‘എന്റെ പ്രിയതമനൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നു’! ഭർത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മാധുരി
ഒരു കാലത്ത് ബോളിവുഡിന്റെ പ്രിയനായികയായിരുന്നു മാധുരി ദീക്ഷിത്. വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേള എടുത്ത താരം വീണ്ടും അഭിനയ രംഗത്ത് സജീവമാകുന്നു ഇപ്പോൾ.
ഇപ്പോഴിതാ, ഭര്‍ത്താവിനൊപ്പം അവധിക്കാല ആഘോഷത്തിലാണ് മാധുരി ദീക്ഷിത്. മാധുരി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. കര്‍വ ചൗത് ആഘോഷവും വിവാഹ വാര്‍ഷികത്തിന്റെ ആഘോഷവും ആണ് മാധുരി ഇപ്പോൾ കൊണ്ടാടുന്നത്.
ADVERTISEMENT
ഇരുപതു വര്‍ഷം ഒരുമിച്ച് ചെലവഴിച്ചു. കുട്ടികളെ വളര്‍ത്തി, വീട്ടില്‍ സന്തോഷത്തോടെ ഒന്നിച്ച് ജീവിക്കുന്നു. എന്റെ പ്രിയതമനൊപ്പം ജീവിതകാലം മുഴുവൻ ജീവിക്കാൻ ആഗ്രഹിക്കുന്നു. ജീവിതം മനോഹരമായി ആസ്വദിക്കുന്നു- മാധുരി കുറിച്ചു. മാധുരിയുടെയും ഡോ. ശ്രീറാം നേനെയുടെയും വിവാഹം 1999ലായിരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT