ഋഷഭ് മുന്നറിയിപ്പ് നൽകിയിട്ടും രൺവീർ കേട്ടില്ല: ‘കാന്താര’ അനുകരണം വിവാദത്തിൽ
ഗോവയിൽ നടന്ന രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ് ‘കാന്താര’ സിനിമയിലെ രംഗം അനുകരിച്ചതും സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശവും വിവാദത്തിൽ. ‘കാന്താര’ സിനിമയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന്

ഗോവയിൽ നടന്ന രാജ്യാന്തരചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ് ‘കാന്താര’ സിനിമയിലെ രംഗം അനുകരിച്ചതും സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശവും വിവാദത്തിൽ.
‘കാന്താര’ സിനിമയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ചതാണ് രൺവീറിനെതിരെ രൂക്ഷ വിമർശനമുയരാൻ കാരണം. ‘ഞാൻ കാന്താര തിയറ്ററിൽ പോയി കണ്ടു. ഋഷഭ്, നിങ്ങളുടെ പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് ആ പെൺ പ്രേതം നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്ന രംഗം അതിശയകരമായിരുന്നു’ എന്നാണ് രൺവീർ പറഞ്ഞത്.
ഋഷഭ് ഷെട്ടിയെ കണ്ട ആവേശത്തിൽ രൺവീർ രംഗം അനുകരിക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെ ചെയ്യരുതെന്ന് ഋഷഭ് ഷെട്ടി വിനയത്തോടെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതവഗണിച്ച് രൺവീർ വേദിയിൽ തിരിച്ചെത്തുകയും ആ രംഗം പുനരാവിഷ്‌കരിക്കുകയുമായിരുന്നു. അനാദരവ് ഒഴിവാക്കാൻ ഋഷഭ് ഷെട്ടി ആവശ്യപ്പെട്ടിട്ടും രൺവീർ തയാറാകാഞ്ഞതാണ് കൂടുതൽ ആളുകളെ ചൊടിപ്പിച്ചത്. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വിമർശനത്തിനിടയാക്കി.
വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ രൺവീർ സിങ്ങിനെതിരെ വ്യാപക പ്രതിക്ഷേധം ഉയരുകയാണ്.