ദുൽഖറിന്റെ ‘രാക്ഷസ നടിപ്പ്’ ലോഡിങ്...‘കാന്ത’ ട്രെയിലർ ആഘോഷമാക്കി ആരാധകർ
ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമ ‘കാന്ത’ യുടെ ട്രെയിലർ എത്തി. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ട്രെയിലറാണ് ഇപ്പോൾ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ചിത്രം നവംബർ 14 ന് റിലീസാകും. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്.
സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം ഝാനു ചന്റർ, എഡിറ്റർ ലെവെലിൻ ആന്റണി ഗോൺസാൽവേസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സായ് കൃഷ്ണ ഗഡ്വാൾ, സുജയ് ജയിംസ്, ലൈൻ പ്രൊഡ്യൂസർ ശ്രാവൺ പലപർത്തി, കലാസംവിധാനം – രാമലിംഗം, വസ്ത്രാലങ്കാരം – പൂജിത തടികൊണ്ട, അർച്ചന റാവു, ഹർമൻ കൗർ, സൗണ്ട് ഡിസൈൻ – ആൽവിൻ റെഗോ, സഞ്ജയ് മൗര്യ, അഡീഷണൽ തിരക്കഥ – തമിഴ് പ്രഭ.