തെന്നിന്ത്യൻ താരചക്രവർത്തി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനാകുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘സിഗ്മ’ എന്നാണ് ചിത്രത്തിന്റെ പേര്. സന്ദീഷ് കിഷനാണ് നായകൻ.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ എ. സുബാസ്കരൻ നിർമിക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മൈന്‍ഡ് ഗെയിം ത്രില്ലർ ഗണത്തിൽപെടുന്ന ആക്‌ഷൻ ത്രില്ലറാകും ചിത്രം. കൃഷ്ണൻ വസന്ത് ആണ് ഛായാഗ്രഹണം. സംഗീതം – തമൻ എസ്, എഡിറ്റർ – പ്രവീൺ കെ.എൽ., കോ ഡയറക്ടർ – സഞ്ജീവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT