‘അഭിനയമാണ് ഇഷ്ടമെങ്കിൽ ആ വഴി പോയി നോക്കൂ, ശ്രമിക്കാമായിരുന്നു എന്നു ഭാവിയിൽ തോന്നരുതല്ലോ’ വെളിച്ചമായത് അധ്യാപകന്റെ വാക്കെന്ന് നടി നീതു കൃഷ്ണ
‘‘ഓഡിഷനിലൂടെയാണു നിവിൻ പോളി നായകനായ ‘പ്രതിഛായ’യിലെ റോസ എന്ന നായികാ കഥാപാത്രമാകുന്നത്. കഥ പറയുമ്പോൾത്തന്നെ നിവിൻ പോളിയുടെ ഭാര്യയാണു റോസ എന്നു പറഞ്ഞിരുന്നു.’’ ‘പ്രതിഛായ’ എന്ന സിനിമയിൽ നായികയായി തിളങ്ങിയ നീതു കൃഷ്ണ സംസാരിച്ചു തുടങ്ങി. ‘‘സ്കൂൾ, കോളജ് കാലത്താണു തട്ടത്തിന്‍ മറയത്തും പ്രേമവുമൊക്കെ

‘‘ഓഡിഷനിലൂടെയാണു നിവിൻ പോളി നായകനായ ‘പ്രതിഛായ’യിലെ റോസ എന്ന നായികാ കഥാപാത്രമാകുന്നത്. കഥ പറയുമ്പോൾത്തന്നെ നിവിൻ പോളിയുടെ ഭാര്യയാണു റോസ എന്നു പറഞ്ഞിരുന്നു.’’ ‘പ്രതിഛായ’ എന്ന സിനിമയിൽ
നായികയായി തിളങ്ങിയ നീതു കൃഷ്ണ സംസാരിച്ചു തുടങ്ങി.
‘‘സ്കൂൾ, കോളജ് കാലത്താണു തട്ടത്തിന്‍ മറയത്തും പ്രേമവുമൊക്കെ കാണുന്നത്. വെള്ളിത്തിരയിൽ കണ്ട ഹിറ്റ് മേക്കറെ പ്രതീക്ഷിച്ചാണ് സെറ്റിലേക്കു ചെല്ലുന്നത്. പക്ഷേ, വളരെ കൂൾ ആയിട്ടുള്ള ഒരു കോ സ്റ്റാറിനെയാണ് അവിടെ കണ്ടത്.
‘സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്നു സംവിധായകൻ ഉണ്ണികൃഷ്ണൻ സർ എന്നെ പരിചയപ്പെടുത്തിയപ്പോൾ വലിയ സന്തോഷം തോന്നി. സിനിമയിലെ ആദ്യരംഗം ബാലചന്ദ്ര മേനോൻ സാറിനും സബിത മാമിനും ഒപ്പമായിരുന്നു എന്നതും വലിയ ഭാഗ്യമായി കരുതുന്നു.’’
മലപ്പുറം കമ്പനി
മലപ്പുറം പരപ്പനങ്ങാടിയാണ് എന്റെ നാട്. ടീം യുറേക്ക പുതിയ ആർട്ടിസ്റ്റിനെ തേടുന്നു എന്ന പോസ്റ്റ് കണ്ടിട്ടാണ് അവരുമായി ബന്ധപ്പെടുന്നത്. എല്ലാവരും മലപ്പുറംകാരായതുകൊണ്ടു തന്നെ പെട്ടെന്നു ഞങ്ങൾക്കിടയിലൊരു സൗഹൃദമുണ്ടായി. സിനിമ മാത്രം മനസ്സിലുള്ള മൂന്നു സുഹൃത്തുക്കളാണു യുറേക്കയുടെ ശക്തി.
എന്റെയും ദേവന്റെയും കോംബോ കാഴ്ചക്കാർക്ക് ഇഷ്ടമാകുന്നുവെന്നു മനസ്സിലായതോടെ കൂടുതൽ റീൽസ് ചെയ്തുതുടങ്ങി. അഭിനയം പറ്റുമോ എന്ന പേടി മാറിയതും യുറേക്കയ്ക്കൊപ്പമുള്ള യാത്രയിലാണ്. ‘പ്രതിഛായ’ ഇറങ്ങിയതിനൊപ്പമാണ് ദേവന്റെ വാഴ 2 ഉം തിയറ്ററിലെത്തിയത് എന്നതും വലിയ സന്തോഷം.
കുട്ടിയുടെ വലിയ സ്വപ്നം
കുട്ടിക്കാലം മുതൽ സിനിമ സ്വപ്നമായി ഉള്ളിലുണ്ടായിരുന്നു. അന്നൊക്കെ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകും. അമ്പലത്തിലേക്കുള്ള വഴിയിൽ പുതിയ സിനിമാ പോസ്റ്ററുകൾ കാണുന്നതു വലിയ സന്തോഷമായിരുന്നു. പക്ഷേ, എ ങ്ങനെ സിനിമയിലെത്തുമെന്നു നിശ്ചയമുണ്ടായിരുന്നില്ല. ബിഡിഎസും സൈക്കോളജിയിൽ പോ സ്റ്റ് ഗ്രാജുവേഷനുമാണു വിദ്യാഭ്യാസ യോഗ്യതയെങ്കിലും ആദ്യ ജോലി വോയ്സ് ആർട്ടിസ്റ്റ് ആയിട്ടായിരുന്നു. കോവിഡ് കാലത്താണു കണ്ടന്റ് ക്രിയേഷനിലേക്കു കടക്കുന്നത്. ഡാൻസ് റീലുകൾക്കും അഭിമുഖങ്ങൾക്കും കിട്ടിയ മികച്ച പ്രതികരണം ആത്മവിശ്വാസം വർധിപ്പിച്ചു. ഉള്ളിലെ കഴിവുകൾ പുറത്തേക്കെത്തിക്കാൻ സോഷ്യൽ മീഡിയ ഏറെ സഹായിക്കും മൊഴി എന്ന ഷോർട് ഫിലിമാണ് അഭിനയത്തിലെ ആദ്യ ചുവട്.
അധ്യാപകന്റെ വാക്ക്
സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണു ഞാൻ വരുന്നത്. അച്ഛൻ പി. സോമസുന്ദരൻ ഗസറ്റഡ് ഉദ്യോഗസ്ഥനും അമ്മ കല്പകവല്ലി ബാങ്ക് മാനേജരുമായിരുന്നു. സ്ഥിരത സംബന്ധിച്ച ആശങ്കയാണ് അഭിനയം കരിയറാക്കുന്നതിൽ നിന്നു പിന്നോട്ടു വലിച്ചത്. ‘അഭിനയമാണ് ഇഷ്ടമെങ്കിൽ ആ വഴി പോയി നോക്കൂ. ശ്രമിക്കാമായിരുന്നു എന്നു ഭാവിയിൽ തോന്നരുതല്ലോ.’ സൈക്കോളജി അധ്യാപകൻ രമേശ് പട്നിയുടെ വാക്കുകളാണ് എന്നെ സിനിമയിൽ ഉറപ്പിച്ചു നിർത്തിയത്. പ്രതിഛായ കണ്ട ശേഷം അച്ഛനും അമ്മയും ചേട്ടൻ നവനീത് കൃഷ്ണയും ചേട്ടത്തി ആരതിയും എന്റെ കാര്യത്തിൽ ഹാപ്പിയാണ്, ഞാനും.