വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം നീക്കം ചെയ്തു, രജിത്തിനെ അൺഫോളോ ചെയ്തു: വിവാഹം മുടങ്ങിയെന്ന് അഭ്യൂഹം
തെന്നിന്ത്യൻ നടി നിവേദ പേതുരാജ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നു പിൻമാറിയെന്നു റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും പ്രതിശ്രുത വരനുമായ രജിത് ഇബ്രാനുമായുള്ള താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. സൗഹൃദമായി തുടങ്ങി പിന്നീട് പ്രണയമായി മാറിയ ഇവരുടെ വിവാഹം 2026 ജനുവരിയിൽ നടത്താൻ

തെന്നിന്ത്യൻ നടി നിവേദ പേതുരാജ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നു പിൻമാറിയെന്നു റിപ്പോർട്ട്. ദുബായ് ആസ്ഥാനമായുള്ള വ്യവസായിയും പ്രതിശ്രുത വരനുമായ രജിത് ഇബ്രാനുമായുള്ള താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. സൗഹൃദമായി തുടങ്ങി പിന്നീട് പ്രണയമായി മാറിയ ഇവരുടെ വിവാഹം 2026 ജനുവരിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
നിവേദയുടെ സോഷ്യൽ മീഡിയ പേജിൽ നിന്നു വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം നീക്കം ചെയ്യുകയും രജിത്തിനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിക്കുന്നത്. എങ്കിലും ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നിവേദയോ രജിത്തോ വിഷയത്തെക്കുറിച്ച് പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
2016-ൽ ‘ഒരു നാൾ കൂത്ത്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിവേദ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വെങ്കട് പ്രഭുവിന്റെ ‘പാർട്ടി’യാണ് നിവേതയുടേതായി റിലീസിന് തയാറെടുക്കുന്ന സിനിമ.