65 വയസ്സിൽ ഇതെന്തൊരു മാറ്റം! നീന ഗുപ്തയുടെ ‘മസിൽ ലുക്ക്’ വൈറൽ...
ബോളിവുഡിന്റെ പ്രിയനടി നീന ഗുപ്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് ആരാധകർ ആദ്യമൊന്നു ഞെട്ടി. ഒപ്പമുള്ള കുറിപ്പു വായിച്ചപ്പോഴാകട്ടേ ചെറിയ ചിരിയിലേക്കതു മാറി. മസിൽ ലുക്കിലുള്ള തന്റെ വിവിധ ഗെറ്റപ്പുകളിലെ ഫോട്ടോസാണ് നീന പങ്കുവച്ചത്. 65 വയസ്സിൽ ഇങ്ങനെയൊരു മേക്കോവറോ എന്ന

ബോളിവുഡിന്റെ പ്രിയനടി നീന ഗുപ്ത കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കണ്ട് ആരാധകർ ആദ്യമൊന്നു ഞെട്ടി. ഒപ്പമുള്ള കുറിപ്പു വായിച്ചപ്പോഴാകട്ടേ ചെറിയ ചിരിയിലേക്കതു മാറി.
മസിൽ ലുക്കിലുള്ള തന്റെ വിവിധ ഗെറ്റപ്പുകളിലെ ഫോട്ടോസാണ് നീന പങ്കുവച്ചത്. 65 വയസ്സിൽ ഇങ്ങനെയൊരു മേക്കോവറോ എന്ന അതിശയമാണ് ചിത്രങ്ങൾ കണ്ടവർക്ക് ആദ്യം തോന്നിയത്. എന്നാൽ സംഗതി യഥാർത്ഥമല്ലെന്ന് നീന കുറിച്ചിട്ടുണ്ട്. ഈ മാറ്റത്തിനു പിന്നിൽ കഠിനമായ വർക്കൗട്ടല്ല, അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ചു നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ.
‘നമസ്കാരം, 2026 - ലെ ‘മസിൽ മോമി’ എന്ന പുതിയ അവതാരം അൺലോക്ക് ചെയ്തു. മെറ്റ എഐക്ക് നന്ദി. നിങ്ങളുടെ മസ്കുലർ ഇറ അൺലോക്ക് ചെയ്യാൻ, നിങ്ങളുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ അപ്‌ലോഡ് ചെയ്യുക, റീസ്റ്റൈലിൽ ക്ലിക്ക് ചെയ്ത് ‘Make me muscular’ എന്ന് ടൈപ്പ് ചെയ്യുക’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്.
ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. തന്റെ ബോൾഡ് നിലപാടുകളിലൂടെയും ഫാഷൻ സെൻസിനാലും വാർത്തകളിൽ നിറയാറുള്ള താരം. സാൻസ്, ബധായി ഹോ, പഞ്ചായത്ത് തുടങ്ങിയ ഷോകളിലൂടെയും സിനിമകളിലൂടെയും പ്രശസ്തയായ അവർ ‘1000 ബേബീസ്’എന്ന വെബ് സീരീസിലൂടെ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.