വാട്ടർക്രാഫ്റ്റ് മറിഞ്ഞ് കുത്തൊഴുക്കുള്ള നദിയിലേക്ക്... ജാക്കി ചാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്! വിഡിയോ
‘വാൻഗാർഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടൻ ജാക്കി ചാൻ. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
വാട്ടർക്രാഫ്റ്റ് മറിഞ്ഞ് കുത്തൊഴുക്കുള്ള നദിയിലേയ്ക്ക് വീഴുകയായിരുന്നു താരം. ജാക്കി ചാനോപ്പം നടി മിയാ മിക്യുയും ഉണ്ടായിരുന്നു.
ADVERTISEMENT
‘വളരെ സ്വാഭാവികമായ ഒരു ആക്‌ഷൻ രംഗമായിരുന്നു. ഞാനും മിയയും ജെറ്റ്സ്കിയിൽ വേഗത്തിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തകർ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മരിക്കേണ്ടതായിരുന്നു.’ - സംഭവത്തെക്കുറിച്ച് ജാക്കി ചാൻ പറയുന്നു.
സ്റ്റാൻലി ടോങ് സംവിധാനം ചെയ്യുന്ന വാൻ ഗാർഡ് സെപ്റ്റംബർ 30ന് ചൈനയിൽ റിലീസിനെത്തും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT