനം’ തുടങ്ങി കെപിഎസിയുടെ പല നാടകങ്ങളിലും വേഷമിട്ടു. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി എന്നിവ സിനിമയായപ്പോൾ സിനിമാഭിനയത്തിലേക്കും കടന്നു.  ‘അമ്മയെ കാണാൻ’ ‘അധ്യാപിക’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. കെപിഎസിയിലെ വാദ്യകാരനായിരുന്ന ഡേവിഡുമായി  1970 ൽ വിവാഹം കഴിഞ്ഞതോടെ അഭിനയത്തിനു വിരാമമിട്ടു. ഞങ്ങൾക്കു മൂന്നു മക്കളാണ്. ഷെല്ലി, സാൻഡി, ടോണി.’’

അഭിനയത്തിലേക്കു വീണ്ടും

‘‘കൊല്ലത്തു വിശ്രമ ജീവിതം നയിക്കുന്ന സമയത്താണ്  കെപിഎസി ലളിതയുടെ അഭിനയത്തിന്റെ 50ാം വാർഷികാഘോഷത്തിലേക്കു  ക്ഷണിക്കപ്പെട്ടത്. ആ ദിനവും അന്നത്തെ ലളിതയുടെ പ്രസംഗവും ഞാനൊരിക്കലും മറക്കില്ല. വിളക്ക് തെളിയിക്കാൻ ലളിത എന്നെയും കൂട്ടി. ഈ സ്ഥാനത്തു നിൽക്കേണ്ടതു ഞാനല്ല ലീലയാണ് എന്നു പറഞ്ഞു. 15 വർഷത്തോളം തുടർന്ന എന്റെ കെപിഎസിയിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു.

ആ പരിപാടി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം സംവിധായകൻ ജയരാജിന്റെ ഫോൺ വന്നു. ‘ചേച്ചി എന്റെ അടുത്ത പടം രൗദ്രത്തിൽ അഭിനയിക്കണം.’ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അഭിനയം നിർത്തി 48 വർഷം കഴിഞ്ഞ ശേഷം ഒരു അവസരം തേടി വന്നിരിക്കുകയാണ്. രൗദ്രം ഷൂട്ടിങ് കഴിഞ്ഞപ്പോൾ ജയരാജ് പറഞ്ഞു. ‘ഈ വർഷത്തെ അവാർഡ് ചേച്ചിക്ക് ലഭിക്കും.’ ജയരാജിന്റെ വാക്കുകൾ സത്യമായി. 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ സ്പെഷൽ മെൻഷൻ അവാർഡ് രൗദ്രത്തിലെ എന്റെ കഥാപാത്രം മേരിക്കുട്ടി നേടി. അങ്ങനെ അഭിനയലോകത്തേക്ക് തിരിച്ചെത്തി.
ജയരാജിന്റെ തന്നെ ‘സ്വർഗം തുറക്കുന്ന സമയം’, ഹരികുമാറിന്റെ ‘ജ്വാലാമുഖി’, ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ ഡിവോഴ്സ്’, ‘ചീന ട്രോഫി’, ‘ലൗവ്‌ലി’, ‘ഗെറ്റ് സെറ്റ് റെഡി’, ‘പൂക്കാലം’ തുടങ്ങിയ സിനിമകളിൽ തുടർന്ന് അഭിനയിച്ചു. പൂക്കാലത്തിൽ വിജയരാഘവനോടൊപ്പമുള്ള ക ഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പൂക്കാലം, പൂവ് എന്നീ സിനിമകൾക്ക് ക്രിട്ടിക്സ് അവാർഡും, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും  ലഭിച്ചു.  ഇപ്പോൾ മ്ലാത്തി ചേട്ടത്തിയുടെ ശബ്ദമായി ഏറെ സ്നേഹം നേടുന്നു.’’

പൂവും പൂക്കാലവും

‘‘എന്റെ ഏറ്റവും പുതിയ സിനിമ  ‘പൂവ്’ ഒടിടിയിൽ റിലീസായി . അനീഷ് ബാബു അബ്ബാസ് എന്ന  പുതുമുഖ സംവിധായകന്റെ സിനിമയിലെ നാലു ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ് എന്റേത്. 2024 ജാഫ്ന ഇന്റർനാഷനൽ സിനിമാ ഫെസ്റ്റിവൽ, ധാക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 2025 ലെ നേപ്പാൾ കൾച്ചറൽ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് പൂവ്. അതോടൊപ്പം എക്കോയുടെ വിജയം തരുന്ന സന്തോഷം  പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഒരു കാലത്ത മനസ്സില്ലാ മനസ്സോടെ അടച്ചു വച്ച അഭിനയ പുസ്തകം വാർദ്ധക്യ കാലത്ത് വീണ്ടും തുറക്കാൻ കഴിഞ്ഞതു ഭാഗ്യമാണ്.  സാധിക്കും വരെ അഭിനയിക്കുകയാണ് ഇപ്പോഴത്തെ സ്വപ്നം. ഇനിയെന്റെ ജീവിതം അഭിനയത്തിന്റെ പൂക്കാലമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്’’.    

ADVERTISEMENT