‘ഇളയദളപതീ...’ എന്നു വിളിച്ച് ആരാധകർ: ജേസൺ സഞ്ജയ്യുടെ പ്രതികരണം വൈറൽ
തമിഴ് സൂപ്പർതാരം വിജയ് ആരാധകർക്ക് ഇളയ ദളപതിയായിരുന്നു. പിന്നീടത് ദളപതി ആയി. ഇപ്പോഴിതാ, തന്നെ ഇളയദളപതി എന്നു വിളിച്ച ആരാധകരോട് വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പ്രതികരിച്ച രീതിയാണ് ചർച്ചയാകുന്നത്.
എയർപോർട്ടിൽ നിന്ന് ജേസൺ ഇറങ്ങി വരുന്ന സമയത്ത് ഇളയ ദളപതി എന്ന് ആരാധകർ വിളിച്ചു. ഉടനെ കൈ കൊണ്ട് എന്തിനാ എന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ച് ചിരിച്ചുകൊണ്ടാണ് ജേസൺ പ്രതികരിച്ചത്.
ADVERTISEMENT
അതേസമയം, ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ഇത്. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്.
ADVERTISEMENT
ADVERTISEMENT