‘സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞത്’: രമ്യ രഘുപതി ചോദിക്കുന്നു
മൈസൂരിലെ ഒരു ഹോട്ടലിൽ വച്ച് നടി പവിത്ര ലോകേഷിനെയും നടൻ നരേഷിനെയും നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, പവിത്ര ലോകേഷിനെതിരെ രമ്യ രഘുപതി രംഗത്തെത്തിയിരിക്കുന്നു. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്നും

മൈസൂരിലെ ഒരു ഹോട്ടലിൽ വച്ച് നടി പവിത്ര ലോകേഷിനെയും നടൻ നരേഷിനെയും നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ, പവിത്ര ലോകേഷിനെതിരെ രമ്യ രഘുപതി രംഗത്തെത്തിയിരിക്കുന്നു.
നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്നും പവിത്ര ലോകേഷ് വ്യക്തമാക്കിയിരുന്നു. ഇതിനെയാണ് രമ്യ ചോദ്യം ചെയ്യുന്നത്.
പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു.
‘‘ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലില്‍ എത്തിയത്. എന്റെ ആകുലതകൾ മനസിൽ വച്ച് രാത്രി മുഴുവൻ പുറത്തിരുന്നു. കാരണം രാത്രി ബഹളം വച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ നരേഷ് ചെയ്തതാകട്ടെ എന്നെ മറ്റുളളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. അയാൾക്ക് സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറിയത്.
പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയിൽ ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നു വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല’. – രമ്യ മാധ്യമങ്ങളോട് പറഞ്ഞു.
പവിത്ര ലോകേഷും നരേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞു എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ വിവാഹ വാർത്ത തെറ്റാണെന്ന പ്രസ്താവനയുമായി നരേഷ് രംഗത്തെത്തി. രമ്യ പ്രചരിപ്പിക്കുന്ന കള്ളക്കഥകളാണ് ഇവയെന്നാണ് നരേഷ് ആരോപിച്ചത്.