‘സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രേക്ഷകർ അത് സ്വീകരിക്കും’: നാഗ ചൈതന്യയുടെ പോസ്റ്റ് വൈറൽ
തെന്നിന്ത്യയുടെ പ്രിയനടി സമാന്ത രൂത്ത് പ്രഭുവും രാജ് നിദിമോരുവും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയായിരുന്നു സമാന്തയുടെ ആദ്യ ഭർത്താവ്. ഇപ്പോഴിതാ, സമാന്തയും രാജ് നിദിമോരുവും വിവാഹിതരായതിനു പിന്നാലെ നാഗ ചൈതന്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ്

തെന്നിന്ത്യയുടെ പ്രിയനടി സമാന്ത രൂത്ത് പ്രഭുവും രാജ് നിദിമോരുവും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടൻ നാഗ ചൈതന്യയായിരുന്നു സമാന്തയുടെ ആദ്യ ഭർത്താവ്.
ഇപ്പോഴിതാ, സമാന്തയും രാജ് നിദിമോരുവും വിവാഹിതരായതിനു പിന്നാലെ നാഗ ചൈതന്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്.
‘ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിന്റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് ‘ദൂത്ത’ തെളിയിച്ചു. അവർ അത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ആ ഊർജം നിങ്ങൾക്ക് തിരികെ നൽകുകയും ചെയ്യും. നന്ദി! ദൂത്തയുടെ 2 വർഷങ്ങൾ! ഇത് യാഥാർത്ഥ്യമാക്കാൻ പ്രയത്നിച്ച മുഴുവൻ ടീമിനും സ്നേഹം’ എന്നാണ് നാഗചൈതന്യ കുറിച്ചതെങ്കിലും അഭിനന്ദനം അറിയിച്ചവർക്കൊപ്പം വിവാഹത്തെക്കുറിച്ച് ഓർമ്മിപ്പിക്കാനെത്തിയവരും കുറവായിരുന്നില്ല. ‘നഷ്ടപ്പെട്ട വജ്രം’ എന്ന കമന്റാണ് പലരും ആവർത്തിച്ച് കുറിച്ചത്.
സമാന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017ൽ വിവാഹിതരായെങ്കിലും 2021 ൽ ഇരുവരും വേർപിരിഞ്ഞു. നടി ശോഭിത ധൂലിപാലയെയാണ് നാഗചൈതന്യ രണ്ടാമത് വിവാഹം കഴിച്ചത്.