സിനിമയ്ക്കാണെങ്കിലും ഇതൽപ്പം കടുത്തു പോയെന്ന് ആരാധകർ: എൻ ടി ആറിന്റെ പുതിയ ലുക്ക് ചർച്ചയാകുന്നു
തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻ ടി ആറിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരും.
ഇപ്പോഴിതാ, നാഗാര്‍ജുന നായകനായെത്തിയ ‘ശിവ’ സിനിമയുടെ റിറിലീസിനോടനുബന്ധിച്ചുള്ള പ്രെമോ വിഡിയോയിലും മെലിഞ്ഞ ലുക്കിലാണ് ജൂനിയര്‍ എന്‍ടിആര്‍. ഇതോടെ താരത്തിന്റെ ആരോഗ്യാവസ്ഥ വീണ്ടും ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ മാസം താരം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ചിത്രത്തിൽ അദ്ദേഹം വളരെയധികം മെലിഞ്ഞാണ് കാണപ്പെട്ടത്. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കകളുയർന്നത്. ശരീരത്തിലുണ്ടായ മാറ്റം എന്തെങ്കിലും അസുഖം കാരണമാണോ അതോ സിനിമയ്ക്കു വേണ്ടിയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധാലുവാണ് ജൂനിയർ എൻ ടി ആർ എന്നതും എടുത്തു പറയേണ്ടതാണ്.
അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘ഡ്രാഗൺ’ എന്ന സിനിമയാണ് എൻടിആറിന്റെ പുതിയ റിലീസ്. ഈ സിനിമയ്ക്ക് വേണ്ടിയാണു നടൻ മെലിഞ്ഞതെന്നും പറയപ്പെടുന്നു. അടുത്ത വർഷം ആദ്യം ഈ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.