‘അത് ഞാനല്ല, ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല’: കബളിപ്പിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി അദിതി റാവു ഹൈദരി
തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് തട്ടിപ്പിനിറങ്ങിയ ആളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി.
‘എല്ലാവർക്കും നമസ്കാരം, ഇന്ന് കുറച്ചുപേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ വാട്ട്‌സ്ആപ്പിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറുമില്ല. എല്ലാ കാര്യങ്ങളും എപ്പോഴും എന്റെ ടീം വഴിയാണ് നടക്കുന്നത്.
ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നൽകുകയും എന്നെ സംരക്ഷിക്കുകയും ദയ കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി’.– അദിതി റാവു ഹൈദരി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
അതേ സമയം, പരിവാരിക് മനു രഞ്ജൻ, ഗാന്ധി ടോക്ക്‌സ്, ലയണസ്, ഓ സാഥി രേ, രാജേഷ് എം. സെൽവ സിനിമ എന്നിങ്ങനെ വിവിധഭാഷകളിലായി നിരവധി പ്രൊജക്ടുകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.