താൻ ചില ആരോഗ്യപ്രശ്നങ്ങളിലായിരുന്നുവെന്നും മൂന്നു ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റായെന്നും സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടേയും ഇളയ മകൻ റുഷിൻ. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ റുഷിന്‍ തന്റെ വിശേഷങ്ങളെല്ലാം വ്ലോഗുകളായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് വിഡിയോസ് മുടങ്ങിയതിന്റെ കാരണം ഈ

താൻ ചില ആരോഗ്യപ്രശ്നങ്ങളിലായിരുന്നുവെന്നും മൂന്നു ദിവസത്തോളം ആശുപത്രിയിൽ അഡ്മിറ്റായെന്നും സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടേയും ഇളയ മകൻ റുഷിൻ. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ റുഷിന്‍ തന്റെ വിശേഷങ്ങളെല്ലാം വ്ലോഗുകളായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് വിഡിയോസ് മുടങ്ങിയതിന്റെ കാരണം ഈ ബുദ്ധിമുട്ടുകളായിരുന്നുവെന്നും താരപുത്രൻ പുതിയ വ്ലോഗില്‍ വ്യക്തമാക്കുന്നു.

എണീറ്റ് നിൽക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. പനി കൂടി ടോൺസിലൈറ്റിസായി. ഇപ്പോൾ ബെറ്ററായി. പക്ഷെ ആന്റി ബയോട്ടിക്സ് എടുക്കുന്നുണ്ട്. ഒരു കാര്യം ഇതുമായി ബന്ധപ്പെട്ട് എനിക്ക് നിങ്ങളോട് പറയാനുണ്ട്. അതിന് വേണ്ടിയാണ് ഈ വിഡിയോ ചെയ്യുന്നത്. കണ്ടാമിനേറ്റ് വാട്ടർ കുടിച്ചതുകൊണ്ടാണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നത് എന്നാണ് ഡോക്ടർ പറഞ്ഞത്. ആദ്യം കേട്ടപ്പോൾ എനിക്കും ഒന്നും മനസിലായില്ല.

ADVERTISEMENT

കടകളിൽ നിന്നും കാൻ വാട്ടർ വാങ്ങി കുടിക്കുമ്പോഴുള്ള പ്രശ്നമായിരിക്കും അത്. പനിയിലൂടെയായിരുന്നു തുടക്കം. വിട്ട് വിട്ട് പനിവരുമായിരുന്നു. ഒപ്പം തൊണ്ടവേദനയും വരും. ഒരു സാധാരണ തൊണ്ടവേദനയായിട്ടാണ് ‍‍ഞാൻ അതിനെ കണ്ടിരുന്നത്. സ്ട്രപ്സിൽസും ഏലാദിയും അത് മാറാനായി കഴിക്കുകയും ചെയ്തു. പക്ഷെ അതിനൊന്നും വേദന കുറക്കാൻ കഴിഞ്ഞില്ല. മാത്രമല്ല വൈകാതെ പനിയും പിടിപെട്ടു.

പനി മാറാൻ ഡോളോയും കഴിച്ചു. പക്ഷെ കുറഞ്ഞില്ല. അതിനാൽ ആശുപത്രിയിൽ പോയി. അവിടെ വച്ച് പാരസറ്റാമോൾ ഇഞ്ചക്ഷൻ തന്നു. എന്നിട്ടും കുറവില്ല. അവസാനം എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ പരിശോധിച്ചപ്പോൾ രക്തത്തിൽ ഇൻഫക്ഷൻ കണ്ടെത്തി. അന്ന് രാത്രിയുണ്ടായ ചില പരിപാടികൾ കാരണം ഒരു ട്രോമ പോലും വന്നു. ഇതുവരെ ഞാന്‍ ഫേസ് ചെയ്യാത്ത ഒരു വേറെതരം അവസ്ഥയായതുകൊണ്ട് തന്നെ എനിക്കതൊരു ട്രോമയായി. ഇച്ചിരി സീനായിരുന്നു.

ADVERTISEMENT

രാത്രി ഒട്ടും ഉറക്കമില്ലാത്ത അവസ്ഥ. ഉറക്കക്കുറവ് കാരണം തലവേദന. ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റുന്നില്ല. ഉമിനീര്‍ പോലും തൊണ്ടവഴി ഇറങ്ങുമ്പോള്‍ വേദന. ഫുഡ് കഴിക്കാന്‍ പോലും പറ്റാത്തതാണ് എനിക്കേറ്റവും പ്രശ്‌നമായത്. ഫുഡ് കഴിക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് ചെറിയ വിഷമവും ദേഷ്യവുമൊക്കെ വരും. കട്ടിയുള്ള ഫുഡ് കഴിക്കാൻ പാടില്ലായിരുന്നു.

കഞ്ഞി കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാനും തുടങ്ങി. പിന്നെ എല്ലാവരും വളരെ അധികം സൂക്ഷിക്കുക. ചൂടുവെള്ളം കുടിക്കുക. എന്റെ അവസ്ഥ വരാതിരിക്കാൻ ശ്രദ്ധിക്കുക. ഫുഡ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എന്റെ അവസ്ഥ വന്നാൽ ഭീകരമായിരിക്കും. ആർക്കും ഒന്നും വരാതിരിക്കട്ടെ.

ADVERTISEMENT

തൊണ്ടവേദന വന്നാൽ നിസാരമായി കാണാതെ ചികിത്സ തേടുക. ഇപ്പോഴത്തെ കാലാവസ്ഥ വച്ച് ആരും കറങ്ങാൻ പോകരുത്. മഴയാണല്ലോ. എനിക്ക് വന്നത് നിങ്ങൾക്ക് വരാതിരിക്കാനാണ് ഞാൻ പറയുന്നത്. നമ്മുടെ നാട്ടിലെ കടകളിൽ നിന്നും വെള്ളം കുടിക്കാൻ പോലും എനിക്കിപ്പോൾ ഭയമാണെന്നും റുഷിൻ പറഞ്ഞു.

Rishin's Health Scare: Hospitalized for Throat Infection:

Rishin, the younger son of director Shaji Kailas and actress Annie, shared his recent health struggles, including a three-day hospital stay due to a severe throat infection caused by drinking contaminated water. He is now recovering but emphasizes the importance of seeking medical attention for throat pain and being cautious about water sources.

ADVERTISEMENT