അവിശ്വസനീയം!! തെരുവുകളിൽ ഭിക്ഷയെടുത്ത് നടൻ ടൈലർ ചേസ്: മനസ്സുലഞ്ഞ് ആരാധകർ
നടൻ ടൈലർ ചേസിന്റെ ദുരിതജീവിതത്തിന്റെ വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനസ്സുലയ്ക്കുന്നത്. കാലിഫോർണിയയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് അലയുന്നനിലയിലാണ് അദ്ദേഹത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നിക്ക്ലോഡിയൻ ചാനലിലെ ‘നെഡ്‌സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്’ എന്ന പരിപാടിയിൽ മാർട്ടിൻ ക്വെർലി എന്ന കഥാപാത്രത്തെ

നടൻ ടൈലർ ചേസിന്റെ ദുരിതജീവിതത്തിന്റെ വിഡിയോയാണ് ഇപ്പോൾ ആരാധകരുടെ മനസ്സുലയ്ക്കുന്നത്. കാലിഫോർണിയയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് അലയുന്നനിലയിലാണ് അദ്ദേഹത്തെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. നിക്ക്ലോഡിയൻ ചാനലിലെ ‘നെഡ്‌സ് ഡീക്ലാസിഫൈഡ് സ്കൂൾ സർവൈവൽ ഗൈഡ്’ എന്ന പരിപാടിയിൽ മാർട്ടിൻ ക്വെർലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ ബാലതാരമാണ് ടൈലർ ചേസ്.
2007-ൽ അഭിനയരംഗത്ത് നിന്ന് പിന്മാറിയ ടൈലർ, വർഷങ്ങൾക്ക് ശേഷം ദയനീയാവസ്ഥയിൽ പ്രത്യക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും സംസാരിക്കാൻ പ്രയാസപ്പെടുന്ന നിലയിലുമാണ് 36കാരനായ ചേസ്. അയഞ്ഞ പാന്‍റ് അഴിഞ്ഞുപോകാതിരിക്കാൻ കൈകൊണ്ട് പിടിച്ചിരിക്കുകയാണ് അദ്ദേഹം.
1989-ൽ അരിസോണയിൽ ജനിച്ച ടൈലർ ചേസ് 2004 മുതൽ 2007 വരെ സംപ്രേഷണം ചെയ്ത നെഡ്‌സ് ഡിക്ലാസിഫൈഡ് പരമ്പരയിലൂടെയാണ് താരമായത്. എവരിബഡി ഹേറ്റ്സ് ക്രിസ് എന്ന ഹിറ്റ് കോമഡി പരമ്പരയിലും 2007ൽ ജെയിംസ് ഫ്രാങ്കോയുടെ ഗുഡ് ടൈം മാക്സ് എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലും അരങ്ങേറി. അവസാനം പ്രവർത്തിച്ചത് LA നോയർ' (LA Noire) എന്ന വീഡിയോ ഗെയിമിലായിരുന്നു.
ടൈലറിന്റെ അവസ്ഥയറിഞ്ഞ് സഹായവുമായി മുൻ സഹപ്രവർത്തകർ മുന്നോട്ട് വന്നിട്ടുണ്ട്. നെഡ്‌സ് ഡിക്ലാസിഫൈഡ് എന്ന ഷോയിൽ അഭിനയിച്ച ഡെവൺ വെർക്കൈസർ, ഡാനിയൽ കർട്ടിസ് ലീ, ലിൻഡ്സെ ഷാ എന്നിവർ തങ്ങളുടെ പോഡ്‌കാസ്റ്റിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും തങ്ങളുടെ പഴയ സുഹൃത്തിനെ സഹായിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിട്ടുണ്ട്.