ഹൃദയഭേദകം ഈ കുരുന്നിന്റെ മരണം: ‘കെ ജി എഫ്’ സഹസംവിധായകന്റെ നാലര വയസ്സുകാരൻ മകൻ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു
കന്നഡ സിനിമ രംഗത്തെ പ്രമുഖ സഹസംവിധായകൻ കീർത്തൻ നാദഗൗഡയുടെ നാലര വയസ്സുള്ള മകൻ സോണാർഷ് കെ. നാദഗൗഡ ലിഫ്റ്റിൽ കുടുങ്ങി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് കീർത്തൻ. കീർത്തൻ നാദഗൗഡയുടെ

കന്നഡ സിനിമ രംഗത്തെ പ്രമുഖ സഹസംവിധായകൻ കീർത്തൻ നാദഗൗഡയുടെ നാലര വയസ്സുള്ള മകൻ സോണാർഷ് കെ. നാദഗൗഡ ലിഫ്റ്റിൽ കുടുങ്ങി മരിച്ചതിൽ അനുശോചനം രേഖപ്പെടുത്തി നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. കെജിഎഫ്, സലാർ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചയാളാണ് കീർത്തൻ.
കീർത്തൻ നാദഗൗഡയുടെ കുടുംബത്തിന് സംഭവിച്ച ഈ ദുരന്തം അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് പവൻ കല്യാൺ കുറിച്ചു. തെലുങ്കിലും കന്നഡയിലും സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കീർത്തൻ നാദഗൗഡയുടെ കുടുംബത്തിൽ സംഭവിച്ച ഈ ദുരന്തം തന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു എന്നും പവൻ കല്യാൺ. നാലര വയസ്സുകാരനായ സോണാർഷിന്റെ മരണവാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു. തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. കീർത്തൻ – സമൃദ്ധി പട്ടേൽ ദമ്പതികളുടെ മകനാണ് ചിരഞ്ജീവി സോണാർഷ് കെ. നാദഗൗഡ.
എങ്ങനെയാണ് അപകടം സംഭവിച്ചതെന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.