ആരാണ് തരിണി കലിങ്കരായർ ? ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു ആ പ്രണയകഥ കേൾക്കാൻ...
ഇത്ര മനോഹരമായി അടുത്തകാലത്തൊന്നും ഒരു താരം തന്റെ പ്രണയം സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടില്ല. ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങൾ ഒപ്പിയെടുത്തു ചിത്രങ്ങളാക്കി, കാളിദാസ് ജയറാം ലോകത്തോടു പറയാതെ പറഞ്ഞു – ‘ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി – തരിണി

ഇത്ര മനോഹരമായി അടുത്തകാലത്തൊന്നും ഒരു താരം തന്റെ പ്രണയം സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടില്ല. ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങൾ ഒപ്പിയെടുത്തു ചിത്രങ്ങളാക്കി, കാളിദാസ് ജയറാം ലോകത്തോടു പറയാതെ പറഞ്ഞു – ‘ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി – തരിണി കലിങ്കരായർ’.
കഴിഞ്ഞ ഓണത്തിനു, ആശംസകൾക്കൊപ്പം കാളിദാസ് പങ്കുവച്ച കുടുംബചിത്രത്തിൽ, പിതാവും നടനുമായ ജയറാം, അമ്മയും നടിയുമായ പാർവതി, സഹോദരി മാളവിക എന്നിവർക്കൊപ്പമുള്ളയാളാരാണെന്ന ആരാധകരുടെ ചോദ്യത്തിൽ നിന്നാണ് ഈ മനോഹരമായ പ്രണയകഥ ഇതൾവിടർത്തിത്തുടങ്ങിയത്. ഏറെ വൈകാതെ തരിണിക്കൊപ്പമുള്ള ഒരു യാത്രയുടെ ചിത്രങ്ങളും കാളിദാസ് പങ്കുവച്ചു. ഇതോടെ സംശയാതീതമായി ഉറപ്പിക്കപ്പെട്ടു – ‘ഹീ ഈസ് ഇൻ ലവ്’!
ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഹാര്‍ട്ട് ഇമോജി നൽകി കാളിദാസ് പോസ്റ്റ് ചെയ്തത്. കടലിന്റേയും രാത്രിവെളിച്ചങ്ങളുടേയും നിറവിൽ കാളിദാസിനെ ചേര്‍ത്തുപിടിച്ചിരിക്കുന്ന തരിണിയായിരുന്നു ചിത്രത്തില്‍.
ഈ ചിത്രത്തിനു താഴെ കാളിദാസിന്റെ സഹോദരി മാളവിക ‘ഹലോ ഹബീബീസ്’ എന്നു കുറിച്ചപ്പോൾ, ‘എന്റെ കുട്ടികള്‍’ എന്നായിരുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാളിദാസിനൊപ്പമുള്ള ചിത്രങ്ങള്‍ തരിണിയും പങ്കുവെച്ചു.
മോഡലും 2021 മിസ് ദിവാ റണ്ണറപ്പുമായ തരിണി ചെന്നൈ സ്വദേശിനിയാണ്. കഴിഞ്ഞ ദിവസവും തരിണിക്കൊപ്പമുള്ള ചിത്രം കാളിദാസ് പങ്കുവച്ചു. കറുപ്പ് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ലുക്കിലാണ് രണ്ടാളും ചിത്രത്തിൽ. ഇരുവരും ഒരു അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രമാണിത്.
എന്നാൽ എങ്ങനെയാണ് തമ്മിൽ പരിചയപ്പെട്ടതെന്നോ, അടുത്തതെന്നോ ഉള്ള വിശേഷങ്ങളൊന്നും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നാണ് കല്യാണം എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കാളിദാസിന്റെ പ്രണയകഥ കേൾക്കാൻ.