‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്സ് എലോണ്‍’: പ്രഭാസിന്റെ ‘ഫൗസി’ വരുന്നു
തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘ഫൗസി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്തത്. ചിത്രം നിര്‍മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. ടി സീരീസ് ഫിലിംസിന്റെ ബാനറില്‍ ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘എ ബറ്റാലിയന്‍ ഹു ഫൈറ്റ്സ് എലോണ്‍’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
ടൈറ്റിലിനൊപ്പം പ്രഭാസിന്റെ ലുക്കും ടൈറ്റില്‍ പോസ്റ്ററിലുണ്ട്.
നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ജയപ്രദ എന്നിവരും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉള്‍പ്പെടെ ആറു ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റര്‍ജി ഐഎസ്‌സി. സംഗീതം: വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍: അനില്‍ വിലാസ് ജാദവ്.