സിനിമയിലെ 20 വർഷം, ‘നെവർ ഗിവ് അപ്’ നിലപാട്: പാർവതി തിരുവോത്ത് സംസാരിക്കുന്നു Parvathy Thiruvothu: Challenging Industry Norms for 20 Years
മലയാള സിനിമയിലെ ശക്തയായ നടിയും സാമൂഹിക പ്രവർത്തകയുമായ പാർവതി തിരുവോത്ത്, തന്റെ കൗതുകഭാവവും ശരിതെറ്റുകളെ ചോദ്യം ചെയ്യാനുള്ള പ്രവണതയും സിനിമാ ലോകത്തെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടങ്ങൾക്ക് എങ്ങനെ പ്രചോദനമായെന്ന് വിശദീകരിക്കുന്നു. തനിക്ക് നേരെ വന്ന എതിർപ്പുകളെയും അവസര നിഷേധങ്ങളെയും അതിജീവിച്ച്, തന്റെ നിലനിൽപ്പ് ശക്തമായ രാഷ്ട്രീയ പ്രസ്താവനയാണെന്ന് പാർവതി വ്യക്തമാക്കുന്നു. കൗതുകം കൊണ്ടുള്ള ചോദ്യങ്ങൾ അല്ലാതെ, വ്യക്തിപരമായ വെറുപ്പ് കൊണ്ട് യാതൊരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 20 വർഷത്തെ സിനിമാ ജീവിതത്തിൽ, നടികൾക്ക് നിശ്ചയിച്ചിരുന്ന കാലാവധി തെളിയിച്ച്, 28 വയസ്സിൽ ഫീൽഡ് ഔട്ട് ആകുമെന്നു പറഞ്ഞവരുടെ മുന്നിൽ 38 വയസ്സിലും അഭിമാനത്തോടെ നിൽക്കുന്നതിന്റെ ആത്മവിശ്വാസം തനിക്ക് ലഭിച്ചെന്നും പാർവതി പറഞ്ഞു. കൂടാതെ, പുതിയ സിനിമയായ 'പുഴു', ആദ്യത്തെ പൊലീസ് കഥാപാത്രം, ഹിന്ദി, തെലുങ്ക് ചിത്രങ്ങൾ, സംവിധാനം ചെയ്യാൻ പോകുന്ന സിനിമ എന്നിവയെക്കുറിച്ചുള്ള പൂർണ്ണരൂപം സെപ്തംബർ 12-25 ലക്കത്തിലെ വനിതയിൽ ലഭ്യമാണ്.

എപ്പോഴും മുഖത്തൊരു ചോദ്യമുണ്ട് പാർവതിക്ക്, അതു ശരിയാണോ എന്നു ചിന്തിക്കുന്ന കൗമാരക്കാരിയുടെ കൗതുകഭാവം. അതു തന്നെയാണു പാർവതിയെ സിനിമയിലെ റിബലാക്കിയത്.
ശരിതെറ്റുകൾ ചോദ്യം ചെയ്യാനും അവകാശങ്ങൾക്കു വേണ്ടി സംസാരിക്കാനും പാർവതി മുന്നോട്ടു വന്നപ്പോൾ മലയാളസിനിമ ആകെയുലഞ്ഞു. ചിലർ പല തരത്തിൽ തോൽപ്പിക്കാൻ ശ്രമിച്ചു. സിനിമയിലെ അവസരങ്ങൾ ഇല്ലാതാക്കി. മാറ്റിനിർത്തുന്നവരുടെ മുന്നിൽ ശക്തയായി നിൽക്കണമെന്നു പാർവതി ഉറപ്പിച്ചു.
‘‘ജീവിക്കാന്‍ വേറേ വഴിയില്ലാതെ സിനിമ ചെയ്യുന്നു എന്നാകരുത്. നിൽക്കുമ്പോൾ ഏറ്റവും പവർഫുൾ ആയി നിൽക്കുക. ഈ നിലനിൽപ് ശക്തമായ പൊളിറ്റിക്കൽ മൂവ് കൂടിയാണ് എനിക്ക്...’’ ആ തീരുമാനം എന്നും ധൈര്യമായിരുന്നെന്നു പാർവതി വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൗമാരക്കാരിയായ പാർവതി റിബലായിരുന്നോ ?
ഓരോ പ്രായത്തിലും ഓരോ കാര്യങ്ങളെയാണു ചോദ്യം ചെയ്തത്. ‘എന്തുകൊണ്ട് ഇങ്ങനെ, എന്തുകൊണ്ട് അങ്ങനെ’ എന്നു ചോദിക്കുന്നത് അറിയാനുള്ള താത്പര്യം കൊണ്ടാണ്. അല്ലാതെ പലരും തെറ്റിധരിക്കുന്നതു പോലെ Rebellion for rebellion sake ഒരിക്കലും ചെയ്തിട്ടില്ല.
20 വർഷം... സിനിമയിൽ നിന്നു പഠിച്ചതെന്താണ് ?
പണ്ട് എല്ലാ നടിമാർക്കും കാലാവധി നിശ്ചയിച്ചിരുന്നു. കുറച്ചു വർഷം നായികയാകുന്നു, പിന്നെ അപ്രത്യക്ഷയാകുന്നു. സിനിമയിൽ വന്ന കാലത്തു പലരും പറഞ്ഞു, ‘അഞ്ചോ ആറോ വർഷമേ നിൽക്കാനാകൂ. ആ സമയം കൊണ്ടു കുറേ വേഷങ്ങൾ ചെയ്തു കാശുണ്ടാക്കൂ, പത്തിരുപത്തെട്ടു വയസ്സു കഴിഞ്ഞാൽ നല്ല വേഷങ്ങൾ വരില്ല’ എന്ന്.
ആ ഷെൽഫ് ലൈഫ് കാലാവധി എനിക്കുണ്ടാകില്ല എന്ന് അന്നേ ഉറപ്പിച്ചു. ഇവിടത്തെ പല കാര്യങ്ങളും എനിക്കു നിയന്ത്രിക്കാനാകില്ല. പകരം ചെയ്യാനാകുക ഞാൻ ലീഡ് ആകുന്ന സിനിമ തിരഞ്ഞെടുക്കുക എന്നതാണ്. ആ ആത്മവിശ്വാസമാണ് 20 വർഷം കൊണ്ടു കിട്ടിയത്. 28 വയസ്സിൽ ഫീൽഡ് ഔട്ട് ആകുമെന്നു പറഞ്ഞവരുടെ മുന്നിൽ 38 വയസ്സിലും അഭിമാനത്തോടെ നിൽക്കുന്നു.
പുതിയ സിനിമ പ്രഥമദൃഷ്ട്യാ കുറ്റക്കാർ തിയറ്ററിലെത്തുമ്പോൾ മലയാളത്തിലെ ആദ്യ പൊലീസ് കഥാപാത്രത്തിന്റെ ത്രില്ലും, ഹിന്ദിയിലെയും തെലുങ്കിലെയും പുതിയ സിനിമാ വിശേഷങ്ങളും, സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന പാർവതിയുടെ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം, പുതിയ ലക്കം (സെപ്തംബർ 12– 25) വനിതയിൽ.