യുവനടി സത്യകല വീട്ടുതടങ്കലിൽ, അച്ഛനും രണ്ടാനമ്മയും മാനസികമായി പീഡിപ്പിക്കുന്നു ? നിർമാതാവ് ഷമൻ മിത്രു മദ്രാസ് ഹൈക്കോടതിയിൽ
തമിഴിലെ യുവനടി സത്യകലയെ അച്ഛൻ വീട്ടുതടങ്കലിലാക്കി എന്ന് ആരോപണം. സത്യകല വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി നടനും നിർമാതാവുമായ ഷമൻ മിത്രു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. ഇരുപത്തിയാറുകാരിയാണ് സത്യകല. നടിക്ക് താൽപര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ച്, പൊള്ളാച്ചിയിലുള്ള വീട്ടിൽ

തമിഴിലെ യുവനടി സത്യകലയെ അച്ഛൻ വീട്ടുതടങ്കലിലാക്കി എന്ന് ആരോപണം. സത്യകല വീട്ടുതടങ്കലിലാണെന്ന ആരോപണവുമായി നടനും നിർമാതാവുമായ ഷമൻ മിത്രു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഇരുപത്തിയാറുകാരിയാണ് സത്യകല. നടിക്ക് താൽപര്യമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ച്, പൊള്ളാച്ചിയിലുള്ള വീട്ടിൽ അടച്ചിട്ടിരിക്കുകയുമാണെന്നാണ് ഹേബിയസ് കോർപ്പസ് ഹർജിയിലെ ആരോപണം.
അടുത്ത മാസം റീലീസ് ചെയ്യുന്ന ‘തൊരട്ടി’ യിലെ നായികയാണ് സത്യകല.
ചിത്രീകരണസമയത്ത് കുടുംബപ്രശ്നങ്ങൾ സഹപ്രവർത്തകരുമായി പങ്കുവെച്ച സത്യകല അച്ഛനും രണ്ടാനമ്മയും മാനസികമായി പീഡിപ്പിക്കുന്നുവെന്നു പരാതിപ്പെട്ടിരുന്നത്രേ. സിനിമയിൽ അഭിനയിക്കുന്നതിന് ആദ്യം സമ്മതിച്ച കുടുംബം പിന്നീട് വിവാഹത്തിന് നിർബന്ധിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുക്കാത്തത് അന്വേഷിച്ചപ്പോഴാണ് വീട്ടുതടങ്കലിലാണെന്ന് വ്യക്തമായതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
പൊള്ളാച്ചി മഹാലിംഗപുരം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചതത്രേ.
കേസിൽ മഹാലിംഗപുരം പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ട കോടതി ഹർജി ഓഗസ്റ്റ് അഞ്ചിന് വീണ്ടും പരിഗണിക്കാൻ മാറ്റി വച്ചു.