‘വിടാമുയർച്ചി’ ചിത്രീകരണത്തിനിടെ മിലനെ മരണം കവർന്നു: നടുക്കം മാറാതെ തമിഴകം
തമിഴിലെ പ്രശസ്ത കലാസംവിധായകൻ മിലൻ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയ അദ്ദേഹത്തെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനേത്തുടർന്ന് രാവിലെ ആശുപത്രിയിൽ

തമിഴിലെ പ്രശസ്ത കലാസംവിധായകൻ മിലൻ അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
അജിത്തിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയ അദ്ദേഹത്തെ ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനേത്തുടർന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അജിത്ത്, മകിഴ് തിരുമേനി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവർ ആശുപത്രിയിലെത്തുമ്പോഴേക്കും മിലന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
സൂര്യ നായകനായ കങ്കുവാ ആണ് വിടാമുയർച്ചിക്ക് മുമ്പേ മിലൻ ചെയ്ത ചിത്രം. കലാ സംവിധായകൻ സാബു സിറിളിന്റെ സഹായി ആയിട്ടാണ് സിനിമാ പ്രവേശനം. കലാപ കാതലൻ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി. ബില്ല, ഏകൻ, വേട്ടൈക്കാരൻ, വേലായുധം, വീരം, വേതാളം, ബോഗൻ, വിവേഗം, സാമി 2 തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമായി.
മിലൻ ഫെർണാണ്ടസ് എന്നാണ് മുഴുവൻ പേര്. ഭാര്യയും മകനുമുണ്ട്.