വരുമോ ‘നീലാംബരി’: രണ്ടാം ഭാഗത്തിന്റെ സാധ്യതകൾ പങ്കുവച്ച് രജനികാന്തും! റീ റിലീസ് ആഘോഷമാക്കാൻ രസികർ
രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘പടയപ്പ’ 25 വർഷങ്ങൾക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവും വാർത്തകളിൽ നിറയുന്നു. ‘നീലാംബരി’ എന്ന പേരിൽ ‘പടയപ്പ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് സൂചന. ‘പടയപ്പ’യിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച പ്രതിനായിക കഥാപാത്രമാണ്

രജനികാന്ത് നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ ‘പടയപ്പ’ 25 വർഷങ്ങൾക്കു ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുമ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവും വാർത്തകളിൽ നിറയുന്നു. ‘നീലാംബരി’ എന്ന പേരിൽ ‘പടയപ്പ’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്നാണ് സൂചന. ‘പടയപ്പ’യിൽ രമ്യ കൃഷ്ണൻ അവതരിപ്പിച്ച പ്രതിനായിക കഥാപാത്രമാണ് നീലാംബരി.
രജനീകാന്തിന്റെ 75 ആം ജന്മദിനത്തിന്റെ ഭാഗമായി ഡിസംബർ 12നാണ് ‘പടയപ്പ’ റീ-റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റീ-റിലീസിനു മുമ്പായി രജനീകാന്തിന്റെ അനുഭവങ്ങൾ കോർത്തിണക്കിയ വിഡിയോ പുറത്തിറക്കിയത് ഇതിനോടകം വൈറലാണ്.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയതാണ് ചിത്രത്തിലെ നീലാംബരി എന്ന കഥാപാത്രം. രമ്യ കൃഷ്ണനു മുമ്പ് ഈ കഥാപാത്രത്തിനായി സമീപിച്ചത് മറ്റൊരു നടിയെ ആയിരുന്നു എന്ന് രജനീകാന്ത് വെളിപ്പെടുത്തി. ഈ വേഷത്തിൽ ഐശ്വര്യ റായ് ബച്ചനെ കൊണ്ടുവരാൻ രജനികാന്ത് താൽപര്യം കാണിച്ചിരുന്നു. ഐശ്വര്യ റായിയുടെ മാനേജരുമായി സിനിമയുടെ അണിയറപ്രവർത്തകർ സംസാരിച്ചെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ഐശ്വര്യ റായ് വിസമ്മതിച്ചതോടെയാണ് സംവിധായകൻ കെ.എസ്. രവികുമാർ രമ്യ കൃഷ്ണനെ സമീപിച്ചത്. രമ്യ അവതരിപ്പിച്ച നീലാംബരി ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.