അമ്പോ...ഇതു നമ്മുടെ ‘ഗോദ’യിലെ കൊച്ചല്ലേ... വാമിഖ ഗബ്ബിയുടെ വർക്കൗട്ട് ചിത്രങ്ങൾ വൈറൽ
നടി വാമിഖ ഗബ്ബിയുടെ വർക്കൗട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ചിത്രങ്ങൾക്കൊപ്പം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ ഷേപ്പിലേക്ക് തിരിച്ചെത്തിക്കണമെന്ന് വാമിഖ തന്റെ ഫിറ്റ്നസ് ട്രെയിനർ അർജുനോട് ആവശ്യപ്പെടുന്ന തരത്തിലാണ് പോസ്റ്റ്.
‘3 മാസത്തിനുള്ളിൽ എന്നെ ഈ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരണം. നമുക്ക് ഡിസംബറിൽ ആരംഭിക്കാം. നിങ്ങളുടെ യാത്രയ്ക്ക് എല്ലാ ആശംസകളും ഗുരുജി...’ എന്നാണ് താരം കുറിച്ചത്.
ആസിഫ് അലിയെ നായകനാക്കി രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ‘ടിക്കിടാക്ക’യിൽ പ്രധാനവേഷത്തിൽ വാമിഖ എത്തുന്നുണ്ട്. ബോളിവുഡിലെ വമ്പൻ നിർമാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആയുഷ്മാൻ ഖുറാനയും സാറാ അലി ഖാനും അഭിനയിക്കുന്ന ‘പതി പത്നി ഔർ വോ 2’ ആണ് വാമിഖയുടെ മറ്റൊരു പുതിയ ചിത്രം.‘ഭൂത് ബംഗ്ല’, ‘കുക്കു കി കുണ്ഡലി’, ‘ഗൂഡാചാരി 2’ എന്നീ ചിത്രങ്ങളും വാമിഖയുടേതായുണ്ട്.