അമ്മയുടെ പിറന്നാള്‍ ആഘോഷമാക്കി സുന്ദരിക്കുട്ടി, മകളുടെ ചിത്രം പങ്കുവച്ച് അസിൻ
തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും താരനായികയായി തിളങ്ങി നിൽക്കവേയാണ് അസിൻ തോട്ടുങ്കൽ അഭിനയ ജീവിതം അവസാനിപ്പിച്ചത്. മൈക്രോമാക്സ് ഉടമ രാഹുൽ ശർമയെ വിവാഹം കഴിച്ച് കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്കു കടന്ന താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ സജീവമായി.
ഇപ്പോഴിതാ, തന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെ പകർത്തിയ മകൾ അറിന്റെ ചിത്രങ്ങൾ അസിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് വൈറൽ. കഴിഞ്ഞ ദിവസമായിരുന്നു അസിന്റെ പിറന്നാൾ. അമ്മയുടെ പിറന്നാൾ ആഘോഷമാക്കുന്ന കുഞ്ഞു അറിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ. ‘അവളുടെ വിശ്വസ്ത സഹായിയുമായി ചേർന്ന് കുട്ടി സർപ്രൈസുകൾ ആസൂത്രണം ചെയ്യുന്നു’ എന്ന കുറിപ്പോടെ, അച്ഛന്റെ ചെവിയിൽ രഹസ്യം പറയുന്ന കുഞ്ഞു അറിന്റെ ചിത്രവും അസിൻ പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
2016 ജനുവരിലാണ് അസിനും രാഹുലും വിവാഹിതരായത്. 2017 ഒക്ടോബറിലാണ് കുഞ്ഞ് പിറന്നത്.
ADVERTISEMENT
ADVERTISEMENT