തമിഴ് താരം ശിവകാര്‍ത്തികേയന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാസ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. തിരക്കേറിയ റോഡില്‍ ശിവകാര്‍ത്തികേയന്റെ കാര്‍ മുന്നിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ ഒരു യുവതിയാണ് ഉണ്ടായിരുന്നതെന്നും അപ്രതീക്ഷിതമായി ഇവര്‍

തമിഴ് താരം ശിവകാര്‍ത്തികേയന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാസ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം.

ADVERTISEMENT

തിരക്കേറിയ റോഡില്‍ ശിവകാര്‍ത്തികേയന്റെ കാര്‍ മുന്നിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറില്‍ ഒരു യുവതിയാണ് ഉണ്ടായിരുന്നതെന്നും അപ്രതീക്ഷിതമായി ഇവര്‍ വാഹനം ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

ADVERTISEMENT

ശിവകാർത്തികേയൻ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ രണ്ടു പേര്‍ തമ്മില്‍ തര്‍ക്കിക്കുന്നതും ശിവകാര്‍ത്തികേയന്‍ ഇവര്‍ക്കടുത്ത് നില്‍ക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വാക്കേറ്റം കടുക്കുമ്പോൾ ട്രാഫിക് പൊലീസ് ഓടിയെത്തി ഇടപെടുന്നതും പിന്നാലെ ശിവകാര്‍ത്തികേയന്‍ സംഭവ സ്ഥലത്ത് നിന്നു മാറുന്നതും വിഡിയോയില്‍ കാണാം. പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT
Sivakarthikeyan's Car Involved in Accident in Chennai:

Sivakarthikeyan car accident occurred in Chennai. The Tamil actor escaped unhurt after his car collided with another vehicle near Madhya Kailash temple.

ADVERTISEMENT