‘അവർ സമ്മതിച്ചെങ്കിൽ രണ്ടോ മൂന്നോ വർഷം കാത്തിരിക്കാൻ ഞാൻ തയ്യാറായിരുന്നു’: പടയപ്പ വീണ്ടും വരുമ്പോൾ
രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘പടയപ്പ’ 25 വർഷങ്ങൾക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക്. സൗന്ദര്യ രജനീകാന്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. രജനീകാന്തിന്റെ 75 ആം ജന്മദിനത്തിന്റെ ഭാഗമായി ഡിസംബർ 12നാണ് ‘പടയപ്പ’ റീ-റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ

രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘പടയപ്പ’ 25 വർഷങ്ങൾക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേയ്ക്ക്. സൗന്ദര്യ രജനീകാന്ത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. രജനീകാന്തിന്റെ 75 ആം ജന്മദിനത്തിന്റെ ഭാഗമായി ഡിസംബർ 12നാണ് ‘പടയപ്പ’ റീ-റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ റീ-റിലീസിനു മുമ്പായി രജനീകാന്തിന്റെ അനുഭവങ്ങൾ കോർത്തിണക്കിയ വിഡിയോ പുറത്തിറക്കിയത് ഇതിനോടകം വൈറലാണ്.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതാണ് ചിത്രത്തിലെ നീലാംബരി എന്ന കഥാപാത്രം. രമ്യ കൃഷ്ണനു മുമ്പ് ഈ കഥാപാത്രത്തിനായി സമീപിച്ചത് മറ്റൊരു നടിയെ ആയിരുന്നു എന്ന് രജനീകാന്ത് വെളിപ്പെടുത്തി. ഈ വേഷത്തിൽ ഐശ്വര്യ റായ് ബച്ചനെ കൊണ്ടുവരാൻ രജനികാന്ത് താൽപര്യം കാണിച്ചിരുന്നു. ഐശ്വര്യ റായിയുടെ മാനേജരുമായി സിനിമയുടെ അണിയറപ്രവർത്തകർ സംസാരിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ഐശ്വര്യ റായ് വിസമ്മതിച്ചതോടെയാണ് സംവിധായകൻ കെ.എസ്. രവികുമാർ രമ്യ കൃഷ്ണനെ സമീപിച്ചത്. രമ്യ അവതരിപ്പിച്ച നീലാംബരി ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
‘‘സിനിമ ചെയ്യാൻ അവർ സമ്മതിച്ചിരുന്നുവെങ്കിൽ ഞാൻ രണ്ടോ മൂന്നോ വർഷം വരെ കാത്തിരിക്കാൻ തയ്യാറായിരുന്നു, കാരണം ആ കഥാപാത്രം അത്രയ്ക്ക് പ്രാധാന്യമുള്ളതായിരുന്നു. ആ റോൾ വിജയിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ അവർക്ക് താൽപര്യമില്ലെന്ന് ഞങ്ങൾ അറിഞ്ഞു. പിന്നീട് ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങി നിരവധി നടിമാരുടെ പേരുകൾ പരിഗണിച്ചു. പക്ഷേ, നീലാംബരിയെ അവതരിപ്പിക്കാൻ നായികയുടെ കണ്ണുകളിൽ വേണ്ട ആ ശക്തിയാണ് ഞങ്ങൾ തേടിയത്. ആ കഥാപാത്രത്തിന് ഒരുതരം അഹങ്കാരം വേണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അങ്ങനെയാണ് രവികുമാർ രമ്യ കൃഷ്ണന്റെ പേര് നിർദ്ദേശിച്ചത്’’.– രജനി പറഞ്ഞു.