തന്റെ വളർത്തുനായ ഇസിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി തൃഷ കൃഷ്ണൻ. ഇസിയുടെ ഇൻസ്റ്റാഗ്രാം പേജായ ‘ഇസി കൃഷ്ണൻ’ എന്ന അക്കൗണ്ടിലൂടെയാണ് തൃഷ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.

‘ഞാൻ ഇന്നലെ ഒന്നാം വയസ്സിലേക്ക് കടന്നു! വയറിന് അത്ര സുഖമില്ലാത്തതുകൊണ്ട് പാർട്ടി ചെറുതായിട്ടാണ് നടത്തിയത്. എങ്കിലും, എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം മധുരമായ നിമിഷങ്ങൾ എനിക്ക് ലഭിച്ചു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി’.– എന്നാണ് ഇസിയുടേതെന്ന പോലെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബറിൽ തൃഷയുടെ മറ്റൊരു വളർത്തുനായയായ സോറോ വിടവാങ്ങിയത് താരത്തെ വലിയ തോതിൽ സങ്കടപ്പെടുത്തിയിരുന്നു.

ADVERTISEMENT
ADVERTISEMENT