‘സ്വന്തമായി എന്തെങ്കിലുമുണ്ടോ ?’എന്നു ആരാധകർ: ജെമിനി വാട്ടർമാർക്ക് നീക്കം ചെയ്ത് ‘ജനനായകൻ’ ടീം
തെന്നിന്ത്യയുടെ താരചക്രവർത്തി വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയിൽ ഇതിനോടകം വലിയ റിലീസ് സാധ്യതകൾ സ്വന്തമാക്കിയ ‘ജനനായകൻ’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസായത്. ട്രെയിലർ ഇതിനോടകം വൈറലാണെങ്കിലും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. ട്രെയിലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക്

തെന്നിന്ത്യയുടെ താരചക്രവർത്തി വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്ന നിലയിൽ ഇതിനോടകം വലിയ റിലീസ് സാധ്യതകൾ സ്വന്തമാക്കിയ ‘ജനനായകൻ’ന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസായത്. ട്രെയിലർ ഇതിനോടകം വൈറലാണെങ്കിലും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നു. ട്രെയിലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് പ്രത്യക്ഷപ്പെട്ടതാണ് ഏറ്റവും വലിയ വിവാദമായത്. തുടർന്ന് കടുത്ത പരിഹാസമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ആ ഷോട്ടിൽ നിന്നു ജെമിനി വാട്ടർമാർക്ക് നീക്കം ചെയ്തിരിക്കുകയാണ് ടീം. ട്രെയിലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണുന്നത്.
സിനിമയുടെ നിലവാരത്തെയും സാങ്കേതിക മികവിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഏകദേശം 400 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഇത്രയും വലിയൊരു സിനിമയിൽ അണിയറപ്രവർത്തകർ കാണിച്ച അശ്രദ്ധ ആരാധകരെ നിരാശരാക്കുന്നു. ‘സ്വന്തമായി എന്തെങ്കിലുമുണ്ടോ ?’ എന്നും ‘വിജയ്‌യെ പോലുള്ള ഒരു താരത്തിന് ഇതിലും മികച്ച യാത്രയയപ്പാണ് നൽകേണ്ടിയിരുന്നത്’ എന്നും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9 - നാണ് തിയറ്ററുകളിൽ എത്തുന്നത്.