സത്യൻ അന്തിക്കാടിന്റെ പ്രശംസ നേടിയ ‘നിന്നോളം’... ഒരുക്കിയത് അധ്യാപകസുഹൃത്തുക്കളായ അപ്സരയും വിധുവും... Acting Out Their Dreams: Teachers Shine in 'Nimnnolam' Short Film
ക്ലാസ് മുറിയിലെ ചുവരുകള്‍ക്കും അപ്പുറം ഒരു ലോകം അവർ സ്വപ്നം കണ്ടു. ആ സ്വപ്‌നത്തിലേക്ക് അവര്‍ നടന്നു നീങ്ങിയതാകട്ടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ കൈപിടിച്ചും... അങ്ങനെ ആക്ഷനും കട്ടിനും ഇടയില്‍ അവര്‍ കഥാപാത്രങ്ങളായി നിറഞ്ഞാടി... കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ

ക്ലാസ് മുറിയിലെ ചുവരുകള്‍ക്കും അപ്പുറം ഒരു ലോകം അവർ സ്വപ്നം കണ്ടു. ആ സ്വപ്‌നത്തിലേക്ക് അവര്‍ നടന്നു നീങ്ങിയതാകട്ടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെ കൈപിടിച്ചും... അങ്ങനെ ആക്ഷനും കട്ടിനും ഇടയില്‍ അവര്‍ കഥാപാത്രങ്ങളായി നിറഞ്ഞാടി...
കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികമാരായ അപ്‌സര പി. ഉല്ലാസും
ആര്‍. വിധുവുംചേർന്നാണ് കുട്ടികള്‍ക്കുവേണ്ടി സിനിമ ഒരുക്കുന്നതിനൊപ്പം പ്രധാന കഥാപാത്രങ്ങളായും വേഷമിട്ടത്.
സ്‌കൂളിന്റെ നേതൃത്വത്തില്‍ തയാറാക്കിയ 'നിന്നോളം' എന്ന ഹ്രസ്വ ചിത്രം ഇപ്പോള്‍ നവമാധ്യമങ്ങളിൽ നിറഞ്ഞ കൈയടികൾ നേടി പ്രദര്‍ശനം തുടരുകയാണ്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് പ്രധാനവേഷത്തിലെത്തുന്നത്. പി. അയ്യപ്പദാസാണ് സംവിധാനം. ജ്യോതിസ് പി. ഉല്ലാസാണ് നിര്‍മാണം. ക്യാമറ ജിജു വിഷ്വലും എഡിറ്റും ബിബിന്‍ ബാബുവും നിര്‍വഹിച്ചിരിക്കുന്നു.
സിനിമ എന്ന സ്വപ്‌നം സത്യമായി....
'സ്‌കൂളിനുവേണ്ടി ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. അങ്ങനെ ആദ്യം
'മണി പ്ലാന്റ്' എന്നൊരു ഷോട്ട് ഫിലിം മുൻപ് ചെയ്തിരുന്നു. അതിന് നല്ല സ്വീകാര്യതയും പിന്തുണയും കിട്ടി. അപ്പോ പിന്നെ ഈ വര്‍ഷം കുറച്ചുകൂടി വലിയൊരു ക്യാന്‍വാസില്‍ സിനിമ ഒരുക്കണമെന്ന് ഒരു ആഗ്രഹം തോന്നി. അങ്ങനെയാണ് 'നിന്നോള'ത്തിലേക്ക് എത്തിയത്.' പിന്നെ വിധുവും ഒപ്പം ചേര്‍ന്നതോടെ സിനിമയുടെ കാര്യങ്ങള്‍ ഉഷാറായെന്ന് അപ്‌സര പറയുന്നു. എനിക്കാണ് അഭിനയമോഹം ആദ്യം ഉണ്ടായത്. വിധുവിനോട് അഭിനയിച്ചൂടെ എന്നു ചോദിച്ചതും ഞാനാണ്... ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. ഞങ്ങളുമായി തീരെ ബന്ധമില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാനായി അത്യാവശ്യം നല്ല ‘ഹോംവർക്ക്’ ചെയ്തിട്ടുണ്ട്.
സ്‌കൂളില്‍ പ്രവേശിച്ച കാലം മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്...ആ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് ഈ സിനിമയും എന്ന് വിധു. സിനിമ കണ്ട് എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറയുന്നത് തന്നെ വലിയ ഭാഗ്യമാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് സാറ് സിനിമ കണ്ട് അഭിനന്ദിച്ചതാണ് എന്നെ ഞെട്ടിച്ചത്. നമ്മളൊക്കെ അദ്ദേഹത്തിന്റെ സിനിമ കണ്ട് വളര്‍ന്നവരല്ലേ... വിധുവിന്റെ വാക്കുക്കളിൽ ഇപ്പോഴും അവിശ്വസനീയത...
'സ്ഥിരം പറയുന്ന വിഷയങ്ങളില്‍ നിന്നും മാറ്റി പിടിക്കണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.. അതുകൊണ്ട് പല ചർച്ചകളും കൊച്ച് കൊച്ച് അഭിപ്രായ വ്യത്യാസങ്ങളും സമരസപ്പെടലും ഒക്കെ കഴിഞ്ഞാണ് ഈ വിഷയത്തിലേക്ക് എത്തിയത്.
പ്രധാന കഥാപാത്രങ്ങളായ കുട്ടികളെയെല്ലാം ഓഡിഷനിലൂടെയാണ് തിരഞ്ഞെടുത്തതത്. നാളത്തെ മലയാള സിനിമയിലേക്കുള്ള ഞങ്ങളുടെ ഇന്‍വെസ്റ്റ്മെൻ്റാണ് ഇതിലെ ബാലതാരങ്ങളെന്നും അപ്‌സര...
സ്‌കൂളും ചുറ്റുമുള്ളവരും ഓരോ ഘട്ടത്തിലും ഒപ്പം നിന്നു, മറ്റ് സ്‌കൂളിലെ അധ്യാപകരും ഇപ്പോള്‍ വിളിക്കാറുണ്ട്. ഞങ്ങള്‍ക്കും സിനിമ ചെയ്യണം... എങ്ങനെ തുടങ്ങണം എന്നൊക്കെ അവര്‍ ചോദിക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും അപ്‌സര കൂട്ടിച്ചേർക്കുന്നു...