നടി തമന്നയുമായുള്ള പ്രണയബന്ധം പരസ്യമായത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്ന് നടൻ വിജയ് വർമ. എല്ലാ ദിവസവും താൻ വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായെന്നും വിജയ് പറഞ്ഞു. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ അപ്പോഴാണ്

നടി തമന്നയുമായുള്ള പ്രണയബന്ധം പരസ്യമായത് തന്റെ സ്വസ്ഥതയെയും സമാധാനത്തെയും ബാധിച്ചിരുന്നുവെന്ന് നടൻ വിജയ് വർമ.

എല്ലാ ദിവസവും താൻ വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും ഇതെല്ലാം സഹിക്കാവുന്നതിനും അപ്പുറമായെന്നും വിജയ് പറഞ്ഞു. പ്രണയം പരസ്യപ്പെടുത്തിയാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും താരം. തമന്നയുമായുള്ള പ്രണയകാലത്തിനിടയില്‍ പുതിയ സിനിമകളൊന്നും ലഭിച്ചില്ല. ആളുകള്‍ക്ക് മറ്റു പലതും ചര്‍ച്ച ചെയ്യാനായിരുന്നു താത്പര്യം. കരിയറില്‍ അത്തരമൊരു കാലം മുന്‍പ് വന്നിട്ടില്ലെന്നും വിജയ് പറഞ്ഞു. തന്റെ സ്വകാര്യത പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും ഇത് തന്നെ വല്ലാതെ ഉലച്ചു കളഞ്ഞുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT

‘എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു, കൂടുതൽ നിശബ്ദത ആവശ്യമായിരുന്നു. പക്ഷെ, എന്റെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളായിരുന്നു അത്’ എന്നു പ്രണയം തകര്‍ന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ നിന്നും അപ്രത്യക്ഷനായതിനെ കുറിച്ചും ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

2023 ലാണ് തമന്നയും വിജയ്‌യും തമ്മിൽ പ്രണയത്തിലായത്. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ആ പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്.

ADVERTISEMENT
Vijay Varma Opens Up About Relationship With Tamannaah:

Vijay Varma's relationship with Tamannaah affected his peace and career. The actor revealed he needed a break and silence after their breakup.

ADVERTISEMENT