സന്തോഷത്താൽ കൈകൂപ്പി യോഗി ബാബു, ഓടി വന്നു കെട്ടിപ്പിടിച്ച് ദുൽഖർ: സൗഹൃദത്തിന്റെ മനോഹരനിമിഷങ്ങൾ
തെന്നിന്ത്യയുടെ പ്രിയതാരങ്ങളായ ദുൽഖര്‍ സൽമാനും യോഗി ബാബുവും അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.
കൗണ്ടറിൽ ക്യൂ നിൽക്കുന്നതിനിടെ ദുൽഖർ യോഗി ബാബുവിനെ കണ്ടു. ദുർഖറിനെ കണ്ട യോഗി ഇരുകൈകളും തലയ്ക്കു മുകളിൽ ഉയർത്തി കൈകൂപ്പി. ദുൽഖർ ഓടിവന്നു യോഗിയെ കെട്ടിപ്പിടിച്ചു. ഇരുവരും കൈകോർത്തു പിടിച്ചു സൗഹൃദ സംഭാഷണം നടത്തി. ഇതിനിടെ ഇരുവരും തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും കാണാം.
ADVERTISEMENT
അതേസമയം രവി മോഹന്റെ ആദ്യ സംവിധാന സംരംഭത്തിൽ നായകനാകാനൊരുങ്ങുകയാണ് യോഗി ബാബു. ‘ആന്‍ ഓർഡിനറി മാൻ’ എന്നാണ് ചിത്രത്തിന്റെ പേര്. സെൽവമണി സെൽവരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘കാന്ത’യാണ് ദുൽഖറിന്റെ പുതിയ ചിത്രം.
ADVERTISEMENT
ADVERTISEMENT